Tag / പ്രതീക്ഷ

ചോദ്യം : ഈ ലോകത്തു ജീവിച്ചുകൊണ്ടുതന്നെ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുമോ? (തുടർച്ച) ഒരിടത്തു് ഒരു പിതാവിനു നാലു മക്കളുണ്ടായിരുന്നു. അച്ഛനു പ്രായം ചെന്നപ്പോള്‍ മക്കള്‍ ഓഹരി വയ്ക്കാന്‍ നിര്‍ബ്ബന്ധിച്ചു. അവര്‍ക്കു സ്വന്തമായി വീടുവയ്ക്കണം. ഓഹരി വച്ചാല്‍ മാത്രമേ അതിനു കഴിയൂ. ”അച്ഛന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം, ഞങ്ങള്‍ നാലു പേരുണ്ടല്ലോ. മൂന്നു മാസം വീതം ഞങ്ങളുടെ ഓരോരുത്തരുടെയും വീട്ടില്‍ വന്നു് അച്ഛനു സന്തോഷത്തോടെ കഴിയാം.” മക്കള്‍ നാലുപേരും ഒരുപോലെ ഇതു പറഞ്ഞപ്പോള്‍ അച്ഛനും സന്തോഷമായി. വീതം വച്ചു, വീടും […]

……. തുടർച്ച ചോദ്യം : ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന വസ്തുക്കള്‍ക്കു് ആനന്ദം തരാന്‍ കഴിവില്ലെന്നു പറയുന്നു. പക്ഷേ, എനിക്കിന്നു് ആനന്ദം ലഭിക്കുന്നതു ഭൗതികവസ്തുക്കളില്‍നിന്നുമാണല്ലോ? അമ്മ: സകലര്‍ക്കും സ്വന്തം സുഖമാണു വലുതു്. അതില്‍ക്കവിഞ്ഞു് ആരും ആരെയും സ്നേഹിക്കുന്നില്ല. അമേരിക്കയില്‍വച്ചു് ഒരാള്‍ അമ്മയുടെ അടുത്തുവന്നു. അദ്ദേഹത്തിൻ്റെ ഭാര്യ മരിച്ചിട്ടു അധിക ദിവസങ്ങള്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിനു ഭാര്യയെന്നുവച്ചാല്‍ ജീവനായിരുന്നു. ഭാര്യ കൂടെയില്ലെങ്കില്‍ കുത്തിയിരുന്നു നേരം വെളുപ്പിക്കും. ഭാര്യ ആഹാരം കഴിക്കാതെ അദ്ദേഹവും ഭക്ഷണം കഴിക്കില്ല. ഭാര്യ എവിടെയെങ്കിലും പോയാല്‍ വരുന്നതുവരെ കാത്തിരിക്കും. അത്ര […]