വസ്തുവിലല്ല ആനന്ദം; ആനന്ദം നമ്മുടെ ഉള്ളിലാണു്. ഇതു മക്കള്‍ മനസ്സിലാക്കണം. സ്വന്തം സുഖം മാത്രം നോക്കി പോകുന്നവര്‍, അല്പനിമിഷമെങ്കിലും കുടുംബത്തെ കുറിച്ചു ചിന്തിക്കുവാന്‍ ശ്രദ്ധിക്കുക. ചില മക്കള്‍ രണ്ടു മൂന്നു കുട്ടികളെയും ഒക്കത്തു വച്ചു കരഞ്ഞു കൊണ്ടുവരും. അവരെന്തിനു വിഷമിക്കുന്നു എന്നു ചോദിക്കുമ്പോള്‍ പറയും, ”അമ്മേ, ഞാന്‍ കുട്ടികളെയും കൊണ്ടു മരിക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ചതാണു്. അപ്പോള്‍ അമ്മയെക്കുറിച്ചു കേട്ടിട്ടു് ആശ്രമത്തിലേക്കു പോന്നു.” കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ അവര്‍ പറയുന്നു, ”എൻ്റെ ഭര്‍ത്താവു കുടിയനാണു്. ലഹരിക്ക് അടിമയാണു്. […]