”ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കില്‍ എന്തു കൊണ്ടു നമുക്കു് അവിടുത്തെ കാണാന്‍ കഴിയുന്നില്ല?” എന്നു ചോദിക്കാം. വൈദ്യുതിയെ നമ്മുടെ കണ്ണുകള്‍കൊണ്ടു കാണുവാന്‍ കഴിയുമോ? ഇല്ല. എന്നാല്‍ നമ്മുടെ വിരല്‍ കറണ്ടുള്ള ഒരു വയറില്‍ തൊട്ടുനോക്കുക, അപ്പോള്‍ അതനുഭവിക്കാം. ഈശ്വരതത്ത്വം അനുഭവമാണു്. അനുഭവത്തിലൂടെയാണു് അവിടുത്തെ അറിയേണ്ടതു്. നാം ഒരു വൃക്ഷത്തിൻ്റെ മറവില്‍ നില്ക്കുമ്പോള്‍ ആകാശത്തില്‍ ജ്വലിച്ചുനില്ക്കുന്ന സൂര്യനെ കാണാന്‍ നമുക്കു കഴിയുന്നില്ല. വൃക്ഷം സൂര്യനെ മറച്ചിരിക്കുകയാണെന്നു മക്കള്‍ പറഞ്ഞേക്കാം. എന്നാല്‍ സത്യമതല്ല. വൃക്ഷത്തിനു സൂര്യനെ മറയ്ക്കുവാനുള്ള ശക്തി ഇല്ല. എന്നാല്‍ സൂര്യനെ […]
Tag / അനുഭവം
പ്രേമസ്വരൂപികളായ എല്ലാവര്‍ക്കും നമസ്‌കാരം. ലോകത്തിനു മുഴുവന്‍ നന്മ വരുത്തുന്ന, മനുഷ്യനെ ഈശ്വരൻ ആക്കുന്ന ഈ സമ്മേളനം സംഘടിപ്പിച്ച സംഘടാകരെക്കുറിച്ചു് ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം നിറയുന്നു. അവരോടു് അമ്മയ്ക്കു തോന്നുന്ന കൃതജ്ഞതയും സന്തോഷവും വാക്കുകൊണ്ടു പ്രകടിപ്പിക്കാവുന്നതല്ല. ഭൗതികതയില്‍ മുങ്ങിയിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ മനുഷ്യൻ്റെ നിലനില്പിന്നും വളര്‍ച്ചയ്ക്കും ആധാരമായ മതത്തിൻ്റെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാന്‍ വേണ്ടിയള്ള ഒരു വലിയ സമ്മേളനമാണു് ഇവിടെ വിജയകരമായി ഒരുക്കിയിരിക്കുന്നതു്. ത്യാഗപൂര്‍ണ്ണമായ പ്രയത്‌നത്തിലൂടെ ലോകത്തിനു മുഴുവന്‍ പ്രയോജനകരമായ നിസ്സ്വാര്‍ത്ഥസേവനത്തിൻ്റെ മാതൃകയാണു് ഇതിൻ്റെ സംഘാടകര്‍ കാട്ടിയിരിക്കുന്നതു്. ആ ത്യാഗത്തെക്കുറിച്ചു […]
നമ്മളില്‍ ഇരിക്കുന്ന ഈശ്വരനെതന്നെയാണു ധ്യാനത്തിലൂടെ നാം കണ്ടെത്തുന്നതു്. ധ്യാനം കൊണ്ടല്ലാതെ ഇതു സാദ്ധ്യമല്ല. ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍, അതിൻ്റെ പരിമളവും ഭംഗിയും എത്രയെന്നു് അറിയുവാന്‍ കഴിയില്ല. അതു വിടര്‍ന്നു വികസിക്കണം. അതുപോലെ മക്കള്‍ ഹൃദയമുകുളം തുറക്കൂ. തീര്‍ത്തും ആ പരമാനന്ദം അനുഭവിക്കുവാന്‍ കഴിയും. കറണ്ടിനെ നമുക്കു കാണാന്‍ കഴിയില്ല. എന്നാല്‍ വൈദ്യുത കമ്പിയില്‍ തൊട്ടാല്‍ അറിയാന്‍ കഴിയും. അനുഭവിക്കാന്‍ സാധിക്കും. ഈശ്വരന്‍ എന്നതു് അനുഭവമാണു്. അതനുഭവിക്കുവാനുള്ള വഴിയാണു ധ്യാനം. മക്കള്‍ അതിനായി ശ്രമിക്കൂ, തീര്‍ത്തും സാധിക്കും. പല […]
സി. രാധാകൃഷ്ണന്‍ എട്ടും നാലും കൂട്ടിയതപ്പടിതെറ്റിപ്പോയീ ക്ലാസ്സില്‍കിട്ടീ തുടയില്‍ തൊലിയാസകലംപൊട്ടിപ്പോംവരെ പൊടിപൂരം അന്തിക്കമ്മയ്ക്കരികെയെത്തിനൊന്തുവിറച്ചു പരുങ്ങിപൊട്ടിക്കരയാന്‍ നാണിച്ചമ്മയൊ-ടൊട്ടിത്തേങ്ങിയ നേരം അതു പോരെന്നൊരു കൂമന്‍ മൂളിഅതു നേരെന്നൊരു കൂമത്യാരുംകുറ്റിച്ചൂളാനേറ്റുപിടിക്കെമുതുകു തലോടിപ്പാടിത്തന്നുകൗസല്യാസ്തുതി അമ്മ. അതിൻ്റെ താളലയങ്ങളില്‍നിന്നുംപൊങ്ങീലിവനിന്നോളംഎന്തൊരു രസമീയമൃതാനുഭവസുഖ-സുന്ദരമധുരസ്മരണതെളിനീര്‍ച്ചാലിന്നടിയില്‍ നിന്നൊരുവെള്ളാരങ്കല്‍പ്പൊലിമ.
പ്രകൃതിസംരക്ഷണത്തിനെക്കുറിച്ചു നാം വ്യാകുലരാണു്. എന്നാൽ, പ്രകൃതി നല്കുന്ന പാഠങ്ങൾ നാം കാണാതെ പോകുന്നു. മഞ്ഞുകാലത്തു പ്രകൃതിയെ നോക്കൂ. വൃക്ഷങ്ങൾ അതിൻ്റെ പഴയ തൊലിയും ഇലയും കൊഴിച്ചു. അതിൽ കായോ, ഫലമോ ഒന്നും ഉണ്ടാകുന്നില്ല. പക്ഷികൾപോലും അപൂർവ്വമായി മാത്രമേ അതിൽ വന്നിരിക്കാറുള്ളൂ. പക്ഷേ, ശരത്കാലം വരുന്നതോടുകൂടി പ്രകൃതിക്കു മാറ്റമുണ്ടാകുന്നു. വൃക്ഷങ്ങളിലും ലതകളിലും പുതിയ ഇലകൾ തളിർക്കുന്നു. ക്രമേണ, അതിൽ പൂവും കായും ഫലവും ഉണ്ടാകുന്നു. എവിടെയും പാറിനടക്കുന്ന പക്ഷികൾ. അവയുടെ ചിറകടിയും കളഗാനവും എല്ലായിടവും കേൾക്കാം. അന്തരീക്ഷത്തിനൊരു പ്രത്യേക […]

Download Amma App and stay connected to Amma