Tag / ലോകം

സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും മറുപേരായി മലയാളി ലോകത്തിനു സമർപ്പിച്ച വ്യക്തിത്വമാണ്‌ മാതാ അമൃതാനന്ദമയി. ലോകമെങ്ങുമുള്ള എത്രയോ ഭക്തർക്ക്‌, അവർ എല്ലാം നൽകുന്ന അമ്മയാണ്‌. കോവിഡ്‌ കാരണം ആശ്രമപ്രവർത്തനങ്ങളും ദർശനയാത്രകളും പതിവുപോലെ നടക്കുന്നില്ലെങ്കിലും അമൃതാനന്ദമയി ഇപ്പോഴും തിരക്കിലാണ്‌. ലോകത്തെ മുഴുവൻ അവർ കേൾക്കുന്നു. മറുപടിപറയുന്നു. നിരന്തരം, നിശ്ശബ്ദം, കർമ്മം തുടരുന്നു. അമൃതാനന്ദമയിയുടെ 67-ാം പിറന്നാളിൻ്റെ ഭാഗമായി മാതൃഭൂമി പത്രാധിപസമിതി അംഗങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക്‌ നൽകിയ മറുപടിയിലെ പ്രസക്തഭാഗമാണിത്‌ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും എല്ലാ സാഹചര്യങ്ങളെയും തുറന്നമനസ്സോടെ സ്വീകരിക്കുകയും അതിനൊപ്പം ശ്രുതിചേർന്നു നീങ്ങുകയും […]

ആന്‍ ഡ്രിസ്‌കോള്‍, യു.എസ്.എ. അതൊരു വെള്ളിയാഴ്ചയായിരുന്നു. 2000 ജൂലായ് 14. സമയം വൈകുന്നേരം 5:45 ആയിക്കാണും. ജോലിയെല്ലാമൊതുക്കി അവധിദിവസങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോഴാണു് ആ ഫോണ്‍ സന്ദേശം വന്നതു്. ഞാന്‍ ജോലി ചെയ്യുന്ന ‘പീപ്പിള്‍ മാഗസീനി’ലെ ചീഫു് ആണു വിളിച്ചതു്. അടുത്ത തിങ്കളാഴ്ച ബോസ്റ്റണില്‍ വരുന്ന ഒരു സ്ത്രീയെക്കുറിച്ചു് ഒരു ഫീച്ചര്‍ തയ്യാറാക്കാമോ എന്നാണു ചോദിക്കുന്നതു്; ദിവസം മുഴുവന്‍ വിശ്രമമില്ലാതെ മുന്നിലെത്തുന്നവരെയെല്ലാം ആലിംഗനം ചെയ്യുന്ന ഒരു സ്ത്രീ! ഞാന്‍ ഉടന്‍ സമ്മതിച്ചു. അതൊരു ബുദ്ധിമുട്ടുള്ള കാര്യമാകാന്‍ വഴിയില്ല. അവരേതോ […]

ലോകത്തിനു വിളക്കായിട്ടുള്ള സദ്ഗുരു മാതാ അമൃതാനന്ദമയീദേവിയുടെ 58-ാമതു തിരുന്നാളാണു 2011 സെപ്തംബര്‍ 27ാം തീയതി. ഓരോ തിരുന്നാളെത്തുമ്പോഴും ആ വിളക്കിൻ്റെ ഒളി കൂടുതല്‍ കൂടുതല്‍ പ്രഭാപൂര്‍ണ്ണമാവുന്നു. ആ പ്രഭയില്‍ നിശാന്ധതയിലുഴലുന്ന ഒരു ജനതയും ഒരു കാലവും ഈ ലോകവും ദിശാബോധം തേടുന്നു. ആശാപാശങ്ങളില്‍നിന്നു നിര്‍മ്മുക്തമാവുന്നു. പരമാത്മപ്രേമത്തിൻ്റെയും പതിതകാരുണ്യത്തിൻ്റെയും നിഷ്‌കാമസേവനത്തിൻ്റെയും നിസ്സ്വാര്‍ത്ഥപ്രയത്‌നത്തിൻ്റെയും അതീന്ദ്രിയമായ അനുഭൂതിയില്‍ ഒരു തലമുറയുടെ മനസ്സിലെ കെടാവിളക്കായി മാറിയ അമ്മ! അതേ, അമ്മ ജീവലോകത്തിൻ്റെ വിളക്കുതന്നെ അമ്മവിളക്കു്! അമ്മ, വിളക്കാണെന്നു പറഞ്ഞാലും അമ്മയാകുന്ന വിളക്കു് എന്നു […]

ആഗോള ആദ്ധ്യാത്മിക വനിതാസമ്മേളനം: 2002 ആഗോളസമാധാനത്തിനുവേണ്ടി 2002 ഒക്ടോബര്‍ ആറുതൊട്ടു ഒന്‍പതുവരെ ജനീവയില്‍വച്ചു് ഒരപൂര്‍വ്വസമ്മേളനം നടന്നു. ലോകമെമ്പാടുമുള്ള ആദ്ധ്യാത്മികപ്രസ്ഥാനങ്ങളിലെ വനിതാസാന്നിധ്യംകൊണ്ടാണു് ഇതപൂര്‍വ്വമായതു്. സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുന്‍പു നടന്ന ചോദ്യോത്തരവേളകള്‍ അമ്മയുടെ സമീപനം വ്യക്തമാക്കുന്നതായിരുന്നു. അമേരിക്കയിലെ ഡോക്യുമെന്‍ഡറി നിര്‍മ്മാണകമ്പനിയായ റൂഡര്‍ ഫിന്‍ ഗ്രൂപ്പു് അമ്മയുടെ മുന്‍പില്‍ ചില ചോദ്യശരങ്ങള്‍ തൊടുത്തുവിട്ടു. ചോദ്യം: എന്താണു ലോകസമാധാനത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗം? അമ്മ പറഞ്ഞു, ”അതു വളരെ ലളിതമാണല്ലോ! മാറ്റം അവനവനില്‍ നിന്നു് ആദ്യം തുടങ്ങുക. അപ്പോള്‍ ലോകം തനിയെ മാറും. സമാധാനം […]

അമ്മ ആരാണെന്നും അമ്മയുടെ മഹത്ത്വമെന്താണെന്നും അറിയുവാന്‍ ആര്‍ക്കാകുന്നു. അനന്തമായ ആകാശത്തിൻ്റെ അതിരറിയുവാന്‍ ആര്‍ക്കെങ്കിലുമാകുമോ? അഗാധമായ മഹാസമുദ്രത്തിൻ്റെ ആഴമറിയുവാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? ഇല്ല. അമ്മയുടെ മഹച്ചൈതന്യം അറിയുവാനുള്ള ശ്രമവും അതേ പോലെയാണെന്നേ പറയാനാവൂ. അല്ലെങ്കില്‍ത്തന്നെ അല്പജ്ഞരായ നാമെന്തറിയുന്നു! ഈ പ്രപഞ്ചത്തെപ്പറ്റി, പ്രാപഞ്ചികജീവിത്തിൻ്റെ രഹസ്യങ്ങളെപ്പറ്റി, ആദിമദ്ധ്യാന്തവിഹീനമായ മഹാകാലത്തെപ്പറ്റി വല്ല തുമ്പും ആര്‍ക്കെങ്കിലുമുണ്ടോ? പിന്നെ എന്തൊക്കെയോ നാം ധരിച്ചു വച്ചിരിക്കുന്നു. എന്തൊക്കെയോ പഠിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. ബുദ്ധിയും ശക്തിയും സിദ്ധിയുമുള്ള മനുഷ്യന്‍ കുറെയേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടു ണ്ടെന്നുള്ളതു നേരുതന്നെ. പക്ഷേ, ആ […]