സ്വാമി തുരീയാമൃതാനന്ദ പുരി നിഗമാഗമങ്ങള്‍ വിള കൊയ്ത സമൃദ്ധിയില്‍ നാംസ്ഥലകാലസംഭവകഥാഗതി വിസ്മരിച്ചു്,അനവദ്യവിദ്യയഖിലര്‍ക്കുമുദാരമാക്കിഅഭിവന്ദ്യരായി ഗുരുപീഠമലങ്കരിച്ചു. അവതാരഗംഗയശുഭങ്ങളെയാകെ നീക്കിഅറിവിൻ്റെ ഗംഗയവനീതലമാര്യമാക്കിഗുരുവായ ഭാരതമനേകയുഗാന്തരങ്ങള്‍സകലര്‍ക്കുമാത്മസുഖലാഭമനുഗ്രഹിച്ചു. കനിവിൻ്റെ ദീപ്തി കനകാസനവാഴ്വുവിട്ടു്ഹൃദയാന്തരാളമുഴിയുന്നതില്‍ നീതമാക്കിപ്രതിപത്തിപൂര്‍വ്വമറിവിൻ്റെയപാരതീരംതിരയുന്നവര്‍ക്കു തുണയായ്, സമദര്‍ശനത്താല്‍! ചരിതങ്ങളാകെ ചമയങ്ങളെഴാതെമേന്മേല്‍തടിനീസമാനഗതി സാദരമാചരിച്ചുപരിതാപമാറ്റി, ജഗദാത്മകഭാവമേറ്റിചരിതാര്‍ത്ഥമോടെയവിരാമമുണര്‍ന്നിരിപ്പൂ! അനുകമ്പയാര്‍ന്ന ഹൃദയത്തിനു മാത്രമല്ലീഉലകിൻ്റെ യാതന സ്വവേദനയെന്നുതോന്നൂപരമാര്‍ത്ഥമായ പൊരുളിന്നു നിവേദ്യമായാല്‍സമഭാവ ജീവിതഗതിക്കനുയോജ്യരാകാം!
Category / കവിത
യൂസഫലി കേച്ചേരി അമ്മേ, ഭവല്‍പ്പാദസരോരുഹങ്ങള്‍അന്യൂനപുണ്യത്തിനിരിപ്പിടങ്ങള്‍ഈ രണ്ടു ഭാഗ്യങ്ങളുമൊത്ത നാടേപാരിൻ്റെ സൗഭാഗ്യ വിളക്കു നീയേ ഞാനെൻ്റെ ദുഃഖങ്ങളുമേറ്റി വന്നാല്‍ആനന്ദവുംകൊണ്ടു മടങ്ങിടും ഞാന്‍!ആരാകിലും ശോകവിനാശമേകിസാരാര്‍ത്ഥമോതിസ്സുധതന്നയയ്ക്കും. അത്രയ്ക്കു കാരുണ്യമഹാസമുദ്ര-മല്ലേ ഭവന്മാനസനീലവാനംആ മഞ്ജുവാനത്തൊരു താരമായി-ട്ടാചന്ദ്രതാരം വിലസേണമീ ഞാന്‍. കാലം മഹായാത്ര തുടര്‍ന്നിടുമ്പോള്‍കാലന്‍ വരാമെന്നുയിരേറ്റെടുക്കാന്‍ആവട്ടെ അന്നും മുറുകേ പുണര്‍ന്നീആഗസ്വിയെപ്പാപവിമുക്തനാക്കൂ ലക്ഷങ്ങള്‍ ചുറ്റും വരിനിന്നിടുമ്പോള്‍ദക്ഷിണയൊന്നുമേയില്ലാത്തൊരെന്നിലെഎന്നെ വിളിച്ചുണര്‍ത്തും ഭവതിക്കൊരുലക്ഷം നമസ്കൃതിയോതാം ഞാനംബികേ.
സി. രാധാകൃഷ്ണന്‍ 1മസ്‌ലിനുടുത്ത മഹാരാജാവിന്‍നഗ്‌നതകണ്ടു ചിരിച്ചതിനാല്‍അരചന്‍ പണ്ടടിമയൊരുത്തനെനരകിപ്പിച്ചൂപോല്‍.തല്ലിക്കുത്തിയൊടിച്ചുകളഞ്ഞൂഎല്ലെല്ലാമത്രെ.പല്ലുകള്‍ പിഴുതൂ, മുടികള്‍ പറിച്ചൂ,കൊല്ലാക്കൊല ചെയ്തൂ.അതുകൊണ്ടരിശം തീരാഞ്ഞവനെമുതുകില്‍ വന്‍ചുമടേറ്റിചാട്ടയടിച്ചു നടത്തീപോലുംപെരുവഴിയൂടൊരു കാതം 2തൊണ്ട വരണ്ടും വേദനകൊണ്ടുംപ്രാണനൊടുങ്ങാറാകെവിമ്മി വിതുമ്മിക്കേണൂ പാവം‘അമ്മേ തുണ നീയേ!’ 3അന്നവതാരം ചെയ്തു വഴിയില്‍പൊന്നത്താണിപ്പെരുമ.അവൻ്റെ ചുമലിലെ ഭാരം പേറിഅവൻ്റെ കൂടെ നടന്നു!അവൻ്റെ മുതുകത്തടിയേല്ക്കാതെഅദ്ഭുതകവചം തീര്‍ത്തു! 4ഇരയെക്കൈവിട്ടത്താണിയിലായ്അരചനു നോട്ടം പക്ഷേഅരമനവരെയതു കൊണ്ടെത്തിക്കാന്‍അരചന്നായീല!ആനകള്‍ നൂറു കിണഞ്ഞുപിടിച്ചുംഅനങ്ങിയില്ലത്താണി!ആര്‍ത്തിക്കാരുടെ ശല്യം തീരാന്‍പേര്‍ത്തും കല്ലായ് മാറി! 5വഴിയോരങ്ങളിലിന്നും നില്പുഞങ്ങടെ’യമ്മത്താണി’.തളരുന്നേരമിറക്കാം ഭാരംമാളോര്‍ക്കവയുടെ ചുമലില്‍.ആളും തരവും നോക്കുന്നില്ലചുമടെന്തെന്നും ചോദിപ്പീലഎല്ലാമൊരുപോലെന്നേ നില്പൂനമ്മുടെ’യമ്മത്താണി’.ഹെൻ്റമ്മേയെന്നിറക്കിവയ്ക്കാംനെഞ്ചിലെ ഭാരം സര്‍വ്വംഒരു കുട്ടച്ചെമ്മണ്ണാകിലുംഒരു കൂടപ്പൊന്നായാലുംഒരുപോലെന്ന’മ്മത്താണി’ഭുവനേശ്വരി വാണരുളുന്നൂ!
സ്വാമി തുരീയാമൃതാനന്ദ പുരി ഓര്‍മ്മയില്‍നിന്നൂര്‍ന്നുവീണൊരുകാവ്യശീലില്‍ ഞാന്‍… എൻ്റെജീവിതത്തെ തോണിയാക്കി യാത്ര ചെയ്യുന്നു…!കാത്തുനില്പില്ലാരുമെന്നുടെയാനപാത്രത്തെ… എൻ്റെതോണിയില്‍ ഞാന്‍ മാത്രമായി യാത്ര ചെയ്യുന്നു…! ആത്മനൊമ്പരമാരറിവൂനീയൊരാളെന്യേ… സ്നേഹോ-ദാരശീലേ! നീലവാനംപോലെനിന്നുള്ളം!മാനസപ്പൊന്‍തേരില്‍ ഞാനൊ-ന്നാനയിച്ചോട്ടെ… അമ്മേനേരമിന്നും ഏറെയായ് നീ ആഗമിക്കില്ലേ…? ഉള്ളിലാര്‍ദ്രതയുള്ളനീയെ-ന്നുള്ളുകാണില്ലേ… കണ്ടാല്‍ഉള്ളമീവിധമെന്തിനമ്മേ,വെന്തുനീറുന്നു…?എള്ളിലെണ്ണകണക്കു നീയെ-ന്നുള്ളിലുണ്ടേലും… ഉള്ളാല്‍കണ്ടറിഞ്ഞല്ലാതെയെങ്ങനെയുള്ളമാറുന്നു…? ചാരിടാറില്ലെന്മനസ്സിന്‍ജാലകങ്ങള്‍ ഞാന്‍… പ്രേമോ-ദാരഗാനാലാപമായ് നീ ആഗമിക്കില്ലേ…?മാന്തളിര്‍ തൊത്തിൻ്റെ മാര്‍ദ്ദവ-മുള്ളൊരെന്നുള്ളം… നിൻ്റെകാലടിപ്പൊന്‍ താമരത്തേന്‍ പൂവു തേടുന്നു…!
അമ്പലപ്പുഴ ഗോപകുമാര്‍ അമ്മയെപ്പറ്റി ഞാനോര്‍ക്കുമ്പൊഴൊക്കെയുംഎന്മനം നീലക്കടലുപോലെഅമ്മയെയോര്‍ത്തു ഞാന്‍ ധ്യാനിച്ചിരിക്കുമ്പോ-ഴെന്മനം നീലനഭസ്സുപോലെ… അന്തമെഴാത്തൊരഗാധമഹോദധി-ക്കക്കരെയോ അമ്മ! ആര്‍ക്കറിയാം…ചിന്ത്യമല്ലാത്ത മഹാകാശസീമകള്‍-ക്കപ്പുറമോ അമ്മ! ആര്‍ക്കറിയാം… സൂര്യനും ചന്ദ്രനും നക്ഷത്രരാശിയുംപോയിമറഞ്ഞൊരു ശൂന്യതയില്‍ഒച്ചയനക്കമില്ലാരവാരങ്ങളി-ല്ലച്ച്യുതാകാശമഹാസരിത്തില്‍. ഓങ്കാരമായുണര്‍ന്നാദി മഹസ്സിൻ്റെ-തേജസ്സായമ്മ മിഴി തുറക്കെ,ഓരോ തളിരിലും പൂവിലുമീ ജഗത്-പ്രാണനായമ്മ തുടിച്ചു നിലേ്ക്ക, ജീവന സംഗീതധാരയായെത്തുന്ന-തേതൊരു ബ്രഹ്മകടാക്ഷതീര്‍ത്ഥം!ആരോരുമിങ്ങറിഞ്ഞീടാത്തൊരദ്ഭുത-പ്രേമപ്രപഞ്ചനിഗൂഹിതാര്‍ത്ഥം…! അമ്മയോടൊത്തുള്ളൊരൈഹികജീവിത-സമ്മുഗ്ദ്ധസൗഭാഗ്യജന്മമാരേസമ്മാനമായ്ക്കനി,ഞ്ഞാപ്പരാശക്തിതന്‍-നിര്‍മ്മായലീലകളാര്‍ക്കറിയാം…? എല്ലാം മഹാമായതന്‍ അനഘാനന്ദ-സന്ദോഹലക്ഷ്മിതന്‍ തൃക്കടാക്ഷം!ആ കടാക്ഷത്തിലലിഞ്ഞാത്മബോധമാര്‍-ന്നമ്മയെത്തന്നെ വണങ്ങി നില്ക്കാം…

Download Amma App and stay connected to Amma