Tag / ക്ഷമ

ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന്‍ നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം? (തുടർച്ച) ഈശ്വരന്റെ കൃപ കിട്ടാന്‍, ആദ്യം നമുക്കു് ആത്മകൃപയാണു് ആവശ്യം. അതാണു് അഹങ്കാരമില്ലായ്മ. അതിനാണു് അമ്മ എപ്പോഴും പറയുന്നതു്, ”മക്കളേ, ഒരു തുടക്കക്കാരനായിരിക്കൂ” എന്നു്. ഒരു തുടക്കക്കാരനെന്ന ഭാവം നമ്മുടെ അഹങ്കാരത്തിന്റെ പത്തികളെ ഒതുക്കിവയ്ക്കും. തുടക്കക്കാരനായിരിക്കുക എന്നാല്‍ എന്നും പുരോഗതിയില്ലാതെ ഇരിക്കുക എന്നാണോ അര്‍ത്ഥമാക്കുന്നതെന്നു ചിന്തിക്കാം. സമൂഹത്തില്‍ ജീവിക്കുമ്പോള്‍, ജോലി നോക്കുമ്പോള്‍ എങ്ങനെ നീങ്ങണം എന്നു […]

ചോദ്യം : ആദ്ധ്യാത്മികജീവിതത്തില്‍ മുന്നേറാന്‍ ആദ്യമായി എന്താണു വേണ്ടതു്? അമ്മ: ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍ അതിൻ്റെ പരിമണവും സൗന്ദര്യവും അറിയുവാനാവില്ല. അതു വിടരണം. ക്ഷമയില്ലാതെ അതു വലിച്ചു കീറിയാല്‍ ഒരു പ്രയോജനവുമില്ല. ആ മൊട്ടു സ്വാഭാവികമായി വിടരാന്‍ വേണ്ടി ക്ഷമയോടെ കാത്തിരിക്കണം. അപ്പോള്‍ മാത്രമേ അതിൻ്റെ സൗരഭ്യവും സൗന്ദര്യവും പൂര്‍ണ്ണമായും അനുഭവിക്കുവാന്‍ കഴിയൂ. ഇവിടെ വേണ്ടതു ക്ഷമയാണു്. ഏതു കല്ലിലും വിഗ്രഹം ഒളിഞ്ഞിരിപ്പുണ്ടു്. ശില്പി അതിൻ്റെ വേണ്ടാത്ത ഭാഗങ്ങള്‍ കൊത്തിമാറ്റുമ്പോഴാണു് വിഗ്രഹം തെളിഞ്ഞുവരുന്നതു്. എന്നാല്‍, ആ കല്ലു് […]

ചോദ്യം : ശിഷ്യൻ്റെ സ്വഭാവത്തെക്കുറിച്ചു ഗുരുവിനു് അവനെ കാണുമ്പോള്‍ത്തന്നെ അറിയില്ലേ? പിന്നെ എന്തിനാണു് ഈ പരീക്ഷണങ്ങള്‍? അമ്മ: ശിഷ്യൻ്റെ സ്വഭാവം ഗുരുവിനറിയാം. ശിഷ്യനെക്കാള്‍ നന്നായറിയാം. പക്ഷേ, അവനറിയില്ല. അതിനാല്‍ അവൻ്റെ ന്യൂനതകളെക്കുറിച്ചു് അവനെ ബോദ്ധ്യപ്പെടുത്തണം. എങ്കില്‍ മാത്രമേ അവന്‍ അവയെ അതിജീവിച്ചു മുന്നോട്ടു പോകാന്‍ കഴിയൂ. ശരിയായ ലക്ഷ്യബോധവും അനുസരണയുമുള്ള ശിഷ്യന്മാരെ ഇന്നുകിട്ടുക പ്രയാസമാണു്. ഗുരു ശിഷ്യൻ്റെ സ്വാര്‍ത്ഥതയ്‌ക്കൊപ്പം നിന്നില്ലെങ്കില്‍ ഗുരുവിനെ തള്ളിപ്പറയുന്ന കാലമാണിതു്. എങ്കിലും ഗുരുക്കന്മാര്‍ അവരുടെ അപാരകാരുണ്യം മൂലം പരമാവധി ശ്രമിച്ചു നോക്കും, ശിഷ്യനെ […]

ചോദ്യം : അമ്മേ, ഗുരുക്കന്മാര്‍ ഏതു രീതിയിലാണു ശിഷ്യരെ പരീക്ഷിക്കുന്നതു്? അമ്മ: ഒരു പരീക്ഷയ്ക്കു ജയിക്കുവാന്‍ വേണ്ടപോലെ, പൊതുവായ നിയമങ്ങളൊന്നും അതിനു പറയുവാന്‍ സാധിക്കുകയില്ല. ശിഷ്യന്‍ ജന്മജന്മാന്തരങ്ങളായി സമ്പാദിച്ചിരിക്കുന്ന വാസനകള്‍ക്കനുസരിച്ചാണു ഗുരുക്കന്മാര്‍ അവരെ നയിക്കുന്നതു്. ഒരേ സാഹചര്യത്തില്‍ത്തന്നെ, പലരോടും പലവിധത്തില്‍ പെരുമാറിയെന്നു വരും. അതെന്തിനാണെന്നു സാധാരണ ബുദ്ധിക്കറിയാന്‍ കഴിയില്ല. അതു ഗുരുവിനു മാത്രമേ അറിയൂ. ഓരോരുത്തരിലെയും വാസനകളെ ക്ഷയിപ്പിച്ചു് അവരെ ലക്ഷ്യത്തിലെത്തിക്കുവാന്‍ ഏതു മാര്‍ഗ്ഗമാണു സ്വീകരിക്കേണ്ടതെന്നു തീരുമാനിക്കുന്നതു ഗുരുവാണു്. ആ തീരുമാനത്തിനു വഴങ്ങിക്കൊടുക്കുക. അതൊന്നു മാത്രമേ ശിഷ്യനു […]

ചോദ്യം : അമ്മേ, സാക്ഷാത്കാരം നേടാന്‍ ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക അത്ര മാത്രമേ വേണ്ടതുള്ളോ? അമ്മ: അമ്മ പറഞ്ഞില്ലേ, സാക്ഷാത്കാരമെന്നതു്, എവിടെനിന്നെങ്കിലും വാങ്ങാന്‍ പറ്റുന്ന സാധനമല്ല. നമ്മില്‍ ഇന്നുള്ള ഭാവം ഒന്നു മാറിയാല്‍ മാത്രം മതി. നാം ബദ്ധരാണെന്നാണു് ഇന്നു നമ്മുടെ ചിന്ത. ഒരു കഥ കെട്ടിട്ടില്ലേ? ഒരു പശുവിനെ ദിവസവും തൊഴുത്തില്‍ കെട്ടിയിടാറാണു പതിവു്. പക്ഷേ, ഒരു ദിവസം കെട്ടിയില്ല. തൊഴുത്തില്‍ കയറ്റി വാതിലടച്ചതേയുള്ളൂ. കയറങ്ങനെ വെറുതെയിട്ടിരുന്നു. അടുത്ത ദിവസം വന്നു തൊഴുത്തിൻ്റെ വാതില്‍ തുറന്നു. […]