Tag / ചരിത്രം

മനുഷ്യാവകാശത്തെക്കുറിച്ചു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന ഫ്രഞ്ച് സിനിമാസംഘടനയാണു്, ‘സിനിമാ വെരീറ്റെ’ . 2007 ഒക്ടോബറിൽ ഈ സംഘടനയുടെ നേതൃത്വത്തിൽ പാരീസിൽ വച്ചു് ഒരു ചലച്ചിത്രോത്സവം നടക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ചു് ‘പാലസ് ഡെ ല ബാസ്റ്റിലെ’ ആർട്ട് തീയേറ്ററിൽവച്ചു ‘സിനിമാ വെരീറ്റെ’ ആദ്യമായി ഏർപ്പെടുത്തിയ, സമാധാനത്തിനുള്ള അവാർഡുദാനച്ചടങ്ങും നടന്നു. ഈ അവാർഡു നല്കാൻ അവർ തെരഞ്ഞെടുത്തതു് അമ്മയെ ആണു്. പ്രശസ്ത ഫ്രഞ്ച് സിനിമാ സംവിധായകനായ യാൻ കോനൻ 2005ൽ അമ്മയെക്കുറിച്ചു ‘ദർശൻ, ദി എംബ്രേസ്’ എന്നൊരു ചിത്രം നിർമ്മിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള […]

(സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിക്കുന്ന ഭവനരഹിതര്‍ക്ക്‌ മഠം ഏര്‍പ്പെടുത്തിയിട്ടുള്ള ഭവനദാന പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൻ്റെയും അമൃതാ ചാരിറ്റബിള്‍ ഹോസ്പ്പിറ്റലിൻ്റെയും ഉത്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട്‌ അമ്മയുടെ തിരു അവതാരദിനത്തില്‍ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ ശ്രീ ടി.എന്‍.ശേഷന്‍ നടത്തിയ പ്രഭാഷണത്തിൻ്റെ ……………… തുടർച്ച.) ഇന്നു രാവിലെ കൊച്ചിയില്‍ വെച്ച്‌ പത്രക്കാര്‍ എന്നോടു ചോദിച്ചു, “സാറെന്തിനാണ്‌ വള്ളിക്കാവില്‍ പോകുന്നത്‌?” എന്ന്‌. എന്തേ എനിക്കു പോയിക്കൂടേ, എന്തേ എൻ്റെ മനസ്സില്‍ സങ്കടമില്ലേ? നിങ്ങള്‍ക്കു മാത്രമേ ദുഃഖമുള്ളോ? ഞാന്‍ പോകുന്നത്‌ എന്തിനെന്നു വെച്ചാല്‍ നമ്മുടെ എല്ലാവരുടെയും […]