Tag / ആത്മാവ്

ചോദ്യം : ആത്മാവു സര്‍വ്വവ്യാപിയാണെങ്കില്‍ മരിച്ചു കിടക്കുന്ന ആളിലും ചൈതന്യം നിലനിലേ്ക്കണ്ടതല്ലേ? പിന്നെ എന്തുകൊണ്ടാണു മരണം സംഭവിക്കുന്നതു്? അമ്മ : ബള്‍ബ്ബു ഫ്യൂസാകുന്നതുകൊണ്ടോ, ഫാന്‍ കേടായി കറങ്ങാത്തതുകൊണ്ടോ, കറണ്ടില്ലാതാകുന്നില്ല. വീശിക്കൊണ്ടിരുന്ന വിശറി മാറ്റിവച്ചപ്പോള്‍ കാറ്റു കിട്ടുന്നില്ല എന്നു കരുതി, കാറ്റില്ലാതാകുന്നില്ല. എഞ്ചിന്‍ കേടായി വണ്ടി ഓടാതായതിനു പെട്രോളിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വണ്ടി നിന്നെങ്കില്‍ പെട്രോളിന്റെ കുറ്റമല്ല എഞ്ചിന്റെ തകരാറാണു്. ഊതിവീര്‍പ്പിച്ചു കെട്ടിപ്പറത്തി വിട്ട ബലൂണ്‍ പൊട്ടി എന്നു കരുതി അതിലെ വായു ഇല്ലാതാകുന്നില്ല. അതു് അവിടെത്തന്നെയുണ്ടു്. […]

ചോദ്യം : ഈശ്വരന്‍ എന്തിനാണു് ഇങ്ങനെ ഒരു ഭൂമിയും അതില്‍ കുറെ ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നതു്? അമ്മ: ഈശ്വരന്‍ ആരെയും സൃഷ്ടിച്ചിട്ടില്ല. ഇതു നമ്മുടെ സൃഷ്ടിയാണു്. അനേകം സ്വര്‍ണ്ണവും രത്‌നങ്ങളും സൂക്ഷിക്കുന്ന ഒരു ക്ഷേത്രക്കലവറ സൂക്ഷിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തി. അയാള്‍ രാത്രി ഉറക്കമൊഴിച്ചിരിക്കേണ്ടതിനു പകരം കിടന്നുറങ്ങി; ആ തക്കത്തിനു കുറെ കള്ളന്മാര്‍ കലവറയിലുണ്ടായിരുന്നതെല്ലാം മോഷ്ടിച്ചു. ഉണര്‍ന്നപ്പോഴാണു സൂക്ഷിപ്പുകാരന്‍ മോഷണത്തെക്കുറിച്ചറിയുന്നതു്. അയാള്‍ക്കു് ആധിയായി. ‘എന്നെ പോലീസു പിടിക്കുമോ! എൻ്റെ കുട്ടികള്‍ക്കിനി ആരുമില്ലേ!’ അയാള്‍ കിടന്നു നിലവിളിക്കാന്‍ തുടങ്ങി. എന്നാല്‍ ഉറങ്ങിയ […]

ചോദ്യം : ആത്മാവിനു രൂപമില്ലല്ലോ! പിന്നെങ്ങനെയാണു് അതിൻ്റെ സ്വാധീനം മനസ്സിലാക്കുവാന്‍ സാധിക്കുക? അമ്മ: വായുവിനു രൂപമില്ല. പക്ഷേ, അതിനെ ഒരു ബലൂണിലാക്കിക്കഴിയുമ്പോള്‍ നമുക്കു പൊക്കിയിടുകയും തട്ടിക്കളിക്കുകയും മറ്റും ചെയ്യാം. അതുപോലെ ആത്മാവിനും രൂപമില്ല. അതു സര്‍വ്വവ്യാപിയാണു്. എന്നാല്‍ ഉപാധിയിലൂടെ അതിൻ്റെ സ്വാധീനം അറിയുവാന്‍ കഴിയുന്നു. ചോദ്യം : സാക്ഷാത്കാരം കിട്ടിയവരുടെ അവസ്ഥ എങ്ങനെയാണു്? അമ്മ: ഹൈഡ്രജന്‍ നിറച്ചുവിട്ട ബലൂണ്‍ താഴേക്കു വരുന്നില്ല. മുകളിലേക്കു മാത്രമേ പോകുകയുള്ളൂ. അതുപോലെ ആത്മജ്ഞാനം ലഭിച്ചവര്‍ക്കു് ഉന്നതി മാത്രമേയുള്ളൂ. പതനമില്ല. വടക്കുനോക്കിയന്ത്രം പോലെയാണവരുടെ […]

ചോദ്യം : ആദ്ധ്യാത്മികമാർഗ്ഗത്തിൽ ഗുരു ആവശ്യമാണെന്നു പറയുന്നു. അമ്മയുടെ ഗുരു ആരാണു്? അമ്മ: ഈ ലോകത്തിൽ കാണപ്പെടുന്ന ഓരോ വസ്തുവും അമ്മയ്ക്കു ഗുരുവാണു്. ഗുരുവും ഈശ്വരനും അവരവരുടെ ഉള്ളിൽത്തന്നെ ഉണ്ടു്. പക്ഷേ, അഹങ്കാരം ഇരിക്കുന്നിടത്തോളം കാലം, അവിടുത്തെ അറിയുവാൻ കഴിയില്ല. തന്നിലെ ഗുരുവിനെ മറയ്ക്കുന്ന മറയാണു് അഹങ്കാരം. അവനവനിൽത്തന്നെയുള്ള ഗുരുവിനെ കണ്ടെത്തിയാൽ പിന്നെ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിലും ഗുരുവിനെ കാണാൻ കഴിയും. തന്‍റെ ഉള്ളിൽത്തന്നെ അമ്മയ്ക്ക് ഗുരുവിനെ കാണാൻ കഴിഞ്ഞതിനാൽ, പുറമെയുള്ള ഒരു മൺതരിപോലും അമ്മയ്ക്കു ഗുരുവായിത്തീർന്നു. […]

ചോദ്യം: അമ്മയ്ക്കു് ആദ്യകാലങ്ങളിൽ ധാരാളം എതിർപ്പുകൾ നേരിടേണ്ടി വന്നതായി പറയുന്നുണ്ടല്ലോ, അതിനെക്കുറിച്ചു് എന്താണു പറയാനുള്ളതു്? അമ്മ: അതു് അത്ര ഗൗരവമുള്ള കാര്യമായി അമ്മയ്ക്കു തോന്നാറില്ല. ലോകത്തിന്റെ സ്വഭാവം അമ്മയ്ക്കു് അറിയാമായിരുന്നു. അമിട്ടു പൊട്ടും എന്നറിഞ്ഞുകൊണ്ടുനിന്നാൽ ഞെട്ടേണ്ട ആവശ്യമില്ല. കടലിൽ നീന്താൻ പഠിച്ചവനു തിരകൾക്കു നടുവിലും നീന്തി രസിക്കാൻ കഴിയുന്നു. ഭയന്നു തളരുന്നില്ല. ലോകത്തിന്റെ സ്വഭാവം നേരത്തെ മനസ്സിലാക്കിയിരുന്നതുകൊണ്ടു് എല്ലാ പ്രതിബന്ധങ്ങളും എന്നിൽ ആനന്ദം ഉളവാക്കിയതേയുള്ളൂ. അവയൊക്കെ എന്നിലേക്കു നോക്കുവാനുള്ള സാഹചര്യം ഒരുക്കുകയാണു ചെയ്തതു്. എതിർപ്പു പറഞ്ഞവർ എന്റെ […]