Tag / കാരുണ്യം

ഡോ. പ്രേം നായര്‍ 1989ല്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഒരു ഡോക്ടറായിരുന്നു ഞാന്‍. ലോകത്തിലെ എല്ലാ ഭൗതികസുഖങ്ങളും എനിക്കുണ്ടായിരുന്നു. അതു കൊണ്ടുതന്നെ എനിക്കൊട്ടും താത്പര്യമില്ലാത്ത വിഷയമായിരുന്നു ആത്മീയത. ഒരു ദിവസം ഭാരതത്തില്‍ നിന്നു് എൻ്റെ സഹോദരന്‍ എന്നെ ഫോണില്‍ വിളിച്ചു. അവനു കഴുത്തിനു് എന്തോ പ്രശ്‌നമുണ്ടെന്നും ഡോക്ടര്‍മാര്‍ക്കു് എന്താണു പ്രശ്‌നമെന്നു കണ്ടുപിടിക്കാനോ ചികിത്സിക്കാനോ പറ്റുന്നുമില്ല എന്നായിരുന്നു പറഞ്ഞതു്. ഞാന്‍ അവനോടു ചികിത്സയ്ക്കായി അമേരിക്കയിലേക്കു വരാന്‍ പറഞ്ഞു. അതിൻ്റെ ആവശ്യമില്ല എന്നാണവന്‍ […]

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഒരിക്കല്‍ ഒരു തീവണ്ടിയില്‍ സഞ്ചരിക്കവെ ഒരു വിദേശവനിതയില്‍നിന്നാണു ഞാന്‍ അമ്മയെക്കുറിച്ചു് അറിഞ്ഞതു്. അമ്മയുടെ സ്ഥാപനത്തില്‍ പഠിച്ച ഒരാള്‍ എൻ്റെ സ്നേഹിതനായിരുന്നു. അദ്ദേഹത്തോടു ഞാന്‍ അമ്മയെക്കുറിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ചു് ഒരിക്കല്‍ ഞാന്‍ ആശ്രമത്തില്‍ പോയി. അമ്മയുടെ പ്രാര്‍ത്ഥനായോഗത്തില്‍ ഞാന്‍ സംബന്ധിച്ചു. നടക്കാന്‍ വടി ആവശ്യമുള്ള ഞാന്‍ അമ്മയുടെ മുറിയിലേക്കു പോകുമ്പോള്‍ വളരെ സാവകാശമാണു നടന്നതു്. അമ്മ നല്ല വേഗം നടന്നു. കുറച്ചു നടന്നു കഴിയുമ്പോള്‍ അമ്മ അവിടെ നില്ക്കും; ഞാന്‍ എത്താന്‍. […]

ഇന്നത്തെ കുടുംബജീവിതത്തില്‍ പുരുഷന്‍ രണ്ടു് അധികം രണ്ടു് സമം നാലു് എന്നു പറയും. എന്നാല്‍, സ്‍ത്രീയെ സംബന്ധിച്ചിടത്തോളം രണ്ടു് അധികം രണ്ടു് സമം നാലു മാത്രമല്ല, എന്തുമാകാം. പുരുഷന്‍ ബുദ്ധിയിലും സ്‍ത്രീ മനസ്സിലുമാണു ജീവിക്കുന്നതു്. ഇതുകേട്ടു പെണ്‍മക്കള്‍ വിഷമിക്കണ്ട. പുരുഷന്മാരില്‍ സ്‍ത്രീത്വവും സ്‍ത്രീകളില്‍ പുരുഷത്വവുമുണ്ടു്. പൊതുവായി പറഞ്ഞാല്‍ പുരുഷൻ്റെ തീരുമാനങ്ങള്‍ ഉറച്ചതാണു്. അതു സാഹചര്യങ്ങള്‍ക്കു സാധാരണ വഴങ്ങിക്കൊടുക്കാറില്ല. മുന്‍പ്രകൃതംവച്ചു് ഓരോ സാഹചര്യങ്ങളില്‍ ഒരു പുരുഷന്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നു മുന്‍ കൂട്ടി നിശ്ചയിക്കുവാന്‍ സാധിക്കും. എന്നാല്‍ സ്‍ത്രീ […]

മേലത്ത് ചന്ദ്രശേഖരൻ എത്രയായ് കാലം, നീയമ്മയെക്കാണാത്ത-തെന്നു ചോദിക്കുന്നുദയകിരണങ്ങള്‍.അമ്മയെക്കാണാതിരിക്കുന്നതെങ്ങനെ-യെന്നു ചോദിക്കുന്നിളംവെയില്‍നാളങ്ങള്‍. അമ്മയോടൊന്നുരിയാടാതിരിക്കുന്ന-തെങ്ങനെയെന്നു ചോദിപ്പൂ കിളിമകള്‍.അമ്മതന്‍ വീട്ടിലേക്കെന്തു നീ പോവാത്ത-തെന്നു കലമ്പുന്നു കാറ്റും വെളിച്ചവും. മണ്ണു ചോദിക്കുന്നു വിണ്ണു ചോദിക്കുന്നു:അമ്മയെക്കാണാതിരിക്കുന്നതെങ്ങനെ?കാടു ചോദിപ്പൂ, കടലു ചോദിപ്പൂ, നീകാണാതിരിക്കുന്നതെങ്ങനെയമ്മയെ? ഒന്നു ചിരിച്ചു മൊഴിഞ്ഞു ഞാനിങ്ങനെ:നമ്മളീ വിശ്വപ്രകൃതിതന്‍ മക്കളാംനമ്മളിരിക്കുമിരിപ്പിടമോര്‍ക്കണ-മമ്മതാന്‍ തീര്‍ത്ത മടിത്തടമല്ലയോ? ആകയാല്‍ സോദരര്‍ നാമിരിക്കുന്നതീ-യേകനീഡത്തിലമൃതമാ,ണാനന്ദ-മാ,ണമ്മ നീട്ടുന്ന പൂവും പ്രസാദവും,പ്രാണനും പ്രാണനാം സഞ്ജീവനൗഷധം നോക്കൂ നിശാഗന്ധി പൂക്കുന്നിരുള്‍ഗ്രന്ഥിനീക്കുന്നു, നാളെ പ്രഭാതം വരു,മല്ലേ?നമ്മളറിഞ്ഞാലുമില്ലായ്കിലു,മമ്മനമ്മെയറിയുന്നിതോരോരോ മാത്രയും.

പ്രശാന്ത് IAS വാക്കു ശക്തിയാണു്. ഊര്‍ജ്ജമാണു്. നമ്മള്‍ ഇത്രയും ഊര്‍ജ്ജപ്രതിസന്ധി നേരിടുന്നതു് എന്തുകൊണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ വാചകമടികൊണ്ടുതന്നെ! എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും അഭിപ്രായം പറഞ്ഞില്ലെങ്കില്‍ മലയാളികള്‍ക്കു വലിയ വിമ്മിഷ്ടമാണു്. ഏതൊരു വിഷയവും മലയാളിക്കു ചര്‍ച്ച ചെയ്തേ പറ്റൂ. ചായക്കടകളും ചാനല്‍ സന്ധ്യകളും ഇതിനു വേദിയാകുന്നു. അല്പജ്ഞാനവും അത്യുത്സാഹവും സമം ചേര്‍ന്ന ചര്‍ച്ചകള്‍ എന്തിനെക്കുറിച്ചും ആകാം. ആത്യന്തികമായി ഒരു ‘ഗോസിപ്പ്’ പറച്ചില്‍ മാത്രമായി ഒതുങ്ങുന്ന ഇത്തരം വേദികള്‍ കാഴ്ചക്കാരുടെ മനസ്സുകളെ ഉപരിപ്ലവമായ ഒരു മായയില്‍ തളച്ചിടുന്നതായി കാണാം. ഒന്നിനെക്കുറിച്ചും […]