Tag / ജീവിതമൂല്യങ്ങൾ

കാ.ഭാ. സുരേന്ദ്രന്‍ ”ഇന്നത്തെ കുട്ടികളും യുവാക്കളും പാശ്ചാത്യസംസ്‌കാരത്തെയാണു് അനുകരിച്ചുകാണുന്നതു്. നമുക്കില്ലാത്ത പല ഗുണങ്ങളും അവരില്‍ കണ്ടെന്നിരിക്കാം. എന്നാല്‍ നമ്മുടെ മൂല്യങ്ങളെ, സംസ്‌കാരത്തെ പാടെ മറന്നു പാശ്ചാത്യരീതികളെ അന്ധമായി അനുകരിക്കുന്നതായാണു് ഇന്നു കണ്ടു വരുന്നതു്. അതു പ്ലാസ്റ്റിക്ക് ആപ്പിള്‍ കടിക്കുന്നതുപോലെയാണു്.” അമ്മ ഒരിക്കല്‍ പറഞ്ഞതാണിതു്. യുവാക്കള്‍ പണ്ടത്തെതില്‍ നിന്നു് ഏറെ മാറിയിരിക്കുന്നു. ഏതെങ്കിലും ഒരു ഡിഗ്രി കഴിഞ്ഞു ജോലി തേടി അലയുന്ന, ഒട്ടൊക്കെ നിരാശരും അസംതൃപ്തരുമായ യുവജനങ്ങളായിരുന്നു ഏതാണ്ടു മൂന്നു പതിറ്റാണ്ടു മുന്‍പുവരെ. എന്നാല്‍ വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചയും […]

നീനാ മാര്‍ഷല്‍ – (2013) അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പാണു് ഈ സംഭവം നടന്നതു്. എന്നാലും ഇപ്പോഴും അതെൻ്റെ ഓര്‍മ്മകളില്‍ പുതുമയോടെ നിറഞ്ഞുനില്ക്കുന്നു. അന്നു ഞാന്‍ ആശ്രമത്തിലെ അന്തേവാസിയായിട്ടു് ഒരു പതിനഞ്ചു വര്‍ഷമെങ്കിലും ആയിട്ടുണ്ടാകും; എയിംസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടു് ഏകദേശം അഞ്ചു വര്‍ഷവും. എൻ്റെ പാസ്പോര്‍ട്ടു് എങ്ങനെയോ നഷ്ടപ്പെട്ടു പോയതുകൊണ്ടു പുതിയതു് ഒരെണ്ണം വാങ്ങാനായി ചെന്നൈയിലെ അമേരിക്കന്‍ എംബസിയിലേക്കു പോയതായിരുന്നു ഞാന്‍. രാത്രി ചെന്നൈയില്‍നിന്നു കൊച്ചിയിലേക്കുള്ള ഒരു ട്രെയിനിലാണു ഞാന്‍ തിരിച്ചുവന്നതു്. എൻ്റെ മുന്നിലെ സീറ്റില്‍ […]