‘പൊങ്കല്‍’ എന്ന വാക്കിന്റെ അര്‍ത്ഥം ‘നിറഞ്ഞു കവിഞ്ഞൊഴുക’ എന്നാണ്. മനുഷ്യന് പ്രകൃതിയോടും, പ്രകൃതിക്ക് മനുഷ്യനോടും ഉള്ള സ്നേഹം ഹൃദയത്തിന്റെ കരകള്‍ കവിഞ്ഞൊഴുകുന്നതിന്റെ പ്രതീകമാണ് സമയമാണ് പൊങ്കല്‍ ഉത്സവം. വിളവെടുപ്പിന്റെ ഉത്സവമാണ് പൊങ്കല്‍. നല്ല ചിന്തകള്‍ കൊണ്ടും കര്‍മ്മം കൊണ്ടും മനുഷ്യന് പ്രകൃതിയെ പ്രീതിപ്പെടുത്തുന്നു. അതിന് പ്രത്യുപകാരമായി സമൃദ്ധമായ വിളവ് നല്കി പ്രകൃതി മനുഷ്യനെ അനുഗ്രഹിക്കുന്നു. അങ്ങനെ പ്രപഞ്ചമനസും മനുഷ്യമനസും നിറഞ്ഞ് കവിഞ്ഞൊഴുകി ഒന്നാകുന്നതിന്റെ പ്രതീകമാണ്, ഉത്സവമാണ് പൊങ്കല്‍. യഥാര്‍ത്ഥ പൊങ്കല്‍ ആഘോഷം നമ്മുടെ ഹൃദയം കാരുണ്യം കൊണ്ട് […]
Tag / പ്രകൃതി
മനുഷ്യനിന്ന് സഞ്ചരിക്കുന്ന ദുരന്തം മനുഷ്യനിന്ന് സഞ്ചരിക്കുന്ന ‘ദുരന്തങ്ങളായി’ മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിലല്ല. എങ്കില്‍പോലും അവ നടക്കുന്നതിന് മുന്‍പ് ചില മുന്നറിയിപ്പുകളും സൂചനകളും നല്‍കാനുള്ള സംവിധാനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍, മനുഷ്യന് അവന്റെ മനസ്സിനുള്ളില്‍കൊണ്ടുനടക്കുന്ന ‘വന്‍ദുരന്തങ്ങള്‍’ കണ്ടെത്താനുള്ള ശ്രമമൊന്നും ശാസ്ത്രത്തിനിതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അഗോളതാപനം കാലാവസ്ഥാവ്യതിയാനം, മനുഷ്യന്റെയും ഭൂമിയുടെയും പ്രകൃതിയുടെയും ഭാവി, എന്നിവയെക്കുറിച്ചൊക്കെ പഠിക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സമ്മേളനങ്ങളും സംവാദങ്ങളും ഉന്നതല ചര്‍ച്ചകളും ലോകമെന്പാടും നടക്കുന്നുണ്ട്. പക്ഷെ, മനുഷ്യമനസ്സിന്റെ ‘താപനില’ അപകടകരമായ വിധത്തില്‍ ഉയരുന്നു. അവന്റെ ഉള്ളിലെ ‘കാലാവസ്ഥക്ക്’ ഗുരുതരമായ […]
പ്രകൃതി സംരക്ഷണം പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണല്ലോ. യഥാര്‍ത്ഥത്തില്‍ നമ്മുടെ പൂര്വികന്മാര് കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ ഇതിനു പരിഹാരം കണ്ടെത്താന്‍ കഴിയും. നമ്മുടെ പൂര്‍വികര്‍ക്ക് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതംതന്നെ പ്രകൃതി സംരക്ഷണമായിരുന്നു. അവരുടെ ആരാധനകളിലും ആചാരങ്ങളിലും പ്രകൃതി സംരക്ഷണം അടങ്ങിയിരുന്നു. സകലജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയില്‍ നിന്നും വേണ്ടത് മാത്രം എടുക്കുക. പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നത് അവരുടെ ജീവിത വ്രതമായിരുന്നു. പണ്ട് തേനീച്ചക്കൂടില്‍നിന്ന് […]
ആധുനിക ലോകത്തിന്റെ മൂന്നാമത്തെ ശാപം പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനമാണ്. അതിന്റെ ഫലമായി നമ്മുടെ കൃഷി നശിച്ചു, കൃഷിസ്ഥലങ്ങള്‍ നശിച്ചു, കുളങ്ങളും പുഴകളും കാവുകളും നശിച്ചു. നല്ല ഭക്ഷണവും നല്ല വെള്ളവും നല്ല വായുവും കിട്ടാതായി. വാഴത്തോട്ടത്തില്‍ കയറിയ ആനക്കൂട്ടത്തെപ്പോലെ മനുഷ്യന് ഇന്ന് പ്രകൃതിയെ ചവുട്ടി മെതിക്കുകയാണ്. ലോകത്തില്‍ 100 കോടിയിലധികം ജനങ്ങള്‍ക്ക് ശുദ്ധജലം പോയിട്ട്, മാലിന്യം കലര്‍ന്ന വെള്ളം പോലും കുടിക്കാന്‍ കിട്ടുന്നില്ല. 20 ലക്ഷം പേരാണ് ഓരോ വര്‍ഷവും മലിനജലം കുടിച്ചിട്ടുണ്ടാകുന്ന പലതരം അസുഖങ്ങളാല്‍ മരണപ്പെടുന്നത്. […]
ആത്മീയത എന്നുവച്ചാല്‍ ജീവിത്തില്‍ നാം പുലര്‍ത്തുന്നമൂല്യങ്ങളാണ്. സാങ്കേതികവിദ്യയുമായി എങ്ങിനെ കൈകോര്‍ക്കും എന്നതാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി.