Tag / ലോകം

ചോദ്യം : അമ്മേ, എല്ലാവരും ആദ്ധ്യാത്മികജീവിതം നയിച്ചു സന്ന്യാസികളായാല്‍ ലോകം എങ്ങനെ നിലനില്ക്കും? സന്ന്യാസംകൊണ്ടുള്ള നേട്ടം എന്താണു്? അമ്മ: മോനേ, എല്ലാവര്‍ക്കും സന്ന്യാസിയാകുവാന്‍ കഴിയുകയില്ല. കോടിപ്പേരു ശ്രമിച്ചാല്‍ വളരെക്കുറച്ചു പേര്‍ക്കു സാധിച്ചെന്നു വരാം. ഐ.എ.എസ്സും എം.ബി.ബി.എസ്സും മറ്റും എല്ലാവര്‍ക്കും കിട്ടുകയില്ല എന്നു കരുതി, അതിനുള്ള ശ്രമം ഉപേക്ഷിക്കേണ്ട ആവശ്യമില്ലല്ലോ. എല്ലാവരും സന്ന്യാസിയാകണമെന്നു് അമ്മ പറയുന്നില്ല. ആ തത്ത്വം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ ദുഃഖം ഒഴിവാക്കാം. ഏതു പ്രതിബന്ധത്തെയും നിസ്സംഗനായി അതിജീവിക്കുവാന്‍ കഴിയും. ഞാനെന്നും എൻ്റെതെന്നുമുള്ള ഭാവം വിടണം. […]

ആത്മീയത എന്നുവച്ചാല്‍ ജീവിത്തില്‍ നാം പുലര്‍ത്തുന്നമൂല്യങ്ങളാണ്. സാങ്കേതികവിദ്യയുമായി എങ്ങിനെ കൈകോര്‍ക്കും എന്നതാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി.

ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തതു കൊണ്ട് മാത്രം ലോകമാകില്ല, സമൂഹമാകില്ല. അതിന് നന്മയും കാരുണ്യവുമുള്ള മനുഷ്യര്‍ കൂടി അതിലുണ്ടാകണം. മനുഷ്യന് മനുഷ്യരെ സ്‌നേഹിക്കാന്‍ കഴിയണം. പ്രകൃതിയേയും സ്‌നേഹിക്കാന്‍ കഴിയണം. – അമ്മ

വേദാന്തം ലോകത്തെയും, ലോകജീവിതത്തെയും നിഷേധിക്കുന്നതല്ല. മറിച്ച്, ലോകത്തില്‍ സുഖദുഃഖങ്ങള്‍ക്ക് നടുവില്‍ ഇരിക്കവേതന്നെ എല്ലാത്തിനും അതീതമായ ശാന്തിയും ആനന്ദവും അനുഭവിക്കാനുള്ള മാര്‍ഗ്ഗമാണ് അത് ഉപദേശിക്കുന്നത്. – അമ്മ