Tag / ശുദ്ധി

കണ്ണീരുണങ്ങാത്ത കണ്ണുമായ്, നിന്‍ കഴല്‍നെഞ്ചകം നീറി നിനച്ചിരിപ്പൂമന്ദഹാസത്തിൻ്റെ പൊന്‍തരിവെട്ടത്താല്‍അഞ്ചിതമാക്കുകെന്നന്തരംഗം.ചിന്തയില്‍ ചേറു പുരളാതെ താരക –പുഞ്ചിരിശോഭയാല്‍ ശുദ്ധി ചെയ്യൂചെന്താരടികളില്‍ വീണു നമിക്കുവോര്‍ –ക്കന്തരംഗത്തിലമൃതവര്‍ഷം!കണ്ണീരെഴുത്തിൻ്റെ കാരണസ്രോതസ്സില്‍കാണാമനേകയുഗാന്തസ്വപ്‌നംആശകളാറ്റിക്കുറുക്കിയേകാത്മക –മാക്കി നിന്‍ കാല്ക്കല്‍ ഞാന്‍ കാഴ്ചവെയ്പ്പൂ!അന്തരംഗത്തിലെ അന്ധകാരം നീക്കിബന്ധുരാംഗി നീയുണര്‍ന്നു വെല്ക!ഭക്തിയും മുക്തിയും നിന്‍ കൃപാനുഗ്രഹംചിത്തവിശുദ്ധിയും നിന്‍ കടാക്ഷം! സ്വാമി തുരീയാമൃതാനന്ദ പുരി

ചോദ്യം : മനുഷ്യന്‍ ഭൂമിയിലെ ജീവൻ്റെ നിലനില്പിനുതന്നെ ഭീഷണിയാകുകയാണോ ? ഒരു നദിയെ നോക്കുക. ഹിമാലയത്തിൻ്റെ നെറുകയില്‍നിന്നു താഴേക്കൊഴുകി സകലരെയും തഴുകിത്തലോടി സമുദ്രത്തില്‍ച്ചെന്നു പതിക്കുന്നു. അതുപോലെ നമ്മളിലെ വ്യക്തിഭാവം പരമാത്മഭാവത്തില്‍ വിലയിക്കണം. അതിനു നമ്മളും ആ നദിയുടെ ഭാവം ഉള്‍ക്കൊള്ളണം. നദിയില്‍ ആര്‍ക്കും കുളിക്കാം; ദാഹശമനം നടത്താം. സ്ത്രീയെന്നോ പുരുഷനെന്നോ നദിക്കു നോട്ടമില്ല. ജാതിയോ മതമോ ഭാഷയോ നദിക്കു പ്രശ്‌നമില്ല. കുഷ്ഠരോഗിയെന്നോ ആരോഗ്യവാനെന്നോ ദരിദ്രനെന്നോ ധനികനെന്നോ ഗണിക്കാറില്ല. തന്നെ സമീപിക്കുന്ന സകലരെയും തഴുകിത്തലോടി അവരിലെ അഴുക്കു സ്വയം […]

ചോദ്യം : മനസ്സു് നന്നാകാതെ പ്രാര്‍ത്ഥിച്ചതുകൊണ്ടു പ്രയോജനമുണ്ടോ? അമ്മ: ഇത്രയും നാള്‍ ഞാന്‍ ധാരാളം തെറ്റുകള്‍ ചെയ്താണു ജീവിച്ചതു്. പ്രാര്‍ത്ഥിക്കാന്‍ തക്ക ശുദ്ധി എൻ്റെ മനസ്സിനില്ല. അതിനാല്‍ മനസ്സു നന്നായതിനുശേഷം പ്രാര്‍ത്ഥിക്കാം എന്നു മക്കള്‍ ചിന്തിക്കേണ്ട. കടലിലെ തിരയടങ്ങിയിട്ടു കുളിക്കാമെന്നു വച്ചാല്‍ കുളിക്കാന്‍ പറ്റില്ല. കരയിലിരുന്നു നീന്തു പഠിക്കാന്‍ ആര്‍ക്കും കഴിയില്ല. നീന്തു പഠിക്കണമെങ്കില്‍ വെള്ളത്തില്‍ ഇറങ്ങണം. ഡോക്ടര്‍ രോഗിയോടു ‘രോഗം ഭേദമായിട്ടു് എൻ്റെ അടുത്തു വന്നാല്‍ മതി’ എന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും? രോഗം മാറാനാണു […]