പരസ്പരം സ്നേഹിക്കുവാനും സേവിക്കുവാനും ക്ഷമിക്കുവാനും സഹിക്കുവാനും കരുണാപൂര്‍വ്വം പെരുമാറാനും പഠിപ്പിക്കുന്ന ജീവിത രഹസ്യമാണു മതം. അദ്വൈതം അനുഭവമാണു്. എങ്കിലും അതു നിത്യജീവിതത്തില്‍ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും രൂപത്തില്‍ പ്രകാശിപ്പിക്കാം. ഈ മഹത്തായ പാഠമാണു സനാതന ധര്‍മ്മത്തിൻ്റെ ഗുരുക്കന്മാരായ ഋഷീശ്വരന്മാരും മഹാത്മാക്കളും നമ്മെ പഠിപ്പിക്കുന്നതു്. നാം മറന്നുപോയ മതത്തിൻ്റെ ഭാഷ കാരുണ്യത്തിൻ്റെ ഭാഷയാണു്. മതം പഠിപ്പിക്കുന്ന സ്നേഹത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും ഭാഷ നമ്മള്‍ മറന്നു പോയിരിക്കുന്നു. ഇന്നു ലോകത്തില്‍ക്കാണുന്ന സകലപ്രശ്‌നങ്ങളുടെയും അടിസ്ഥാനകാരണം, സ്നേഹവും കാരുണ്യവുമില്ലായ്മയാണു്. വ്യക്തിജീവിതങ്ങളിലെ പ്രശ്‌നങ്ങള്‍, രാഷ്ട്രത്തിൻ്റെ പ്രശ്‌നങ്ങള്‍ […]
Tag / ചിക്കാഗോ
മക്കളേ, കഷ്ടപ്പെടുന്നവരോടുള്ള കരുണയാണു ഈശ്വരനോടുള്ള നമ്മുടെ കടമ. സ്നേഹവും കാരുണ്യവും കൊണ്ടു മാത്രമേ ലോകത്തു ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ. അമ്മ ഒരനുഭവം പറയാം. ഒരു കെട്ടിടത്തിൻ്റെ ഒരു മുറിയില്‍ കാന്‍സര്‍ രോഗവുമായി വേദന സഹിക്കാന്‍ വയ്യാതെ പിടയുന്ന ഒരു രോഗി താമസിക്കുന്നു. വേദനയ്ക്കു് അല്പം ആശ്വാസം കിട്ടാന്‍ വേദന സംഹാരി വാങ്ങാന്‍ പണമില്ല. അതേസമയം തൊട്ടടുത്ത മുറിയില്‍ മദ്യവും മയക്കു മരുന്നും കഴിച്ചു്, സ്ത്രീസുഖവും അനുഭവിച്ചു സ്വയം നശിപ്പിച്ചു കൊണ്ടിരിക്കുന്ന വേറൊരാള്‍. അയാള്‍ സ്വയം നാശത്തിന് ഉപയോഗിക്കുന്ന […]
പ്രേമസ്വരൂപികളായ എല്ലാവര്‍ക്കും നമസ്‌കാരം. ലോകത്തിനു മുഴുവന്‍ നന്മ വരുത്തുന്ന, മനുഷ്യനെ ഈശ്വരൻ ആക്കുന്ന ഈ സമ്മേളനം സംഘടിപ്പിച്ച സംഘടാകരെക്കുറിച്ചു് ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം നിറയുന്നു. അവരോടു് അമ്മയ്ക്കു തോന്നുന്ന കൃതജ്ഞതയും സന്തോഷവും വാക്കുകൊണ്ടു പ്രകടിപ്പിക്കാവുന്നതല്ല. ഭൗതികതയില്‍ മുങ്ങിയിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ മനുഷ്യൻ്റെ നിലനില്പിന്നും വളര്‍ച്ചയ്ക്കും ആധാരമായ മതത്തിൻ്റെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാന്‍ വേണ്ടിയള്ള ഒരു വലിയ സമ്മേളനമാണു് ഇവിടെ വിജയകരമായി ഒരുക്കിയിരിക്കുന്നതു്. ത്യാഗപൂര്‍ണ്ണമായ പ്രയത്‌നത്തിലൂടെ ലോകത്തിനു മുഴുവന്‍ പ്രയോജനകരമായ നിസ്സ്വാര്‍ത്ഥസേവനത്തിൻ്റെ മാതൃകയാണു് ഇതിൻ്റെ സംഘാടകര്‍ കാട്ടിയിരിക്കുന്നതു്. ആ ത്യാഗത്തെക്കുറിച്ചു […]

Download Amma App and stay connected to Amma