Author / kairali

ചോദ്യം : ആത്മസാക്ഷാത്കാരത്തിനു പ്രത്യേകിച്ചൊരു ഗുരു ആവശ്യമില്ലെന്നാണോ അമ്മ പറയുന്നതു്? അമ്മ: അങ്ങനെ അമ്മ പറയുന്നില്ല. ജന്മനാ സംഗീതവാസനയുള്ള ഒരാള്‍ പ്രത്യേക പഠനമൊന്നും കൂടാതെ എല്ലാ രാഗങ്ങളും പാടിയെന്നിരിക്കും. അതിനെ അനുകരിച്ചു മറ്റുള്ളവരും പഠിക്കാതെ പാടാന്‍ തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും? അതിനാല്‍ ഗുരു വേണ്ട എന്നു് അമ്മ പറയില്ല. വേണ്ടത്ര ശ്രദ്ധയുള്ള അപൂര്‍വ്വം ചിലര്‍ക്കു് അങ്ങനെയും ആകാമെന്നേ ഉള്ളൂ. ഏതൊന്നു കാണുമ്പോഴും വിവേകപൂര്‍വ്വം, ശ്രദ്ധാപൂര്‍വ്വം അവയെ വീക്ഷിക്കണം. ഒന്നിനോടും മമതയോ വിദ്വേഷമോവച്ചു പുലര്‍ത്താന്‍ പാടില്ല. അങ്ങനെയാകുമ്പോള്‍ ഏതില്‍നിന്നും നമുക്കു […]

സംപൂജ്യ സദ്ഗുരു ശ്രീ. മാതാ അമൃതാനന്ദമയി ദേവി നൽകുന്ന യോഗദിന സന്ദേശം ===== മക്കളേ, ഒരു ശരാശരി മനുഷ്യൻ അവന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളുടെ ചെറിയൊരംശം മാത്രമേ ജീവിതകാലത്ത് ഉപയോഗപ്പെടുത്തുന്നുള്ളൂ. നമ്മിലെ അത്തരം കഴിവുകൾ ഉണർത്താനും സ്വന്തം പൂർണതയെ സാക്ഷാത്കരിക്കാനുമുള്ള ഒരു മാർഗമാണ് യോഗ. ഇന്ന് ആധുനികമരുന്നുകളും ചികിത്സാസൗകര്യങ്ങളും മനുഷ്യന്റെ ആയുർദൈർഘ്യം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ തെറ്റായ ജീവിതശൈലിയും കാഴ്ചപ്പാടുകളും കാരണം മനുഷ്യരുടെ ആരോഗ്യം ക്ഷയിച്ചുവരികയാണ്. ദീർഘനേരം ക്ഷീണമില്ലാതെ ജോലിചെയ്യാനുള്ള ശേഷി, മനസ്സിന്റെ സ്വസ്ഥത, ബുദ്ധിശക്തിയുടെയും ഓർമശക്തിയുടെയും […]

ചോദ്യം : ആദ്ധ്യാത്മികമാർഗ്ഗത്തിൽ ഗുരു ആവശ്യമാണെന്നു പറയുന്നു. അമ്മയുടെ ഗുരു ആരാണു്? അമ്മ: ഈ ലോകത്തിൽ കാണപ്പെടുന്ന ഓരോ വസ്തുവും അമ്മയ്ക്കു ഗുരുവാണു്. ഗുരുവും ഈശ്വരനും അവരവരുടെ ഉള്ളിൽത്തന്നെ ഉണ്ടു്. പക്ഷേ, അഹങ്കാരം ഇരിക്കുന്നിടത്തോളം കാലം, അവിടുത്തെ അറിയുവാൻ കഴിയില്ല. തന്നിലെ ഗുരുവിനെ മറയ്ക്കുന്ന മറയാണു് അഹങ്കാരം. അവനവനിൽത്തന്നെയുള്ള ഗുരുവിനെ കണ്ടെത്തിയാൽ പിന്നെ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിലും ഗുരുവിനെ കാണാൻ കഴിയും. തന്‍റെ ഉള്ളിൽത്തന്നെ അമ്മയ്ക്ക് ഗുരുവിനെ കാണാൻ കഴിഞ്ഞതിനാൽ, പുറമെയുള്ള ഒരു മൺതരിപോലും അമ്മയ്ക്കു ഗുരുവായിത്തീർന്നു. […]

ചോദ്യം : പ്രസവിക്കാത്ത അമ്മ എങ്ങനെ അമ്മയാകും? എന്തെങ്കിലും പ്രത്യേക ലക്ഷ്യം നേടാനാണോ അമ്മ സമൂഹത്തിൽ പ്രവർത്തിക്കുന്നതു്? അമ്മ: മക്കളേ, അമ്മ എന്നതു നിഷ്‌കാമത്തിന്‍റെ പ്രതീകമാണു്. കുഞ്ഞിന്‍റെ ശരിയായ ഹൃദയമറിഞ്ഞു കുട്ടിക്കുവേണ്ടിയുള്ള ഒരു ജീവിതമാണു മാതാവിന്‍റെതു്. കുഞ്ഞിന്‍റെ ഏതു തെറ്റും അമ്മ ക്ഷമിക്കും. കാരണം അറിവില്ലായ്മകൊണ്ടാണു കുഞ്ഞിനു തെറ്റു പറ്റുന്നതെന്നേ അമ്മ കാണുന്നുള്ളൂ. അല്ലാതെ അഹങ്കാരമെന്നു് അമ്മമാർ ചിന്തിക്കുന്നില്ല. ഇതാണു മാതൃത്വം. എന്‍റെ ജീവിതം ഇതുതന്നെയാണു്. എല്ലാവരും അമ്മയ്ക്കു മക്കളാണു്. ‘മാതൃദേവോ ഭവ’ എന്നാണു ഭാരതത്തിൽ ചെറുപ്പം […]

ചോദ്യം : അമ്മ ചെറുപ്പത്തിൽ വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ളതായി പലരും പറഞ്ഞു കേട്ടു. കഷ്ടതയനുഭവിക്കുന്നവരെ ഇന്നു കാണുമ്പോൾ, ആ പഴയ കാലം ഓർക്കാറുണ്ടോ? അമ്മ: ആരുടെ ജീവിതത്തിലാണു കഷ്ടപ്പാടുകൾ ഇല്ലാതിരുന്നിട്ടുള്ളതു്? അമ്മയ്ക്കു ചെറുപ്പത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു എന്നതു ശരിയാണു്. എന്നാൽ അതൊന്നും ഒരു കഷ്ടപ്പാടായി തോന്നിയിരുന്നില്ല. ദമയന്തിയമ്മയ്ക്കു സുഖമില്ലായിരുന്നു. ഒരു ജോലിയും ചെയ്യാൻ കഴിയില്ല. ആ സാഹചര്യത്തിൽ ഒരാളുടെ പഠിത്തം മുടങ്ങിയാലും മറ്റു സഹോദരങ്ങൾക്കു വിദ്യാഭ്യാസം തുടരാൻ കഴിയുമല്ലോ എന്നു് അമ്മ ആശ്വസിച്ചു. അമ്മയ്ക്കു വീട്ടുജോലികളുടെ […]