മറ്റുള്ളവരുടെ ദുഃഖങ്ങള്‍ അറിഞ്ഞു് അവരുടെ ഹൃദയം പങ്കിടുന്ന ഒരു മനോഭാവമാണു നമുക്കുണ്ടാകേണ്ടതു്. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരു കടയുടെ മുന്നില്‍ ‘പട്ടിക്കുട്ടികളെ വില്ക്കുവാനുണ്ടു്’ എന്ന ബോര്‍ഡു കണ്ടു് ഒരു കുട്ടി അവിടേക്കു കയറിച്ചെന്നു. ഒരു പട്ടിക്കുഞ്ഞിനെ വാങ്ങണമെന്നു് അവനു് അതിയായ ആഗ്രഹം. വില ചോദിച്ചപ്പോള്‍ രണ്ടായിരം മുതല്‍ അയ്യായിരം വരെ വിലവരും എന്നു കടയുടമ പറഞ്ഞു, ”എൻ്റെ അടുത്തു് അത്രയും പൈസയില്ല. എന്തായാലും അവയെ ഒന്നു കാണുവാന്‍ സാധിക്കുമോ?” കുട്ടി ചോദിച്ചു, കുട്ടിയുടെ […]
Tag / ദുഃഖം
ഒരാളുടെ ഭാര്യ മരിച്ചു. ഭാര്യയുടെ ആത്മശാന്തിക്കു വേണ്ടി പ്രാര്‍ത്ഥന നടത്തുവാനായി ഭര്‍ത്താവു് ഒരു പുരോഹിതനെ വിളിച്ചു കൊണ്ടുവന്നു. അദ്ദേഹം ക്രിയകള്‍ നടത്തുന്നതിനിടയില്‍ ഈ മന്ത്രം ചൊല്ലി ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’. ഭര്‍ത്താവിനു് അദ്ദേഹം എന്താണു ചൊല്ലിയതെന്നു മനസ്സിലായില്ല. അദ്ദേഹം തൻ്റെ സംശയം പുരോഹിതനോടു തന്നെ ചോദിച്ചു, ”നിങ്ങള്‍ ചൊല്ലിയ മന്ത്രത്തിൻ്റെ അര്‍ത്ഥമെന്താണു്?” ‘ഈ ലോകത്തില്‍ എല്ലാവര്ക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ, എല്ലാവര്ക്കും ഐശ്വര്യവും സമാധാനവും ഉണ്ടാകട്ടെ’ പുരോഹിതന് വിശദീകരിച്ചു കൊടുത്തു. മന്ത്രത്തിൻ്റെ അര്‍ത്ഥം മനസ്സിലാക്കിയപ്പോള്‍, അയാള്‍ […]
യഥാര്‍ത്ഥ പ്രേമം ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല. കിട്ടുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതേയില്ല. അതു നദി ഒഴുകുന്നതുപോലെയാണു്. ആരോഗ്യവാനാകട്ടെ, രോഗിയാവട്ടെ, ആണാവട്ടെ, പെണ്ണാവട്ടെ, ധനികനാവട്ടെ, ദരിദ്രനാകട്ടെ നദിയില്‍ കുളിക്കാം. ഈ ദിവ്യപ്രേമമാകുന്ന നദിയില്‍ നിന്നു ആര്‍ക്കു വേണമെങ്കിലും ദാഹം ശമിക്കുവോളം കുടിക്കാം. എത്ര വേണമെങ്കിലും മുങ്ങിക്കുളിക്കാം. നല്ലവനെന്നോ ചീത്തവനെന്നോ നദിക്കു വ്യത്യാസമില്ല. ആരെങ്കിലും കുളിച്ചില്ലെങ്കിലും നദിക്കു വിരോധമില്ല. ആരു നിന്ദിച്ചാലും അതൊന്നും കാര്യമാക്കുന്നില്ല. പുകഴ്ത്തിയതു കൊണ്ടു് പ്രത്യേകിച്ചു സന്തോഷവുമില്ല. എന്തെന്നാല്‍ എല്ലാവരെയും തഴുകിത്തലോടി അഴുക്കുകള്‍ സ്വയം ഏറ്റെടുത്തു ശുദ്ധീകരിച്ചു് ഒഴുകുക എന്നുള്ളതാണു […]
പരസ്പരം സ്നേഹിക്കുവാനും സേവിക്കുവാനും ക്ഷമിക്കുവാനും സഹിക്കുവാനും കരുണാപൂര്‍വ്വം പെരുമാറാനും പഠിപ്പിക്കുന്ന ജീവിത രഹസ്യമാണു മതം. അദ്വൈതം അനുഭവമാണു്. എങ്കിലും അതു നിത്യജീവിതത്തില്‍ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും രൂപത്തില്‍ പ്രകാശിപ്പിക്കാം. ഈ മഹത്തായ പാഠമാണു സനാതന ധര്‍മ്മത്തിൻ്റെ ഗുരുക്കന്മാരായ ഋഷീശ്വരന്മാരും മഹാത്മാക്കളും നമ്മെ പഠിപ്പിക്കുന്നതു്. നാം മറന്നുപോയ മതത്തിൻ്റെ ഭാഷ കാരുണ്യത്തിൻ്റെ ഭാഷയാണു്. മതം പഠിപ്പിക്കുന്ന സ്നേഹത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും ഭാഷ നമ്മള് മറന്നു പോയിരിക്കുന്നു. ഇന്നു ലോകത്തില്‍ക്കാണുന്ന സകലപ്രശ്നങ്ങളുടെയും അടിസ്ഥാനകാരണം, സ്നേഹവും കാരുണ്യവുമില്ലായ്മയാണു്. വ്യക്തിജീവിതങ്ങളിലെ പ്രശ്നങ്ങള്‍, രാഷ്ട്രത്തിൻ്റെ പ്രശ്നങ്ങള്‍ […]
ഭാരതം സ്വാതന്ത്ര്യത്തിൻ്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. ആ സമയം അമ്മ വിദേശത്തായിരുന്നു. ഓരോ വിമാനത്തില്‍ കയറുമ്പോഴും അതില്‍ പേപ്പറുകള്‍ കിട്ടും. അവ വായിച്ചിട്ടു്, മക്കള്‍ വിഷമത്തോടെ പറയും, അമ്മേ, ഭാരതത്തെക്കുറിച്ചു് എഴുതിയിരിക്കുന്നതു കണ്ടോ? ഒരു പുരോഗതിയുമില്ല. പട്ടിണിയാണു്. മലിനീകരണമാണു്. അങ്ങനെ ഓരോരോ പ്രശ്നം എടുത്തെടുത്തു് എഴുതിയിരിക്കുന്നു. ഓരോ മൂന്നു ദിവസം കഴിയുമ്പോഴും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയാണു്. ഈ സമയത്തെല്ലാം വിമാനത്തില്‍ കിട്ടുന്ന പത്രങ്ങളില്‍, ഭാരതത്തെ കുറ്റപ്പെടുത്തിയുള്ള വാര്‍ത്തകള്‍ മാത്രം. ആരും നന്നായി എഴുതിക്കണ്ടില്ല. അവസാനം […]