Tag / ജീവിതം

സ്വാമി തുരീയാമൃതാനന്ദ പുരി അന്യനും താനുമെന്നന്തരംഗത്തില്‍ഭിന്നതതോന്നുന്നതന്ധതമാത്രം!അന്യനുമവ്വിധം തോന്നിയാല്‍ പിന്നെഅന്യരല്ലാതാരുമില്ലിവിടെങ്ങും! ദേഹത്തിനാധാരമെന്തെന്നറിഞ്ഞാല്‍ലോകത്തിനാധാരമെന്തെന്നറിയാംഓതവും പ്രോതവുമാണിവിടെല്ലാംഓരോ അണുവിലും ചേതനസ്പന്ദം! അന്യന്‍ തനിക്കാരുമല്ലെന്നു കണ്ടാല്‍അന്യന്റെ നെഞ്ചിലേക്കമ്പുതൊടുക്കാംഅന്യന്‍ സഹോദരനെന്നു കാണുമ്പോള്‍അന്യന്റെ നെഞ്ചിലേക്കന്‍പു ചുരത്തും! അന്യോന്യമൈത്രിയെഴാതെ പോകുമ്പോള്‍ചിന്തയില്‍ നഞ്ചുകലര്‍ന്നെന്നു വ്യക്തം!അന്യനില്‍ തന്മുഖകാന്തി വിരിഞ്ഞാല്‍ചിന്തയില്‍ പീയുഷധാരാഭിഷേകം! അന്യോന്യം ചേതനകണ്ടാദരിക്കെദൈവികമായ്ത്തീരും ലോകമീരേഴും!മൃണ്മയമായ് കാണ്മതേതൊന്നും പിന്നെചിന്മയമായ് കണ്ടു നിര്‍വൃതി നേടാം!

മതവും ആദ്ധ്യാത്മികതയും മനുഷ്യൻ്റെ ഹൃദയം തുറക്കാനും കാരുണ്യത്തോടെ എല്ലാവരെയും കാണാനുമുള്ള താക്കോലാണു്. എന്നാൽ സ്വാർത്ഥത അന്ധമാക്കിയ അവൻ്റെ മനസ്സിനും കണ്ണിനും തിരിച്ചറിവു നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം തുറക്കാനുള്ള അതേ താക്കോൽകൊണ്ടു ഹൃദയത്തെ അടച്ചു്, കൂടുതൽ അന്ധകാരം സൃഷ്ടിക്കുവാനേ ഇന്നത്തെ മനോഭാവം സഹായിക്കുകയുള്ളൂ. ഒരു മതസമ്മേളനത്തിൽ പങ്കെടുക്കുവാൻ പോയവരിൽ നാലുപേർ ഒരു ദ്വീപിൽ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള രാത്രി! യാത്രക്കാർ നാലുപേരുടെയും ഭാണ്ഡത്തിൽ തീപ്പെട്ടിയും ചെറിയ വിറകുകഷ്ണങ്ങളുമുണ്ടു്. എന്നാൽ തൻ്റെ കൈയിൽ മാത്രമേ വിറകും തീപ്പെട്ടിയുമുള്ളൂവെന്നു് അവർ […]

വിജയ് മേനോന്‍ ചുട്ടുപൊള്ളുന്ന ഒരു വേനല്‍ക്കാലത്തുള്ള കാര്‍യാത്രയ്ക്കിടയില്‍ ഒരിടത്തു ഞാനും എൻ്റെ സുഹൃത്തും ലഘുഭക്ഷണം കഴിക്കാനിറങ്ങി. വീണ്ടും കാര്‍ ഓടിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു, സുഹൃത്തു കാര്യമായി എന്തോ ചെയ്യുകയാണു്. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചുവയ്ക്കുന്നതുപോലെ ഒഴിഞ്ഞ പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളും റാപ്പറുകളും സഞ്ചിയില്‍ വയ്ക്കുന്നതിനിടയില്‍ അദ്ദേഹം, ഇടംകണ്ണിട്ടു നോക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു, ‘അമലഭാരതം!’ വളരെ സ്വാഭാവികമായി അദ്ദേഹം അതു പറഞ്ഞപ്പോള്‍ ഞാന്‍ അദ്ഭുതത്തോടെ ചിന്തിച്ചു, ആവശ്യം കഴിഞ്ഞ വസ്തുക്കള്‍ വലിച്ചെറിഞ്ഞു പരിസരം മലിനമാക്കാതിരിക്കുക എന്നതു് […]

പഴയകാലങ്ങളില്‍ ഗുരുകുലങ്ങളില്‍, ഗുരുക്കന്മാരും ശിഷ്യരും ഒത്തുചേര്‍ന്നു് ഉരുവിട്ടിരുന്ന മന്ത്രമാണു്.”ഓം സഹനാവവതുസഹനൗ ഭുനക്തുസഹവീര്യം കരവാവഹൈതേജസ്വിനാവധീതമസ്തുമാ വിദ്വിഷാവഹൈഓം ശാന്തിഃ ശാന്തിഃ ശാന്തിഃ” എന്നതു്. തന്റെ മുന്നിലിരിക്കുന്ന ശിഷ്യരെക്കാള്‍ ഉന്നതനാണു ഗുരു. എന്നാല്‍, അങ്ങനെയുള്ള ഗുരുവും തന്റെ ശിഷ്യരോടൊപ്പം ചേര്‍ന്നിരുന്നുകൊണ്ടാണു് ഈ മന്ത്രം ചൊല്ലുന്നതു്: ”അവിടുന്നു നമ്മെ രണ്ടുപേരെയും രക്ഷിക്കട്ടെ നമുക്കു് ആത്മാനന്ദം അനുഭവിക്കാന്‍ ഇടവരട്ടെ. നമുക്കു രണ്ടുപേര്‍ക്കും വീര്യമുണ്ടാവട്ടെ. നമ്മള്‍ തേജസ്വികളാകട്ടെ. നമ്മള്‍ തമ്മില്‍ യാതൊരു വിദ്വേഷവുമില്ലാതിരിക്കട്ടെ.” ഋഷിപരമ്പര ഈ എളിമയും വിനയുവുമാണു നമുക്കു കാണിച്ചു തന്നിട്ടുള്ളതു്. അല്ലാതെ, വിദ്യയുടെ […]

വി.എ.കെ. നമ്പ്യാര്‍ ചൊവ്വാഴ്ചകളിലാണു് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള അമ്മയുടെ ഭക്തര്‍ ഭജനയ്ക്കായി ഒത്തുകൂടാറു്. അമ്മയെ ഒരിക്കലും കണ്ടിട്ടില്ലാത്തവരും പരിചയപ്പെട്ടിട്ടു് അധികം നാളായിട്ടില്ലാത്തവരും അക്കൂട്ടത്തിലുണ്ടാകും. അവരോടൊക്കെ അമ്മയെക്കുറിച്ചു സംസാരിക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടാകാറുണ്ടു്. അങ്ങനെയുള്ള ഒരു സത്സംഗസമയത്താണു ഞാന്‍ ആന്‍ഡിയെ വീണ്ടും കണ്ടതു്. ”കഴിഞ്ഞ മാസത്തെ ഞങ്ങളുടെ മീറ്റിങില്‍ ബഹളമുണ്ടാക്കിയതു നിങ്ങളല്ലേ?” ഞാന്‍ ചോദിച്ചു.”അതെ.””ഇതു് അമ്മയുടെ ഭക്തരുടെ മീറ്റിങാണു്. നിങ്ങളെന്താണിവിടെ? അന്നു നിങ്ങള്‍ അമ്മയെക്കുറിച്ചു കേള്‍ക്കുകയില്ലെന്നു മാത്രമല്ല, മറ്റുള്ളവരെ കേള്‍ക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ലല്ലോ.” ”നിങ്ങള്‍ പറയുന്നതു ശരിയാണു്. അന്നു് […]