(അമ്മയുടെ ഗുരു പൂർണ്ണിമാ സന്ദേശത്തിൽ നിന്ന് – ജൂലൈ 2025, അമൃതപുരി ) ജന്മജന്മാന്തര ബന്ധനങ്ങളെ അറുക്കുന്ന  ഗുരുവിൻ്റെ പാദത്തിൽ ശിഷ്യൻ  കൃതജ്ഞതാപൂർണ്ണമായ   ഹൃദയത്തെ  സമർപ്പിക്കുന്നതിൻ്റെ പ്രതീകമാണ് ഗുരുപൂർണിമ. ഗുരു ഒരേ സമയം പ്രേമത്തിൻ്റെ  ചന്ദ്രനും ജ്ഞാനത്തിൻ്റെ സൂര്യനുമാണ്. പൂനിലാവ് പോലെ കുളിർമ്മയും ആനന്ദവും പകർന്ന് ശിഷ്യരുടെ ദുഃഖമകറ്റുന്നതുകൊണ്ട് ഗുരു പ്രേമചന്ദ്രനാണ്.  അജ്ഞാനത്തിൻ്റെ  എല്ലാ ബന്ധനങ്ങളെയും തിന്മകളെയും   ഇല്ലാതാക്കുന്നതുകൊണ്ട് ഗുരു ജ്ഞാനസൂര്യനാണ്. ഗുരുപൂർണിമ എന്നത് യഥാർത്ഥത്തിൽ പാദപൂജയോ ചടങ്ങുകളോ അല്ല . സമർപ്പിതമായ ശിഷ്യമനസ്സിലാണ് […]