Tag / കാരുണ്യം

അമ്പലപ്പുഴ ഗോപകുമാര്‍ മുനിഞ്ഞുകത്തുന്ന വെയിലില്‍നിന്നൊരുതണല്‍മരത്തിൻ്റെ ചുവട്ടിലെത്തുമ്പോള്‍,ഒഴുകിയെത്തുന്ന കുളിരിളംകാറ്റിന്‍വിരലുകള്‍ നമ്മെത്തഴുകിനില്ക്കുമ്പോള്‍പറയുവാനാമോ മനസ്സിലുണ്ടാകുംപരമസന്തോഷം, ഉണര്‍വ്വുമൂര്‍ജ്ജവും! അവിടിളനീരു പകര്‍ന്നുനല്കുവാന്‍അരികിലേയ്‌ക്കൊരാള്‍ വരുന്നുവെങ്കിലോ,വയറു കത്തുന്ന വിശപ്പടക്കുവാന്‍ തരൂഫലമേറെത്തരുന്നുവെങ്കിലോ,മനം മയക്കുന്ന മധുമൊഴികളാല്‍മധുരസൗഹൃദം പകരുന്നെങ്കിലോ,മതിമറന്നുപോമറിയാതെ, സ്വര്‍ഗ്ഗംമഹിയിലേക്കു വന്നിറങ്ങിയപോലെ…സുകൃതസൗഭാഗ്യമരുളിടും സര്‍ഗ്ഗ-പ്രകൃതിയിലലിഞ്ഞുണരുന്നപോലെ…ഇവിടെയാസ്വര്‍ഗ്ഗമൊരുക്കുവാന്‍ ജന്മ-മുഴിഞ്ഞുവച്ചാരേ തപസ്സുചെയ്യുന്നു!ഇവിടെയാസ്നേഹമഹിതസൗഭാഗ്യ-മരുളുവാനാരേയുലകു ചുറ്റുന്നു! അനാദികാലംതൊട്ടനന്തവൈചിത്ര്യ-പ്രഭാവമാര്‍ന്നെഴുമനഘമാതൃത്വംപ്രപഞ്ചശക്തിയായ് പിറന്നനുഗ്രഹംചൊരിഞ്ഞു മക്കളെ വിളിച്ചുണര്‍ത്തുന്നുവരദയായ്, ധര്‍മ്മനിരതയായ്, കര്‍മ്മ-ചരിതയായ്, പ്രേമപയസ്വിനിയായിഅമൃതകാരുണ്യക്കടമിഴികളാല്‍അഖിലലോകവും തഴുകിനില്ക്കുന്നു! അറിയില്ലാ ഞങ്ങള്‍ക്കറിയില്ലാ, ഞങ്ങള്‍അഹംകൃതിയുടെ കയത്തില്‍ മുങ്ങിയും ജനിമൃതികള്‍തന്‍ ഭയത്തില്‍ പൊങ്ങിയുംഅലയുന്നോര്‍, നിൻ്റെ അനര്‍ഘസാന്നിദ്ധ്യമറിയാത്തോര്‍, അമ്മേ അനുഗ്രഹിക്കുമോഅകമിഴി നന്നായ് തുറക്കുവാന്‍, നിന്നെഅറിയുവാന്‍ കൃപ ചൊരിയുമോ…?

പ്രശാന്ത് IAS പാറശ്ശാല ഭാഗത്തു്, മക്കളുടെയും ചെറുമക്കളുടെയും കൂടെ ജീവിക്കുന്ന പടുവൃദ്ധന്‍, ഗോവിന്ദന്‍ മാഷിനു തീരെ ചെവി കേള്‍ക്കില്ലായിരുന്നു. തൊണ്ണൂറു വയസ്സു് കഴിഞ്ഞ മാഷിനു പേരക്കുട്ടിയുടെ കൊഞ്ചല്‍ കേള്‍ക്കാന്‍ അതിയായ മോഹമായി. അങ്ങനെ മക്കളെയും മറ്റും അറിയിക്കാതെ, മാഷ് കന്യാകുമാരിയില്‍ ചെന്നു് ഒരു സിദ്ധവൈദ്യനെ കണ്ടു. സിദ്ധന്‍ അപൂര്‍വ്വമായ ഒരു ഒറ്റമൂലി പരീക്ഷിച്ചു. അദ്ഭുതം എന്നേ പറയേണ്ടൂ, ഗോവിന്ദന്‍മാഷിനു നൂറു ശതമാനം കേള്‍വി ശക്തി തിരിച്ചുകിട്ടി. സന്തോഷത്തോടെ തിരിച്ചെത്തിയ ഗോവിന്ദന്‍മാഷ് തൻ്റെ കേള്‍വിശക്തി തിരിച്ചു കിട്ടിയ കാര്യം […]

പാം ബ്രൂക്‌സ് സന്തുഷ്ടമല്ലാത്ത ഒരു കുട്ടിക്കാലമായിരുന്നു എൻ്റെതു്. എൻ്റെ വീടാകട്ടെ എനിക്കു് ഒട്ടും സന്തോഷം തന്നിരുന്നില്ല. മുതിര്‍ന്നതിനു ശേഷം വീടുവിട്ടിറങ്ങി സ്വതന്ത്രമായി ജീവിക്കാന്‍ അക്ഷമയായി കഴിയുകയായിരുന്നു ഞാന്‍. ഞാനും മമ്മിയും തമ്മിലുള്ള ബന്ധം വളരെ മോശമായിരുന്നു. ഒന്നിച്ചുള്ള ജീവിതം ഞങ്ങള്‍ക്കു് ഒരിക്കലും സുഖകരമായിരുന്നില്ല. മുതിര്‍ന്നപ്പോള്‍ ഞാന്‍ മമ്മിയുമായി വളരെക്കുറച്ചു മാത്രമേ സംസാരിച്ചിരുന്നുള്ളൂ. ആഴ്ചയില്‍ ഒരു പ്രാവശ്യം വിളിക്കും. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കാണാന്‍ പോകും. മമ്മി വളരെ ആരോഗ്യവതിയും ആരെയും ആശ്രയിക്കാത്തവളുമായിരുന്നു. അതു കൊണ്ടുതന്നെ എന്നില്‍നിന്നു് ഇതില്‍ക്കൂടുതലൊന്നും […]

ഡോ. പ്രേം നായര്‍ 1989ല്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഒരു ഡോക്ടറായിരുന്നു ഞാന്‍. ലോകത്തിലെ എല്ലാ ഭൗതികസുഖങ്ങളും എനിക്കുണ്ടായിരുന്നു. അതു കൊണ്ടുതന്നെ എനിക്കൊട്ടും താത്പര്യമില്ലാത്ത വിഷയമായിരുന്നു ആത്മീയത. ഒരു ദിവസം ഭാരതത്തില്‍ നിന്നു് എൻ്റെ സഹോദരന്‍ എന്നെ ഫോണില്‍ വിളിച്ചു. അവനു കഴുത്തിനു് എന്തോ പ്രശ്‌നമുണ്ടെന്നും ഡോക്ടര്‍മാര്‍ക്കു് എന്താണു പ്രശ്‌നമെന്നു കണ്ടുപിടിക്കാനോ ചികിത്സിക്കാനോ പറ്റുന്നുമില്ല എന്നായിരുന്നു പറഞ്ഞതു്. ഞാന്‍ അവനോടു ചികിത്സയ്ക്കായി അമേരിക്കയിലേക്കു വരാന്‍ പറഞ്ഞു. അതിൻ്റെ ആവശ്യമില്ല എന്നാണവന്‍ […]

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഒരിക്കല്‍ ഒരു തീവണ്ടിയില്‍ സഞ്ചരിക്കവെ ഒരു വിദേശവനിതയില്‍നിന്നാണു ഞാന്‍ അമ്മയെക്കുറിച്ചു് അറിഞ്ഞതു്. അമ്മയുടെ സ്ഥാപനത്തില്‍ പഠിച്ച ഒരാള്‍ എൻ്റെ സ്നേഹിതനായിരുന്നു. അദ്ദേഹത്തോടു ഞാന്‍ അമ്മയെക്കുറിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ചു് ഒരിക്കല്‍ ഞാന്‍ ആശ്രമത്തില്‍ പോയി. അമ്മയുടെ പ്രാര്‍ത്ഥനായോഗത്തില്‍ ഞാന്‍ സംബന്ധിച്ചു. നടക്കാന്‍ വടി ആവശ്യമുള്ള ഞാന്‍ അമ്മയുടെ മുറിയിലേക്കു പോകുമ്പോള്‍ വളരെ സാവകാശമാണു നടന്നതു്. അമ്മ നല്ല വേഗം നടന്നു. കുറച്ചു നടന്നു കഴിയുമ്പോള്‍ അമ്മ അവിടെ നില്ക്കും; ഞാന്‍ എത്താന്‍. […]