മക്കളെ, ഭാരതം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരമാണല്ലോ ഇത്. പിന്നിട്ടകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. എന്നാൽ വലിയൊരുവിഭാഗം ജനങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യവും നിരക്ഷരതയും പൊതുവെയുള്ള മൂല്യശോഷണവും വിഭാഗീയതയും പ്രശ്നങ്ങളായി അവശേഷിക്കുന്നു. ജനങ്ങളിൽ ആത്മവിശ്വാസവും പ്രയത്നശീലവും ഉണർത്തുകയാണ് ഇതിനുള്ള പരിഹാരം. അതിന് ആദ്യം നമ്മുടെ സംസ്കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചുമുള്ള അറിവും അഭിമാനവും ജനങ്ങളിൽ വളരണം. ഋഷിമാരുടെ നാടാണ് ഭാരതം. ലോകത്തിനു മുഴുവൻ നന്മയും ശ്രേയസ്സും നൽകുന്ന സംസ്കാരമാണ് അവർ നമുക്കുനൽകിയത്. ഉന്നതമായ തത്ത്വദർശനവും മഹത്തായ മാനുഷികമൂല്യങ്ങളും ആ സംസ്കാരത്തിന്റെ […]
Author / kairali
ചോദ്യം: അമ്മേ, ഈശ്വരനെ ആശ്രയിച്ചിട്ടും മനുഷ്യന്‍ ദുഃഖിക്കുന്നതു് എന്തുകൊണ്ടാണു്? എന്തുകൊണ്ടു് ഈശ്വരനു് എല്ലാവരുടെയും ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്തുകൂടാ? അമ്മ : മോനേ, ഇന്നു മിക്കവരും ഈശ്വരനെ ആശ്രയിക്കുന്നതു് ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടുവാന്‍വേണ്ടി മാത്രമാണു്. അതു് ഈശ്വരനോടുള്ള സ്നേഹമല്ല, വസ്തുവിനോടുള്ള സ്നേഹമാണു്. സ്വാര്‍ത്ഥത മൂലമുള്ള ആഗ്രഹങ്ങള്‍ കാരണം ഇന്നു നമുക്കാരോടും കരുണയില്ല. അന്യരോടു കരുണയില്ലാത്ത ഹൃദയത്തില്‍ ഈശ്വരകൃപ എങ്ങനെയുണ്ടാകും? എങ്ങനെ ദുഃഖങ്ങള്‍ ഇല്ലാതാകും? ആഗ്രഹങ്ങള്‍ സാധിക്കുന്നതിനുവേണ്ടി ഈശ്വരനെ ആശ്രയിച്ചാല്‍ ദുഃഖത്തില്‍നിന്നു മോചനം നേടുവാന്‍ കഴിയില്ല. ദുഃഖങ്ങള്‍ ഒഴിയണമെങ്കില്‍ ആഗ്രഹങ്ങള്‍ ഇല്ലാതാക്കി അവിടുത്തോടു […]
ചോദ്യം : സ്ത്രീകള്‍ ഋതുവായിരിക്കുമ്പോള്‍ ക്ഷേത്രത്തില്‍പ്പോകാന്‍ പാടില്ല, പൂജ ചെയ്യാന്‍ പാടില്ല എന്നും മറ്റും പറയുന്നു. അതു ശരിയാണോ? ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ? ഈശ്വരന്‍റെ വാസം ഒരു പ്രത്യേക സ്ഥലത്തു മാത്രമല്ലല്ലോ? അമ്മ: മോളേ, ഈശ്വരന്‍ സര്‍വ്വവ്യാപിയാണു്. അദ്ദേഹം എല്ലായിടത്തും എല്ലായ്‌പ്പോഴുമുണ്ടു്. പക്ഷേ, നമ്മള്‍ ശുദ്ധാശുദ്ധിയൊക്കെ നോക്കണം. ബാഹ്യശുദ്ധി ആന്തരികശുദ്ധിക്കു വഴിതെളിക്കുന്നു. ഋതുവായിരിക്കുന്ന സമയം മനസ്സു് അസ്വസ്ഥമായിരിക്കും. കൂടാതെ ഗര്‍ഭിണികളെപ്പോലെ ശരീരത്തിനു ക്ഷീണവും മറ്റും അനുഭവപ്പെടും. വിശ്രമം ആവശ്യമാണു്. ഈ സമയം ശരിയായ ഏകാഗ്രതയോടെ പൂജകള്‍ ചെയ്യുവാനോ പ്രാര്‍ത്ഥിക്കുവാനോ […]
ചോദ്യം : ആത്മസാക്ഷാത്കാരത്തിനു പ്രത്യേകിച്ചൊരു ഗുരു ആവശ്യമില്ലെന്നാണോ അമ്മ പറയുന്നതു്? അമ്മ: അങ്ങനെ അമ്മ പറയുന്നില്ല. ജന്മനാ സംഗീതവാസനയുള്ള ഒരാള്‍ പ്രത്യേക പഠനമൊന്നും കൂടാതെ എല്ലാ രാഗങ്ങളും പാടിയെന്നിരിക്കും. അതിനെ അനുകരിച്ചു മറ്റുള്ളവരും പഠിക്കാതെ പാടാന്‍ തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും? അതിനാല്‍ ഗുരു വേണ്ട എന്നു് അമ്മ പറയില്ല. വേണ്ടത്ര ശ്രദ്ധയുള്ള അപൂര്‍വ്വം ചിലര്‍ക്കു് അങ്ങനെയും ആകാമെന്നേ ഉള്ളൂ. ഏതൊന്നു കാണുമ്പോഴും വിവേകപൂര്‍വ്വം, ശ്രദ്ധാപൂര്‍വ്വം അവയെ വീക്ഷിക്കണം. ഒന്നിനോടും മമതയോ വിദ്വേഷമോവച്ചു പുലര്‍ത്താന്‍ പാടില്ല. അങ്ങനെയാകുമ്പോള്‍ ഏതില്‍നിന്നും നമുക്കു […]

Download Amma App and stay connected to Amma