Tag / പ്രേമം

എല്ലാറ്റിലും ജീവചൈതന്യത്തെ കാണുക, അനുഭവിക്കുക അതാണു പ്രേമം. പ്രേമം ഹൃദയത്തില്‍ നിറയുമ്പോള്‍ പ്രപഞ്ചത്തില്‍ എങ്ങും ജീവചൈതന്യം തുടിക്കുന്നതു കാണുവാന്‍ കഴിയും. മതം പറയുന്നു: ‘ജീവചൈതന്യം പ്രേമമാണു്’ എന്നു് അതു അവിടെയുമുണ്ടു്, ഇവിടെയുമുണ്ടു്, എല്ലായിടത്തുമുണ്ടു്. എവിടെ ജീവനുണ്ടോ, ജീവിതമുണ്ടോ അവിടെ പ്രേമമുണ്ടു്. അതുപോലെ പ്രേമമുള്ളിടത്തെല്ലാം ജീവനും ജീവിതവുമുണ്ടു്.  ജീവനും പ്രേമവും രണ്ടല്ല; ഒന്നാണു്. പക്ഷേ പരമസത്യത്തെ സാക്ഷാത്കരിക്കുന്നതുവരെ ആ അദ്വൈതഭാവം നമുക്കു് ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല. സത്യം സാക്ഷാത്കരിക്കുന്നതുവരെ ഹൃദയവും ബുദ്ധിയും തമ്മിലുള്ള ഈ വ്യത്യാസം തുടരും. ബുദ്ധി മാത്രം […]

യഥാര്‍ത്ഥ പ്രേമം ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല. കിട്ടുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതേയില്ല. അതു നദി ഒഴുകുന്നതുപോലെയാണു്. ആരോഗ്യവാനാകട്ടെ, രോഗിയാവട്ടെ, ആണാവട്ടെ, പെണ്ണാവട്ടെ, ധനികനാവട്ടെ, ദരിദ്രനാകട്ടെ നദിയില്‍ കുളിക്കാം. ഈ ദിവ്യപ്രേമമാകുന്ന നദിയില്‍ നിന്നു ആര്‍ക്കു വേണമെങ്കിലും ദാഹം ശമിക്കുവോളം കുടിക്കാം.  എത്ര വേണമെങ്കിലും മുങ്ങിക്കുളിക്കാം. നല്ലവനെന്നോ ചീത്തവനെന്നോ നദിക്കു വ്യത്യാസമില്ല. ആരെങ്കിലും കുളിച്ചില്ലെങ്കിലും നദിക്കു വിരോധമില്ല. ആരു നിന്ദിച്ചാലും അതൊന്നും കാര്യമാക്കുന്നില്ല. പുകഴ്ത്തിയതു കൊണ്ടു് പ്രത്യേകിച്ചു സന്തോഷവുമില്ല. എന്തെന്നാല്‍ എല്ലാവരെയും തഴുകിത്തലോടി അഴുക്കുകള്‍ സ്വയം ഏറ്റെടുത്തു ശുദ്ധീകരിച്ചു് ഒഴുകുക എന്നുള്ളതാണു […]

ഈശ്വരസൃഷ്ടമായ ഈ ഭൂമിയിൽ പ്രകൃതിയിൽ നിന്നുമുയരുന്ന സംഗീതം, ശ്രുതിപൂർണ്ണവും താളാത്മകവുമാണു്. മനുഷ്യൻ മാത്രമാണു് ഇവിടെ അപസ്വരം കൊണ്ടുവരുന്നതു്. സ്വയം മാറാൻ നാം തയ്യാറാകണം. അല്ലെങ്കിൽ നാം അതിനു നിർബ്ബന്ധിതരാകും. മാറ്റം അല്ലെങ്കിൽ മരണം; രണ്ടിലൊന്നു നാം തിരിഞ്ഞെടുക്കേണ്ടി യിരിക്കുന്നു. ഈ ഭൂമുഖത്തുനിന്നു മനുഷ്യനെ ഒന്നു മാറ്റി നിർത്തുക. അപ്പോൾ ഭൂമി വീണ്ടും സസ്യശ്യാമളമാകും. ജലം ശുദ്ധമാകും വായു ശുദ്ധമാകും. പ്രകൃതിയിൽ ആകെ ആനന്ദം നിറയും. മറിച്ചു്, ഭൂമുഖത്തു മനുഷ്യൻ ഒഴികെ മറ്റൊരു ജീവജാലവും ഇല്ല എന്നു് ഒന്നു് […]

പഴയകാലങ്ങളില്‍ ഗുരുകുലങ്ങളില്‍, ഗുരുക്കന്മാരും ശിഷ്യരും ഒത്തുചേര്‍ന്നു് ഉരുവിട്ടിരുന്ന മന്ത്രമാണു്.”ഓം സഹനാവവതുസഹനൗ ഭുനക്തുസഹവീര്യം കരവാവഹൈതേജസ്വിനാവധീതമസ്തുമാ വിദ്വിഷാവഹൈഓം ശാന്തിഃ ശാന്തിഃ ശാന്തിഃ” എന്നതു്. തന്റെ മുന്നിലിരിക്കുന്ന ശിഷ്യരെക്കാള്‍ ഉന്നതനാണു ഗുരു. എന്നാല്‍, അങ്ങനെയുള്ള ഗുരുവും തന്റെ ശിഷ്യരോടൊപ്പം ചേര്‍ന്നിരുന്നുകൊണ്ടാണു് ഈ മന്ത്രം ചൊല്ലുന്നതു്: ”അവിടുന്നു നമ്മെ രണ്ടുപേരെയും രക്ഷിക്കട്ടെ നമുക്കു് ആത്മാനന്ദം അനുഭവിക്കാന്‍ ഇടവരട്ടെ. നമുക്കു രണ്ടുപേര്‍ക്കും വീര്യമുണ്ടാവട്ടെ. നമ്മള്‍ തേജസ്വികളാകട്ടെ. നമ്മള്‍ തമ്മില്‍ യാതൊരു വിദ്വേഷവുമില്ലാതിരിക്കട്ടെ.” ഋഷിപരമ്പര ഈ എളിമയും വിനയുവുമാണു നമുക്കു കാണിച്ചു തന്നിട്ടുള്ളതു്. അല്ലാതെ, വിദ്യയുടെ […]

ധര്‍മ്മമെന്ന വാക്കുച്ചരിക്കാന്‍തന്നെ ഇന്നു ജനങ്ങള്‍ മടിക്കുന്നു. ഭാരതം ധര്‍മ്മത്തിൻ്റെ ഭൂമിയാണു്. ആ ധര്‍മ്മം വിശാലതയുടെ തത്ത്വമാണു്; സ്നേഹത്തിൻ്റെ തത്ത്വമാണു്. ഭാരതധര്‍മ്മം ആനയുടെ പാദംപോലെയാണു് എന്നു പറയാറുണ്ടു്. ‘ആനയുടെ കാല്പാടിനുള്ളില്‍ മറ്റെല്ലാ മൃഗങ്ങളുടെ പാദവും കൊള്ളും. അത്ര വലുതാണതു്. അതുപോലെ, സര്‍വ്വതും ഉള്‍ക്കൊള്ളുവാന്‍ തക്ക വിശാലമായതാണു ഭാരതസംസ്‌കാരം. സര്‍വ്വതും ഉള്‍ക്കൊണ്ട തത്ത്വമാണു ഭാരതസംസ്‌കാരം. എന്നാല്‍ അതിന്നു് എല്ലാ രീതിയിലും നശിച്ചു കൊണ്ടിരിക്കുന്നു. ഇനിയും അങ്ങനെ തുടരുവാന്‍ പാടില്ല. സയന്‍സും സംസ്‌കാരവുംസംസ്‌കാരം സയന്‍സില്‍നിന്നുണ്ടാകുന്ന ഒന്നല്ല, സംസ്‌കാരം സംസ്‌കാരത്തില്‍ നിന്നുമാണുണ്ടാകുന്നതു്. ആ […]