ചോദ്യം : ചില ഋഷിമാര്‍ കോപിച്ചിരുന്നതായി പറയുന്നുണ്ടല്ലോ? അമ്മ: അവരുടെ ദേഷ്യം മറ്റുള്ളവരുടെ അഹങ്കാരത്തെ ഇല്ലാതാക്കുകയാണു ചെയ്തതു്. അവരുടെ ദേഷ്യവും കാരുണ്യമാണു്. അതു സാധാരണക്കാരുടെ കോപം പോലെയല്ല. ഒരു ഗുരു ദ്വേഷിക്കുന്നതു ശിഷ്യൻ്റെ തമസ്സിനെ അകറ്റാനാണു്. പശു ചെടി തിന്നു നശിപ്പിക്കുന്ന സമയം ”പശുവേ, പശുവേ, ചെടി തിന്നല്ലേ, മാറു്” എന്നിങ്ങനെ പതുക്കെ പറഞ്ഞുകൊണ്ടു ചെന്നാല്‍ പശു മാറില്ല. എന്നാല്‍ ഗൗരവത്തില്‍, ഉച്ചത്തില്‍ ‘ഓടു പശുവേ’ എന്നു പറയുമ്പോള്‍ അതു മാറും. നമ്മുടെ ആ ഗൗരവഭാവം, തിരിച്ചറിവില്ലാത്ത […]
Tag / ദേഷ്യം
ചോദ്യം : സാധന ചെയ്യുന്ന പലരിലും ദേഷ്യം കാണുന്നു. അതെങ്ങനെ ഇല്ലാതാക്കാന്‍ കഴിയും? അമ്മ: സാധന ചെയ്തതുകൊണ്ടു മാത്രം കോപത്തെ അതിജീവിക്കുവാന്‍ പറ്റില്ല. ഏകാന്തമായിരുന്നു് , സാധനമാത്രം ചെയ്തു നീങ്ങുന്നവര്‍ മരുഭൂമിയിലെ വൃക്ഷംപോലെയാണു്. അതിനും തണലില്ല. ലോകത്തിനും ഗുണമില്ല. അങ്ങനെയുള്ളവര്‍ ലോകത്തിറങ്ങി, അതിൻ്റെ നടുക്കുനിന്നു് എല്ലാത്തിലും ഈശ്വരനെ കാണുവാനുള്ള ഒരു മനസ്സു വളര്‍ത്തുവാന്‍ ശ്രമിക്കണം. പല പാറക്കല്ലുകള്‍ ഒന്നിച്ചു് ഒരു മിഷ്യനകത്തിട്ടു കറക്കുമ്പോള്‍, പരസ്പരം ഉരസി, അതിൻ്റെ മുനകള്‍ നഷ്ടമായി, നല്ല ആകൃതി കൈക്കൊള്ളുന്നു. അതുപോലെ ലോകത്തിറങ്ങി […]
ചോദ്യം : മറ്റുള്ളവരുടെ ദേഹത്തു കാല് തൊട്ടാല്‍, അവരെ തൊട്ടു നെറുകയില്‍ വയ്ക്കാറുണ്ടല്ലോ. ഇതൊക്കെ അന്ധവിശ്വാസങ്ങളില്‍നിന്നും ഉണ്ടായതല്ലേ? അമ്മ: ഈ ശീലങ്ങളൊക്കെ മനുഷ്യരില്‍ നല്ല ഗുണങ്ങള്‍ വളര്‍ത്തുവാന്‍വേണ്ടി നമ്മുടെ പൂര്‍വ്വികര്‍ നടപ്പിലാക്കിയിട്ടുള്ളതാണു്. കള്ളം പറഞ്ഞാല്‍ കണ്ണു പൊട്ടും എന്നു കുട്ടിയോടു പറയും. അതു സത്യമായിരുന്നുവെങ്കില്‍ ഇന്നു് എത്ര പേര്‍ക്കു കണ്ണുകാണും? പക്ഷേ, അങ്ങനെ പറയുന്നതുമൂലം കള്ളം പറയുന്ന ശീലത്തില്‍ നിന്നും കുട്ടിയെ തിരുത്തുവാന്‍ കഴിയും. അന്യരുടെ മേല്‍ കാലു തട്ടിയാല്‍ തൊട്ടു വന്ദിക്കണം എന്നു പറയുന്നതു്, അവനില്‍ […]
കോപം, കോപിക്കുന്നവനേയും ഏറ്റുവാങ്ങുന്നവനെയും അപകടപ്പെടുത്തും. ശരീരത്തിലുണ്ടാവുന്ന മുറിവു വേഗം പൊറുക്കും. കോപത്താല്‍ പറയുന്ന വാക്കുകള്‍ ഉണ്ടാക്കുന്ന മുറിവു് ഉണങ്ങുകയില്ല. അതിനാല്‍ കോപം വരുന്നു എന്നറിഞ്ഞാല്‍, അതു പ്രകടിപ്പിക്കുകയോ ഉള്ളില്‍ അമര്‍ത്തുകയോ അല്ല, അതിനെ വിവേകബുദ്ധികൊണ്ടു് ഇല്ലാതാക്കുകയാണു വേണ്ടതു്.

Download Amma App and stay connected to Amma