അക്കിത്തം പൃഥ്വീശകലത്തോടു പൃഥ്വിക്കുള്ള കൗതുകംമദീയാന്നമയത്തിന്മേല്‍ പാരുഷ്യമുരസുന്നുവോ?ഇടവപ്പാതി വെള്ളത്തില്‍ കൂളിയിട്ടപ്പോളോര്‍ത്തു ഞാന്‍ബഹിര്‍മുഖ പ്രാണമയഘടാകാശത്തിലെ ത്വര. പിടയ്ക്കുന്നു വലിക്കുന്നു പകലോന്‍ നിറതിങ്കളുംമനോമയത്തിലെത്തേജഃകണത്തിനെ ‘വരൂ വരൂ’കുലുക്കുന്നു വിളിക്കുന്നു നിതാന്തം വായുമണ്ഡലംവിജ്ഞാനമയകോശത്തിന്‍ നിസ്തപ്രേഷണവൃത്തിയെ. ചുംബിച്ചുണര്‍ത്തുന്നു ബഹിരാകാശം മൗനഭാഷയില്‍ആനന്ദമയകോശത്തിന്‍ പഞ്ചസാര പ്രശാന്തിയെഎന്നിട്ടുമീയുഷഃകാല പ്രപഞ്ചഹിമബിന്ദുവില്‍അമ്മ തന് കണ്ണുനീരുപ്പില്‍ മുങ്ങിപ്പൊങ്ങുകയാണു ഞാന്‍.
Tag / ജീവിതം
ധര്‍മ്മമെന്ന വാക്കുച്ചരിക്കാന്‍തന്നെ ഇന്നു ജനങ്ങള്‍ മടിക്കുന്നു. ഭാരതം ധര്‍മ്മത്തിൻ്റെ ഭൂമിയാണു്. ആ ധര്‍മ്മം വിശാലതയുടെ തത്ത്വമാണു്; സ്നേഹത്തിൻ്റെ തത്ത്വമാണു്. ഭാരതധര്‍മ്മം ആനയുടെ പാദംപോലെയാണു് എന്നു പറയാറുണ്ടു്. ‘ആനയുടെ കാല്പാടിനുള്ളില്‍ മറ്റെല്ലാ മൃഗങ്ങളുടെ പാദവും കൊള്ളും. അത്ര വലുതാണതു്. അതുപോലെ, സര്‍വ്വതും ഉള്‍ക്കൊള്ളുവാന്‍ തക്ക വിശാലമായതാണു ഭാരതസംസ്കാരം. സര്‍വ്വതും ഉള്‍ക്കൊണ്ട തത്ത്വമാണു ഭാരതസംസ്കാരം. എന്നാല്‍ അതിന്നു് എല്ലാ രീതിയിലും നശിച്ചു കൊണ്ടിരിക്കുന്നു. ഇനിയും അങ്ങനെ തുടരുവാന്‍ പാടില്ല. സയന്‍സും സംസ്കാരവുംസംസ്കാരം സയന്‍സില്‍നിന്നുണ്ടാകുന്ന ഒന്നല്ല, സംസ്കാരം സംസ്കാരത്തില്‍ നിന്നുമാണുണ്ടാകുന്നതു്. ആ […]
വിഷ്ണുകുമാര്‍ സ്കൂള്‍വിദ്യാഭ്യാസം കഴിഞ്ഞു കോളേജില്‍ ചേരാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ നിയതി എനിക്കായി കാത്തു വച്ചതു മറ്റൊരു വിദ്യാഭ്യാസമായിരുന്നു. അക്കാലത്തു് അമ്മയുടെ ആശ്രമത്തില്‍ ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്സ് നടത്തുന്നുണ്ടായിരുന്നു. ഒരു ദിവസം അച്ഛന് ആ കോഴ്സിൻ്റെ അപേക്ഷാഫോമുമായി വീട്ടിലെത്തി. അച്ഛൻ്റെ ഉദ്ദേശ്യത്തെ എതിര്‍ക്കാന്‍ എനിക്കു രണ്ടു കാരണമുണ്ടായിരുന്നു. ഒന്നാമതായി ഈ വിഷയം പഠിക്കാന്‍ എനിക്കു താത്പര്യമുണ്ടായിരുന്നില്ല. രണ്ടാമതു് ആശ്രമത്തിലെ താമസസൗകര്യവും ഭക്ഷണവും വളരെ പരിമിതമായിരിക്കും എന്നാണു ഞാന്‍ കരുതിയിരുന്നതു്. എന്നാല്‍ ഈ കോഴ്സ് ചെയ്തതിനുശേഷം […]
സ്വാമി തുരീയാമൃതാനന്ദ പുരി പരിസരം മറന്നുപോയ്പരസ്പരം കലഹിക്കുംമനുഷ്യര്‍തന്‍ മദാന്ധതയ്ക്കൊടുക്കമുണ്ടോ? ഫലത്തിലല്ലാതൊരാള്‍ക്കുംമനസ്സുവ്യാപരിക്കില്ലലഭിക്കിലും മതിവരില്ലനര്‍ത്ഥഭോഗം! ഒരുമയില്ലെളിമയില്ലഗതികള്‍’ക്കുതവി’യുംഅനൃതമേ,തമൃതമേ,തുണര്‍വ്വുമില്ല. ജപത്തിലും തപസ്സിലുംമനസ്സിനില്ലിണക്കവുംപരസ്പരമുപകാരസ്മരണയില്ല. പെരുത്ത കാമനയും പി-ന്നുരത്ത ഗര്‍വ്വവുമായിമദിച്ചഹങ്കരിക്കുന്നു മനുഷ്യവൃന്ദം. അനുവദനീയമല്ലാ-ത്തനുചിതകര്‍മ്മങ്ങളില്‍മതിമറന്നവിരതമഭിരമിപ്പൂ. ആയുസ്സും വപുസ്സും പിന്നെഅതുലസൗഭാഗ്യങ്ങളുംഅനിശ്ചിതമെന്നുണര്‍ന്നാലാസക്തിപോകും. മനസ്സിനെ മനസ്സാലു-ള്ളടക്കുവാനറിയായ്കില്‍മനസ്സില്‍നിന്നകന്നുനിന്നുണര്‍വ്വുകാക്കാം. പ്രതിലോമവികാരത്തെഅനുലോമവിചാരത്താല്‍പ്രതിരോധിച്ചനുവേലം തുഴഞ്ഞുപോകാം. തെരുതെരെതിരയടി-ച്ചുലഞ്ഞാലും തകരാതെഅമരംകാത്തപാരമാം തീരം തിരയാം!
ഒരു മഹാത്മാവു്, ‘കാരുണ്യം ജീവിതത്തിൽ’ എന്ന വിഷയത്തെക്കുറിച്ചൊരു പുസ്തകം എഴുതി. അതു് അച്ചടിക്കാനുള്ള പണത്തിനുവേണ്ടി അദ്ദേഹം തൻ്റെ ചില സുഹൃത്തുക്കളെ സമീപിച്ചു. അവരെല്ലാം വേണ്ട സഹായം ചെയ്തുകൊടുത്തു. എന്നാൽ പുസ്തകം പ്രസ്സിൽ കൊടുക്കുന്നതിനു മുൻപു്, ആ നഗരത്തിൽ പട്ടിണിമൂലം പലരും മരിക്കുകയുണ്ടായി. മഹാത്മാവു മറ്റൊന്നും ചിന്തിച്ചില്ല. പുസ്തകം അച്ചടിക്കാനുള്ള പണമെടുത്തു് അദ്ദേഹം ജനങ്ങൾക്കു് ആഹാരം വാങ്ങാൻ നല്കി. ഇതിഷ്ടപ്പെടാതെ സംഭാവന ചെയ്തവർ മഹാത്മാവിനോടു ചോദിച്ചു, ”അങ്ങെന്താണീ കാണിച്ചതു്? ഇനിയെങ്ങനെ പുസ്തകം അച്ചടിക്കും? പട്ടിണിയും ദാരിദ്ര്യവും ഒക്കെ സാധാരണമാണു്. […]

Download Amma App and stay connected to Amma