Tag / ജ്ഞാനി

സ്വാമി തുരീയാമൃതാനന്ദ പുരി സമസ്തവേദാര്‍ത്ഥവും പ്രതിഷ്ഠിതമമ്മയില്‍,അടുത്തറിയുന്നവര്‍ അനുഗൃഹീതര്‍!സമസ്തധര്‍മ്മങ്ങളും പ്രതിഷ്ഠിതമമ്മയില്‍,തിരിച്ചറിയുന്നവര്‍ അനുഗൃഹീതര്‍…! ജ്ഞാനികളും മേധാശാലികളും, ധ്യാനയോഗികളും ഭാവഗ്രാഹികളും,ജീവൻ്റെ നാരായവേരായ നിന്‍ കഴല്‍വേദമൂലസ്ഥാനമെന്നു കാണ്മൂ! ശിഷ്ടര്‍ക്കു താങ്ങും തണലുമായെപ്പൊഴുംഊഷ്മളസ്നേഹം ചുരത്തുമമ്മേ,ജന്മദുഃഖത്തിൻ്റെ മുള്‍ക്കാടെരിച്ചു നീദുര്‍ഗ്ഗമപ്പാത തെളിച്ചിടുന്നു…! കൈതൊഴാം കൈതൊഴാം കൈവല്യരൂപിണി,കൈതൊഴാം പൊന്‍കഴല്‍ത്താരടികള്‍…!പാവനഗംഗപോല്‍ കാരുണ്യധാരയായ്താണൊഴുകേണമേ താപഹൃത്തില്‍!

പി. വത്സല മനുഷ്യകുലത്തിനു് ഒരു ആദിമാതാവുണ്ടായിരുന്നു. വ്യക്തിസത്തയില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ‘അമ്മ’യെന്ന വികാരം, ആദിമാതാവില്‍നിന്നും കൊളുത്തിയെടുത്ത ഒരു പ്രകാശത്തരിയാണെന്നു ഞാന്‍ വിചാരിക്കുന്നു. ചില സ്ത്രീജന്മങ്ങള്‍ക്കു ജന്മനാതന്നെ ഈ വെളിച്ചം വീണുകിട്ടും. ഒരു പക്ഷേ, എല്ലാ സ്ത്രീകളുടെ ഉള്ളിലും ഈ തീത്തരി ജന്മനാ ഉണ്ടായിരിക്കും. ജീവിതക്ലേശങ്ങളുടെ സംഘര്‍ഷത്താല്‍ അതു് അണഞ്ഞും കരിഞ്ഞും പോവുകയാണു്. ലോകത്തില്‍ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു ആദിരോദനത്തിൻ്റെ മുഴക്കമുണ്ടാകും. കര്‍മ്മബാഹുല്യത്തില്‍ പെടുമ്പോള്‍ അതാരും കേള്‍ക്കുന്നില്ല; ശ്രദ്ധിക്കുന്നില്ല. ചില പ്രതിസന്ധികളില്‍, വേര്‍പാടുകളില്‍, ദുരന്തസംഭവങ്ങളില്‍, […]

വൈരാഗ്യനിഷ്ഠനും രാഗിയും ഞാനല്ലഭോഗിയും ത്യാഗിയുമല്ലഅജ്ഞാനി ഞാനല്ല, ജ്ഞാനിയും ഞാനല്ലഞാനാരു്? ഞാനാരുമല്ല! കൈകാര്യകര്‍ത്തൃത്വമുള്ളവന്‍ ഞാനല്ലകൈവല്യകാംക്ഷിയുമല്ലമണ്ണിലും ഞാനില്ല, വിണ്ണിലും ഞാനില്ലഞാനെങ്ങു്? ഞാനെങ്ങുമല്ല! വേറൊന്നു കാണുമ്പോള്‍ വേറൊന്നു കേള്‍ക്കുമ്പോള്‍വേറൊരാളാകുന്നു ഞാനുംകാണ്മവന്‍ ഞാനല്ല, കേള്‍പ്പവന്‍ ഞാനല്ലകാഴ്ചയ,ല്ലാലാപമല്ല! ഇല്ലായിരുന്നു പിന്നുണ്ടായതല്ല ഞാന്‍,ഇല്ലായ്മയില്ലാത്തൊരുണ്മ!കല്ലായിരുന്നതും പുല്ലായിരുന്നതുംഎല്ലാമനാദി ചൈതന്യം! ബദ്ധനല്ല ഞാന്‍ മുക്തനല്ല ഞാന്‍സിദ്ധന,ല്ല,ല്ല സാധകന്‍,ലക്ഷ്യമല്ല ഞാന്‍ മാര്‍ഗ്ഗമല്ല ഞാന്‍,സച്ചിദാനന്ദ ചേതന! ഭാവിയല്ല ഞാന്‍ ഭൂതമല്ല ഞാന്‍,കാലനിഷ്പന്ദ ചേതന!ആരുമല്ല ഞാന്‍ ഏതുമല്ല ഞാന്‍കേവലാനന്ദ ചേതന! സ്വാമി തുരീയാമൃതാനന്ദ പുരി