ഒരു കാര്യം അമ്മയ്ക്കു പറയുവാനുള്ളതു് ഇന്നത്തെ കുടുംബ പ്രശ്നങ്ങളെക്കുറിച്ചാണു്. മിക്ക കുടുംബവഴക്കുകള്‍ക്കും കാരണം സംശയമാണു്. വെറും സംശയം കാരണം എത്രയോ കുടുംബബന്ധങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. എത്രയോ സ്ത്രീകള്‍ തോരാത്ത കണ്ണുനീരിനു് ഉടമകളായി മാറിയിരിക്കുന്നു. ഭര്‍ത്താവു വെറും സംശയത്തിൻ്റെ പേരില്‍ ഉപേക്ഷിച്ച ഒരു സ്ത്രീ ഈ അടുത്ത കാലത്തിവിടെ വന്നു. ആ സ്ത്രീ തൻ്റെ മൂന്നു മക്കളെയും കൂട്ടി ആത്മഹത്യയ്ക്കൊരുങ്ങിയതായിരുന്നു. അതിനിടെ ആരോ അവരോടു പറഞ്ഞു വള്ളിക്കാവിലൊരമ്മയുണ്ടു്, അവിടെ ചെന്നാല്‍ നിങ്ങള്‍ക്കു സമാധാനം കിട്ടുമെന്നു്. അവര്‍ ഓടി അമ്മയുടെ അടുത്തുവന്നു. […]
Tag / ആനന്ദം
ഐ.സി. ദെവേ (ശാസ്ത്രജ്ഞന്, ഭാഭാ ആറ്റൊമിക് റിസര്‍ച്ച് സെന്റര്‍) ഒരു ദിവസം ഞാന്‍ എൻ്റെ ലാബില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എനിക്കൊരു ഫോണ്‍ വന്നു. എൻ്റെ ഒരു സുഹൃത്താണു വിളിക്കുന്നതു്, ഡോ.പി.കെ. ഭട്ടാചാര്യ. മുംബൈയില്‍ ഭാഭാ ആറ്റൊമിക് റിസര്‍ച്ച് സെന്ററില്‍ റേഡിയേഷന് വിഭാഗത്തിൻ്റെ തലവനാണു് അദ്ദേഹം. ആയിടെ റഷ്യയില്‍നിന്നു തിരിച്ചുവന്ന അദ്ദേഹത്തിനു് എന്നോടെന്തോ അത്യാവശ്യമായി പറയാനുണ്ടത്രേ. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ”സൈബീരിയയിലെ ആറ്റൊമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരുമൊത്തു ജോലി ചെയ്യാന്‍ എനിക്കു് അവസരം ലഭിച്ചിരുന്നു. […]
സ്വാമി തുരീയാമൃതാനന്ദ പുരി സമസ്തവേദാര്‍ത്ഥവും പ്രതിഷ്ഠിതമമ്മയില്‍,അടുത്തറിയുന്നവര്‍ അനുഗൃഹീതര്‍!സമസ്തധര്‍മ്മങ്ങളും പ്രതിഷ്ഠിതമമ്മയില്‍,തിരിച്ചറിയുന്നവര്‍ അനുഗൃഹീതര്‍…! ജ്ഞാനികളും മേധാശാലികളും, ധ്യാനയോഗികളും ഭാവഗ്രാഹികളും,ജീവൻ്റെ നാരായവേരായ നിന് കഴല്‍വേദമൂലസ്ഥാനമെന്നു കാണ്മൂ! ശിഷ്ടര്‍ക്കു താങ്ങും തണലുമായെപ്പൊഴുംഊഷ്മളസ്നേഹം ചുരത്തുമമ്മേ,ജന്മദുഃഖത്തിൻ്റെ മുള്‍ക്കാടെരിച്ചു നീദുര്‍ഗ്ഗമപ്പാത തെളിച്ചിടുന്നു…! കൈതൊഴാം കൈതൊഴാം കൈവല്യരൂപിണി,കൈതൊഴാം പൊന്‍കഴല്‍ത്താരടികള്‍…!പാവനഗംഗപോല്‍ കാരുണ്യധാരയായ്താണൊഴുകേണമേ താപഹൃത്തില്‍!
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജന്മദേശമായ സോവിയറ്റ് റഷ്യയിൽ, ഭരണത്തിന്റെ സിരാകേന്ദ്രമായ മോസ്കോ നഗരത്തിൽ, 1991 ആഗസ്റ്റിൽ അമ്മയും ബ്രഹ്മചാരിസംഘവും 3 ദിവസം ചെലവഴിച്ചു. സോവിയറ്റ് യൂണിയനിലെ നിരവധി ഭക്തന്മാർ കഴിഞ്ഞ വര്‍ഷംതന്നെ അമ്മയെ അങ്ങോട്ട് ക്ഷണിച്ചിരുന്നു. നിരന്തരമായ അവരുടെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട്, അമ്മ ഇക്കുറി തൻ്റെ അഞ്ചാമത്തെ വിദേശ പര്യടനത്തിന്റെ പരിസമാപ്തി കുറിച്ചത് സോവിയററ് നാട്ടിലാണു്. ആഗസ്ററ് 17-ാം തീയതി അമ്മ മോസ്കോയിലെത്തി. മൂന്നു ദിവസം രാവിലേയും വൈകീട്ടും ഭക്തന്മാർക്ക് ദർശനം നൽകി. അമ്മയും അനുയയികളും ആഗസ്റ്റ് 20-ാം […]
ഉര്‍സുല ലുസിയാനോ ജര്‍മ്മനിയിലാണു ഞാന്‍ ജനിച്ചതു്, രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള ജര്‍മ്മനിയില്‍. നിര്‍ദ്ധനരായ മാതാപിതാക്കളുടെ എട്ടാമത്തെ സന്തതിയായിരുന്നു ഞാന്‍. എനിക്കു മുന്‍പു ജനിച്ച ഏഴു മക്കളെത്തന്നെ പോറ്റാന്‍ കഴിവില്ലാതിരുന്ന എൻ്റെ അച്ഛനും അമ്മയും ഞാന്‍ ജനിച്ച ഉടന്‍തന്നെ എന്നെ ദത്തുകൊടുക്കാന്‍ തയ്യാറായി. ഞങ്ങളുടെ വീട്ടില്‍നിന്നും വളരെ ദൂരെയുള്ള ഒരു പള്ളിയിലെ പുരോഹിതനും അദ്ദേഹത്തിൻ്റെ ഭാര്യയുമായിരുന്നു എൻ്റെ പുതിയ മാതാപിതാക്കള്‍. എൻ്റെ വളര്‍ത്തമ്മ പള്ളിയിലെ ക്വയറില്‍ ഓര്‍ഗണ്‍ വായിക്കുമായിരുന്നു. വളരെ സ്നേഹവതിയായിരുന്ന അവര്‍ എന്നെ ധാരാളം പാട്ടുകള്‍ പഠിപ്പിച്ചു. […]

Download Amma App and stay connected to Amma