തിരുവോണമെന്നത് മലയാളിക്ക് എന്നും മധുരിക്കുന്ന ഒരു അനുഭവമാണ്, മധുരിക്കുന്ന ഒരു ഓര്‍മ്മയാണ്. എങ്കിലും ഇത്തവണ തിരുവോണ നാളില്‍ മക്കളോടൊപ്പം ഇരിക്കുമ്പോള്‍ അമ്മയ്ക്ക് പൂര്‍ണ്ണമായും ഉള്ളില്‍ സന്തോഷം നിറയുന്നില്ല. കാരണം വര്‍ഷങ്ങളായി അമ്മയോടൊപ്പം തിരുവോണം ആഘോഷിക്കാന്‍ ഓടിയെത്താറുള്ള ഒരുപാട് മക്കള്‍ക്ക് ഇത്തവണ വരാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അമ്മയുടെ മനസ്സ് അവരോടൊപ്പമാണ്, അവരുടെ കൂടെയാണ്. കാലത്തിൻ്റെ ഗതി നമ്മളെല്ലാം അനുസരിച്ചേ മതിയാകൂ, അതിലും ഒരു നന്മയുണ്ട് എന്ന് നമുക്ക് സമാധാനിക്കാം. അമ്മയുടെ എല്ലാ മക്കളുടേയും മുഖങ്ങള്‍ മനസ്സില്‍ കണ്ടു കൊണ്ട് […]
Tag / ഓണം
14 സെപ്തംബര്‍ 2016 – ഓണാഘോഷം, അമൃതപുരി – അമ്മയുടെ തിരുവോണ സന്ദേശത്തില്‍ നിന്ന് കഷ്ടകാലം കഴിഞ്ഞ് നല്ല കാലം വരുന്നതിന്റെ ശുഭസൂചനയായിട്ടാണ് നമ്മള് തിരുവോണത്തെ കാണുന്നത്. മൂടിക്കെട്ടിയ കര്‍ക്കിടകം കഴിഞ്ഞ് ഐശ്വര്യത്തിന്റെ സന്ദേശവുമായാണ് ചിങ്ങം വരുന്നത്. ആ പൊന്നിന് ചിങ്ങത്തിന്റെ തിലകക്കുറിയാണ് പൊന്നോണം. മലയാളനാടിന്റെ സംസ്ക്കാരത്തിന്റെ മഹോത്സവം. ഒരു നല്ല നാളെയുടെ പ്രതീക മാണത്. എല്ലാ സൃഷ്ടിയും ആദ്യം നടക്കുന്നത് മനസ്സിലാണല്ലോ. മനസ്സില്‍ ഒരു നല്ല സങ്കല്പം വിരിഞ്ഞാല്‍ പിന്നെ അത് യാഥാര്‍ത്ഥ്യമാകാന്‍ അധികം താമസമില്ല. […]
ഓണം, മനുഷ്യന് ഈശ്വനിലേയ്ക്ക് ഉയര്‍ന്നതിന്റെ, നരന് നാരായണനിലേയ്ക്ക് ഉയര്‍ന്നതിന്റെ സന്ദേശം കൂടിയാണ്. എല്ലാം സമര്പ്പിക്കുന്നവന് എല്ലാം നേടുമെന്ന വലിയ സത്യത്തിന്റെ വിളമ്പരമാണ് തിരുവോണം.
ഉല്ലാസവും സംസ്ക്കാരവും ഒത്തുചേരുമ്പോഴാണ് ജീവിതം ഉത്സവമായി മാറുന്നത്. നിസ്സ്വാര്‍ത്ഥതയും ധര്‍മ്മബോധവും വളര്‍ത്തുവാന്‍ നമുക്കു സാധിച്ചാല്‍ മാത്രമേ സമത്വ സുന്ദരമായ സമൂഹം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമകുകയുള്ളൂ
അമ്മയുടെ മനസ്സില്‍ എന്നും ഓണം ശ്രീജിത്ത് കെ. വാരിയര്‍, മലയാള മനോരമ, 11/9/2005 ആവണിയിലെ പൂവണി പോലെ അമ്മ ചിരിക്കുന്നു. പ്രണവമാകുന്ന പ്രാര്‍ത്ഥനപോലെ, സാഗരത്തിന്റെ സാന്ദ്രമന്ത്രം പോലെ അമ്മ മൊഴിയുന്നു. ഹൃദയവിശുദ്ധിയുടെ ആ ഗംഗോത്രിയില്‍നിന്ന് ഒരു കമണ്ഡലു തീര്‍ത്ഥകണമെങ്കിലും ഏറ്റുവാങ്ങാന്‍ ഭക്തസഹസ്രങ്ങള്‍. മാതാ അമൃതാനന്ദമയീ മഠത്തില്‍ എന്നും തിരുവോണനിലാവാണ്. ഭക്തരാണിവിടെ പൂക്കണി. അവര്‍ തന്നെയാണ് പൂക്കളവും. ഓണക്കളം ഓടിയെത്തി മായ്ച്ചുകളയുന്ന കളിക്കുട്ടിയായി തൊട്ടപ്പുറത്ത് കടല്‍. കാലുഷ്യമില്ലാത്ത കുഞ്ഞിന്റേതെന്നപോലെ, ഈ ഓണത്തുടിപ്പുകള്‍ കണ്ട് ആനന്ദിക്കുന്ന അമ്മ. ഈ കടലിനും […]