ചോദ്യം : ഗുരുവിനോടൊത്തു താമസിച്ചിട്ടും പതനം സംഭവിച്ചാല്‍, അടുത്ത ജന്മത്തില് രക്ഷിക്കാന്‍ ഗുരുവുണ്ടാകുമോ? അമ്മ: എപ്പോഴും ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക. അവിടുത്തെ പാദങ്ങളില്‍ത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. പിന്നെ എല്ലാം ഗുരുവിൻ്റെ ഇച്ഛപോലെ എന്നു കാണണം. ഒരു ശിഷ്യന് ഒരിക്കലും പതനത്തെക്കുറിച്ചു ചിന്തിക്കേണ്ട കാര്യമില്ല. അങ്ങനെ ചിന്തിക്കുന്നുവെങ്കില്‍ അതവൻ്റെ ദുര്‍ബ്ബലതയെയാണു കാണിക്കുന്നതു്. അവനു തന്നില്‍ത്തന്നെ വിശ്വാസമില്ല. പിന്നെ എങ്ങനെ ഗുരുവില്‍ വിശ്വാസമുണ്ടാകും? ആത്മാര്‍ത്ഥതയോടെ അവിടുത്തോടു പ്രാര്‍ത്ഥിച്ചാല്‍ അവിടുന്നു് ഒരിക്കലും കൈവിടില്ല. ശിഷ്യനു ഗുരുവിങ്കല്‍ പൂര്‍ണ്ണശരണാഗതിയാണു് ആവശ്യം. ചോദ്യം : […]
Tag / വിശാലത
ചോദ്യം : ആദ്ധ്യാത്മികഗുരുക്കന്മാര്‍ പലപ്പോഴും ഹൃദയത്തിനു ബുദ്ധിയെക്കാള്‍ പ്രാധാന്യം നല്കുന്നതു കാണാം. പക്ഷേ, ബുദ്ധിയല്ലേ പ്രധാനം? ബുദ്ധിയില്ലാതെ എങ്ങനെ കാര്യങ്ങള്‍ സാധിക്കും? അമ്മ: മോനേ, ബുദ്ധി ആവശ്യമാണു്. ബുദ്ധി വേണ്ട എന്നു് അമ്മ ഒരിക്കലും പറയില്ല. പക്ഷേ, നല്ലതു ചെയ്യേണ്ട സമയങ്ങളില്‍ പലപ്പോഴും ശരിയായ ബുദ്ധി നമ്മില്‍ പ്രവര്‍ത്തിക്കാറില്ല. സ്വാര്ത്ഥതയാണു മുന്നില്‍ നില്ക്കുന്നതു്. വിവേകബുദ്ധി വരാറില്ല. ബുദ്ധിയും ഹൃദയവും വാസ്തവത്തില്‍ രണ്ടല്ല. വിവേകബുദ്ധിയുണ്ടെങ്കില്‍ വിശാലത താനേ വരും. വിശാലതയില്‍നിന്നു നിഷ്കളങ്കതയും വിട്ടുവീഴ്ചയും വിനയവും പരസ്പരസഹകരണവും ഉണ്ടാകും. ആ […]
ഓരോരുത്തുടെയും കഴിവും മനോഭാവവും, സംസ്കാരവും എല്ലാം നോക്കിയാണു ഗുരുക്കന്മാര് അവര്‍ക്കു് ഏതു മാര്‍ഗ്ഗമാണു വേണ്ടതെന്നു നിശ്ചയിക്കുന്നത്. മാര്‍ഗ്ഗങ്ങള്‍ എത്ര വിഭിന്നങ്ങളാണെങ്കിലും ലക്ഷ്യം ഒന്നുതന്നെ; പമസത്യം ഒന്നുതന്നെ. മാര്‍ഗ്ഗങ്ങളും അനുഷ്ഠാനങ്ങളും കാലത്തിനനുസിച്ചു നവീകരിക്കേണ്ടിവരും. ഈ വിശാലതയും ചലനാത്മകതയുമാണു ഹിന്ദുധര്‍മ്മത്തിന്റെ മുഖമുദ്ര.
ഋഷി പറയുന്നതു സത്യമായിത്തീരുന്നു. അവരുടെ ഓരോവാക്കും വരാനിരിക്കുന്ന ജനതയെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്.
ഞാന്‍ എന്നും എന്റെത് എന്നുമുള്ള ഇന്നത്തെ സങ്കുചിതമായ കാഴ്ച്ചപ്പാട് നാം എന്നും നമ്മുടെത് എന്നുമുള്ള വിശാലമനോഭാവത്തിന് വഴിമാറണം. – അമ്മ

Download Amma App and stay connected to Amma