പ്രകൃതിയുമായി യാതൊരു ബന്ധവും ഇല്ലാത്തതുപോലെയാണു് ഇന്നത്തെ തലമുറകൾ കഴിയുന്നതു്. ഇന്നു മനുഷ്യൻ മാത്രമല്ല, മനുഷ്യൻ വളർത്തുന്ന ചെടികളും മൃഗങ്ങളും പക്ഷികളും പോലും പ്രകൃതിയിൽനിന്നു് അന്യമായി കൊണ്ടിരിക്കുകയാണു്. ഉദാഹരണത്തിനു്, ഇന്നത്തെ ബ്ലോക്കുചെടികൾക്കു പ്രതിരോധനശക്തി ഒട്ടുമില്ല. കീടങ്ങളെ ചെറുത്തുനില്ക്കാൻ സ്വയം കഴിയുന്നില്ല. അതു കാരണം മരുന്നടിച്ചു കൊടുക്കേണ്ടി വരുന്നു. ഇതേപോലെയാണു ബ്ലോക്കു കോഴിയും ബ്ലോക്കു പശുവും. അവർക്കൊക്കെ പ്രത്യേക പരിചരണം വേണം. ചുരുക്കത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കാൻ അവയ്‌ക്കൊന്നിനും കഴിയുന്നില്ല. മനുഷ്യൻ്റെ സ്ഥിതിയും ഇതുപോലെയായി. ഇന്നു പലർക്കും പല രീതിയിലുള്ള അലർജികളുണ്ടു്. […]
Author / kairali
നമ്മളില്‍ ഇരിക്കുന്ന ഈശ്വരനെതന്നെയാണു ധ്യാനത്തിലൂടെ നാം കണ്ടെത്തുന്നതു്. ധ്യാനം കൊണ്ടല്ലാതെ ഇതു സാദ്ധ്യമല്ല. ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍, അതിൻ്റെ പരിമളവും ഭംഗിയും എത്രയെന്നു് അറിയുവാന്‍ കഴിയില്ല. അതു വിടര്‍ന്നു വികസിക്കണം. അതുപോലെ മക്കള്‍ ഹൃദയമുകുളം തുറക്കൂ. തീര്‍ത്തും ആ പരമാനന്ദം അനുഭവിക്കുവാന്‍ കഴിയും. കറണ്ടിനെ നമുക്കു കാണാന്‍ കഴിയില്ല. എന്നാല്‍ വൈദ്യുത കമ്പിയില്‍ തൊട്ടാല്‍ അറിയാന്‍ കഴിയും. അനുഭവിക്കാന്‍ സാധിക്കും. ഈശ്വരന്‍ എന്നതു് അനുഭവമാണു്. അതനുഭവിക്കുവാനുള്ള വഴിയാണു ധ്യാനം. മക്കള്‍ അതിനായി ശ്രമിക്കൂ, തീര്‍ത്തും സാധിക്കും. പല […]
നാം ഈ ലോകത്തിലേക്കു വരുമ്പോഴും ഇവിടം വിട്ടുപോകുമ്പോഴും ഒന്നും കൊണ്ടുവരുകയോ കൊണ്ടുപോവുകയോ ചെയ്യാറില്ലെന്ന കാര്യം അമ്മ പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ടു്. ഈ ലോകത്തിലെ ഒരു വസ്തുവും നമുക്കു ശാശ്വതാനന്ദം നല്കില്ലെന്നു തിരിച്ചറിഞ്ഞു് അവയോടു നിസ്സംഗതയും നിർമ്മമതയും വളർത്തിയെടുക്കാൻ നാം പഠിക്കേണ്ടതുണ്ടു്. ഇതു് ഉദാഹരിക്കാൻ അമ്മ അലക്സാണ്ടറുടെ ഒരു കഥ പറയാം. അലക്സാണ്ടർ മഹാനായ ഒരു യോദ്ധാവും ലോകത്തിൻ്റെ മൂന്നിലൊരു ഭാഗം പിടിച്ചെടുത്ത ഭരണാധികാരിയുമായിരുന്നുവെന്നു് എല്ലാവർക്കും അറിയാം. ലോകത്തിൻ്റെ മുഴുവൻ ചക്രവർത്തിയാകണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിലാഷം. പക്ഷേ, അദ്ദേഹം ഒരു യുദ്ധത്തിൽ […]
മക്കളേ, സയന്‍സ് പുറംലോകം എയര്‍ക്കണ്ടീഷന്‍ ചെയ്യുമെങ്കില്‍, ആദ്ധ്യാത്മികത ആന്തരികലോകത്തെയാണു് എയര്‍ക്കണ്ടീഷന്‍ ചെയ്യുന്നതു്. മനസ്സിനെ എയര്‍ക്കണ്ടീഷന്‍ ചെയ്യുന്ന വിദ്യയാണു് ആദ്ധ്യാത്മികത. അതു് അന്ധവിശ്വാസമല്ല, അന്ധകാരത്തെ അകറ്റുന്ന തത്ത്വമാണു്. ഒരു കുട്ടിയുടെ മുന്നില്‍ ഒരു കൈയില്‍ ചോക്ലേറ്റും മറുകൈയില്‍ സ്വര്‍ണ്ണനാണയവും വച്ചുനീട്ടിയാല്‍, കുട്ടി ഏതെടുക്കും? അവന്‍ ചോക്ലേറ്റെടുക്കും. സ്വര്‍ണ്ണനാണയം എടുക്കില്ല. സ്വര്‍ണ്ണനാണയമെടുത്താല്‍ ഒരു ചോക്ലേറ്റിനു പകരം എത്രയോ അധികം ചോക്ലേറ്റു വാങ്ങാം എന്ന സത്യം, ആ കുട്ടി അറിയുന്നില്ല. നമ്മളും ഇന്നിതുപോലെയാണു്. ഭൗതികതയുടെ ആകര്‍ഷണത്തില്‍, യാഥാര്‍ത്ഥ്യബോധം നമുക്കു നഷ്ടമാകുന്നു. ഒരിക്കലും […]
നമുക്കിരിക്കാനും വിശ്രമിക്കാനും ഇടമൊരുക്കിത്തരുന്ന കസേരയോടും പാറയോടും നന്ദിയുള്ളവരായിരിക്കേണ്ടേ? നമുക്കോടാനും ചാടാനും കളിക്കാനുമൊക്കെ ക്ഷമയോടെ സ്വന്തം മടിത്തട്ടൊരുക്കിത്തരുന്ന മണ്ണിനോടു കൃതജ്ഞത വേണ്ടേ? നമുക്കു വേണ്ടി പാടുന്ന പക്ഷികളോടും നമുക്കുവേണ്ടി വിരിയുന്ന പൂക്കളോടും നമുക്കുവേണ്ടി തണൽവിരിക്കുന്ന വൃക്ഷങ്ങളോടും നമുക്കുവേണ്ടി ഒഴുകുന്ന നദികളോടുമെല്ലാം നാം കൃതജ്ഞതയുള്ളവരായിരിക്കേണ്ടേ? ഓരോ പ്രഭാതത്തിലും പുതിയൊരു സൂര്യോദയമാണു നാം കാണുന്നതു്. കാരണം, രാത്രിയിൽ നാം എല്ലാം മറന്നുറങ്ങുമ്പോൾ, മരണമുൾപ്പെടെ എന്തുവേണമെങ്കിലും സംഭവിക്കാം. കേടുപാടൊന്നും സംഭവിക്കാതെ, ശരീരവും മനസ്സും പഴയതുപോലെ പ്രവർത്തിക്കാൻ അനുഗ്രഹിക്കുന്ന ആ മഹാശക്തിക്കു നമ്മൾ ആരെങ്കിലും […]

Download Amma App and stay connected to Amma