Tag / പുണ്യം

അമ്മേ! ജഗന്മനോമോഹനാകാരമാര്‍-ന്നുണ്മയായ്, വെണ്മതിപോലെ ചിദാകാശനിര്‍മ്മല സ്നേഹപ്രകാശമായ്, ഞങ്ങള്‍ക്കുകണ്ണിന്നുകണ്ണായി, കാവലായ് നില്ക്കുന്നൊ-രമ്മേ! കൃപാമൃതവാരിധേ കൈതൊഴാം… നിന്‍ മാതൃഭാവമനന്തമചിന്ത്യ,മേ-തന്ധമാം ജന്മാന്തരത്തിലും വാത്സല്യമന്ദാരപുഷ്പമായ് മക്കള്‍ക്കു ശാന്തിയുംസന്തോഷവും നല്കിയെത്തുന്നൊരാസൗമ്യ-മന്ദസ്മിതത്തിന്നു കൈതൊഴാം കൈതൊഴാം… നിന്‍ മൃദുരാഗമധുനിസ്വനങ്ങളോപഞ്ചമംപാടും കിളിച്ചുണ്ടിലൂറുന്നു!നിന്‍മധുരാമൃതപ്രേമസൗന്ദര്യമോവെണ്‍പനീര്‍പൂക്കള്‍ നിറഞ്ഞൊഴുകീടുന്നു…നിൻ്റെ ഹൃത്താളം പകര്‍ത്തി നില്ക്കുന്നുവോമന്ദസമീരന്‍നുണഞ്ഞിലച്ചാര്‍ത്തുകള്‍… എന്തു സമ്മോഹനമമ്മേ! പ്രകൃതിയില്‍നിന്നില്‍നിന്നന്യമായില്ലൊന്നുമൊന്നുമേ…പൊന്നുഷസ്സമ്മയെ സ്വാഗതം ചെയ്യുവാന്‍എന്നും വിളക്കുതെളിച്ചെത്തിടുമ്പോഴുംനിന്നനഘാനന്ദസന്ദോഹലക്ഷ്മിയില്‍മൃണ്‍മയലോകമലിഞ്ഞു നില്ക്കുമ്പൊഴുംനിന്നപദാനങ്ങള്‍ പാടും കടലല-തന്നോടു ചേരാന്‍ പുഴ കുതിക്കുമ്പൊഴുംനിന്നെയല്ലാതെ മറ്റാരെയോര്‍ക്കുന്നു, സ-ച്ചിന്മയേ മായേ മഹാപ്രപഞ്ചാത്മികേ… നിന്നെത്തൊഴുതുവണങ്ങി സ്തുതിക്കുവാന്‍ജന്മം കനിവാര്‍ന്നുതന്ന കാരുണ്യമേകണ്ണിലും കാതിലും നാവിലും, പിന്നക-ക്കണ്ണിലും നീ കളിയാടുവാനാപ്പാദപുണ്യത്തിലെല്ലാം മറന്നു സമര്‍പ്പിച്ചു-നിന്നുകൊള്ളാന്‍ നീയനുജ്ഞ നല്‌കേണമേ… […]

27/09/2010, അമൃതപുരി അമ്മ നടത്തുന്ന നിസ്സ്വാർത്ഥമായ സേവനപ്രവർത്തനങ്ങൾക്കു ഭാരതം അമ്മയോടു കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്‌വാൾ അഭിപ്രായപ്പെട്ടു. അമ്മ ജന്മംകൊണ്ടതു കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ അനുഗ്രഹമാണു്. അമ്മയുടെ ജീവിതവും ദർശനവും പ്രബോധനങ്ങളും ലോകത്തിലെ മനുഷ്യജീവിതത്തിന്റെ നിലനില്പുതന്നെയാണു ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. എപ്പോഴൊക്കെ പ്രകൃതിദുരന്തം ഉണ്ടായോ അവിടെയൊക്കെ അമ്മയുടെ സഹായഹസ്തമെത്തി. കഴിഞ്ഞ തവണ ഞാൻ അമ്മയെ കണ്ടതു സുനാമി വേളയിലായിരുന്നു. ഭക്ഷണവും, മരുന്നും, വീടു നഷ്ടപ്പെട്ടവർക്കു വീടും ഒക്കെയായി പതിനായിരങ്ങളുടെ കണ്ണീരൊപ്പാൻ അമ്മ ഓടിയെത്തി. ഈ നിസ്സ്വാർത്ഥ […]