Tag / പ്രകൃതിക്ഷോഭം

അമ്മയുടെ നാല്പതാംതിരുനാള്‍ ആഘോഷിക്കാന്‍ കന്നി മാസത്തിലെ കാര്‍ത്തികനാളില്‍ (1993 ഒക്ടോബര്‍ 5 ചൊവ്വ) ലോകത്തിൻ്റെ നാനാഭാഗത്തുനിന്നും അമൃതപുരിയിലെത്തിയ ഭക്തജനങ്ങള്‍ ആ പുണ്യദിനത്തില്‍ അമ്മയുടെ പാദപൂജ ചെയ്തു ധന്യരാകാന്‍ അഭിലഷിച്ചു. പശ്ചിമമദ്ധ്യഭാരതത്തില്‍ കരാളനൃത്തമാടിയ ഭൂമികുലുക്കം സൃഷ്ടിച്ച ശോകാന്തരീക്ഷത്തിൻ്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ നടത്തുന്നതിലും പാദപൂജയ്ക്കും അമ്മ അത്യധികം വിമുഖയായിരുന്നു. എങ്കിലും മക്കളുടെ ഹൃദയപൂര്‍ണ്ണമായ പ്രാര്‍ത്ഥനകള്‍ക്കു മുന്‍പില്‍ ഒടുവില്‍ അമ്മ വഴങ്ങി. പ്രഭാതത്തില്‍ 8 മണിയോടെ അമ്മ, ആശ്രമത്തില്‍ പുതുതായി പണിത വിശാലമായ പന്തലിൻ്റെ തെക്കേ അറ്റത്തുള്ള വേദിയിലെത്തി. ഭക്തിനിര്‍ഭരമായ പാദപൂജാകര്‍മ്മത്തിനുശേഷം […]

ചോദ്യം : പരിസ്ഥിതിപ്രശ്‌നം എത്രകണ്ടു് ഗുരുതരമാണു് ? അമ്മ : ഇന്നു പരിസ്ഥിതിപ്രശ്‌നം എന്നത്തെക്കാളുമേറെ രൂക്ഷമായിരിക്കുകയാണു്. ജനപ്പെരുപ്പം വര്‍ദ്ധിക്കുന്നു, ഫാക്ടറികള്‍ പെരുകുന്നു. എന്നാല്‍ അതിനനുസരിച്ചു പ്രകൃതിക്കുവേണ്ട സംരക്ഷണം നല്കുന്ന കാര്യം മാത്രം നമ്മള്‍ മറക്കുന്നു. ഇന്നു നമ്മുടെ പൂര്‍വ്വികര്‍ വച്ചുപിടിപ്പിച്ച വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കുവാനല്ലാതെ ഒരെണ്ണം നട്ടുവളര്‍ത്താന്‍ നമ്മെക്കൊണ്ടാകുന്നില്ല. ഈ രീതി ഇനിയും തുടരുകയാണെങ്കില്‍; പ്രകൃതി നമ്മുടെ നേരെ തിരിച്ചടിക്കും, സംശയം വേണ്ട. പിന്നീടതിനു ശാസ്‌ത്രീയകാരണങ്ങള്‍ കണ്ടെത്തിയതുകൊണ്ടു് എന്തു പ്രയോജനം? സഹിക്കേണ്ടിവന്ന വിപത്തിനും നാശനഷ്ടങ്ങള്‍ക്കും അതു പരിഹാരമാകില്ല. […]

വിഷു, നല്ല കാര്യങ്ങള്‍ തുടങ്ങുവാനുള്ള സമയമെന്നാണ് സങ്കല്‍പം. നമുക്ക് നഷ്ടപ്പെട്ടുവരുന്ന, പ്രകൃതിയോടുള്ള ഹൃദയബന്ധം വീണ്ടെടുക്കാനുള്ള അവസരമായി ഈ വിഷുവിനെ മാറ്റാന്‍ നമ്മോട് അമ്മ ആവശ്യപ്പെടുകയാണ്. പ്രകൃതി നമുക്ക് അമ്മയാണ്. നമ്മെ വളര്‍ത്തി, പരിചരിച്ച്, ഈ നിലയില്‍ എത്തിച്ച ഭൂമിയോടും സകല ജീവജാലങ്ങളോടുമുള്ള കടപ്പാടുകള്‍ മറക്കരുത്. പ്രകൃതി ചൂഷണത്തിലൂടെ സ്വയം നാശത്തിലേയ്ക്കു നീങ്ങുന്ന മനുഷ്യരാശി, പ്രകൃതി സംരക്ഷണത്തിലേക്കു തിരിച്ചു വരണമെന്ന് അമ്മ ഓര്‍മ്മിപ്പിയ്ക്കുന്നു. കാലാവസ്ഥാ വ്യതിയാനവും വര്‍ദ്ധിച്ചുവരുന്ന ചൂടും, മരങ്ങള്‍ നട്ടുവളര്‍ത്താന്‍ നമുക്ക് മുന്നറിയിപ്പു തന്നുകൊണ്ടിരിക്കുന്നു. ഒരു വൃക്ഷം […]

അമ്മയുടെ ജന്മദിന സന്ദേശത്തിൽ നിന്ന് – അമൃത വര്ഷം 6527 സെപ്തംബർ  2018 – അമൃതപുരി ഒരു മഹാപ്രളയത്തിനു സാക്ഷിയായതിന്റെ ഞെട്ടലില്‍ കേരളം ഇപ്പോഴും തരിച്ചു നില്‍ക്കുകയാണു്. ഈ അവസരത്തില്‍, വാക്കിനും വാചാലതയ്ക്കും പ്രസക്തിയില്ല. അവസരത്തിനൊത്ത് ഉയരുവാനും മനസ്സിരുത്തി ചിന്തിക്കുവാനും കര്‍മ്മനിരതരാകുവാനുമാണ് ഇപ്പോള്‍ നാം ശ്രദ്ധിക്കേണ്ടതു്. അതാണ് ഏറ്റവും പ്രധാനമായിട്ടുള്ളതു്. ജീവനും ജീവിതവും നഷ്ടപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം വേദനിക്കുന്നു. അവരുടെ ദുഃഖത്തില്‍ അമ്മ പങ്കുചേരുന്നു, അവര്‍ക്ക് ആത്മവിശ്വാസവും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകുവാന്‍ അമ്മ പരമാത്മാവിനോടു പ്രാര്‍ത്ഥിക്കുന്നു. […]