ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യരാശിയെ അതുല്യമായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ചരിത്രപുരുഷനാണ് ശ്രീകൃഷ്ണന്. ഭക്തി, സാഹിത്യം, കല രാജ്യതന്ത്രജ്ഞത, തുടങ്ങിയ ജീവിതത്തിൻ്റെ നാനാ മേഖലകളിലും ശ്രീകൃഷണൻ്റെ സാന്നിദ്ധ്യവും സ്വാധീനവും നിറഞ്ഞു നില്ക്കുന്നു. ഭഗവാന് അര്‍ജ്ജുനനലൂടെ മനുഷ്യരാശിക്ക് നല്കിയ ഭഗവദ്ഗീത സനാതന ധര്‍മ്മത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമാണ്. മതങ്ങളുടെ അതിര്‍വരമ്പുകള്‍ എല്ലാം അതിക്രമിക്കുന്ന ആദ്ധ്യാത്മശാസ്ത്രം ആണ് അത്. പൂര്‍ണ്ണാവതാരം ആയ ശ്രീകൃഷ്ണന് സാക്ഷാല്‍ ഭഗവാന് തന്നെ ആണെന്ന് ഭാഗവതം പറയുന്നു. അവതാരം എന്നാല്‍ ഇറങ്ങി വരവ് എന്നാണ് അര്‍ത്ഥം. മനുഷ്യ ലോകത്തിലേക്കും, മനുഷ്യ […]
Tag / ഭഗവദ്ഗീത
അമ്മ ആരാണെന്നും അമ്മയുടെ മഹത്ത്വമെന്താണെന്നും അറിയുവാന്‍ ആര്‍ക്കാകുന്നു. അനന്തമായ ആകാശത്തിൻ്റെ അതിരറിയുവാന്‍ ആര്‍ക്കെങ്കിലുമാകുമോ? അഗാധമായ മഹാസമുദ്രത്തിൻ്റെ ആഴമറിയുവാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? ഇല്ല. അമ്മയുടെ മഹച്ചൈതന്യം അറിയുവാനുള്ള ശ്രമവും അതേ പോലെയാണെന്നേ പറയാനാവൂ. അല്ലെങ്കില്‍ത്തന്നെ അല്പജ്ഞരായ നാമെന്തറിയുന്നു! ഈ പ്രപഞ്ചത്തെപ്പറ്റി, പ്രാപഞ്ചികജീവിത്തിൻ്റെ രഹസ്യങ്ങളെപ്പറ്റി, ആദിമദ്ധ്യാന്തവിഹീനമായ മഹാകാലത്തെപ്പറ്റി വല്ല തുമ്പും ആര്‍ക്കെങ്കിലുമുണ്ടോ? പിന്നെ എന്തൊക്കെയോ നാം ധരിച്ചു വച്ചിരിക്കുന്നു. എന്തൊക്കെയോ പഠിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. ബുദ്ധിയും ശക്തിയും സിദ്ധിയുമുള്ള മനുഷ്യന് കുറെയേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടു ണ്ടെന്നുള്ളതു നേരുതന്നെ. പക്ഷേ, ആ […]
മക്കളേ, സമസ്തവേദങ്ങളുടെയും സാരമാണു ഭഗവദ്ഗീത. മനുഷ്യരാശിക്കാകമാനം വേണ്ടിയുള്ളതാണു ഗീതാസന്ദേശം. പ്രതികൂല സാഹചര്യങ്ങളുടെ നടുവിൽ സ്വധർമ്മം എന്തെന്നറിയാതെ തളർന്നുപോയ അർജ്ജുനനെ നിമിത്തമാക്കി ഭഗവാൻ ലോകത്തിനു മുഴുവൻ നല്കിയ സന്ദേശമാണത് . അതിൽ ഭക്തിയും ജ്ഞാനവും കർമ്മവും യോഗവും മറ്റനേകം സാധനാമാർഗ്ഗങ്ങളും തത്ത്വങ്ങളും സമ്മേളിക്കുന്നു. വിഭിന്ന സംസ്കാരങ്ങളിലൂടെ വന്നവർക്കും പരമപദത്തിലേക്ക് ഉയരാനുള്ള മാർഗ്ഗം കാട്ടിത്തരാൻ വന്ന ആളാണു ശ്രീകൃഷ്ണഭഗവാൻ. ഒരു ഹോട്ടലിൽ ഒരേതരം ഭക്ഷണം മാത്രമേയുള്ളൂ എങ്കിൽ, അത് ഇഷ്ടപ്പെടുന്നവർ മാത്രമേ അവിടെ വരുകയുള്ളൂ. ഭിന്നരുചിയിലുള്ള ആഹാരങ്ങൾ എല്ലാവരെയും ആകർഷിക്കും. […]

Download Amma App and stay connected to Amma