Tag / കുടുംബം

ഒരു കാര്യം അമ്മയ്ക്കു പറയുവാനുള്ളതു് ഇന്നത്തെ കുടുംബ പ്രശ്‌നങ്ങളെക്കുറിച്ചാണു്. മിക്ക കുടുംബവഴക്കുകള്‍ക്കും കാരണം സംശയമാണു്. വെറും സംശയം കാരണം എത്രയോ കുടുംബബന്ധങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. എത്രയോ സ്ത്രീകള്‍ തോരാത്ത കണ്ണുനീരിനു് ഉടമകളായി മാറിയിരിക്കുന്നു. ഭര്‍ത്താവു വെറും സംശയത്തിൻ്റെ പേരില്‍ ഉപേക്ഷിച്ച ഒരു സ്ത്രീ ഈ അടുത്ത കാലത്തിവിടെ വന്നു. ആ സ്ത്രീ തൻ്റെ മൂന്നു മക്കളെയും കൂട്ടി ആത്മഹത്യയ്‌ക്കൊരുങ്ങിയതായിരുന്നു. അതിനിടെ ആരോ അവരോടു പറഞ്ഞു വള്ളിക്കാവിലൊരമ്മയുണ്ടു്, അവിടെ ചെന്നാല്‍ നിങ്ങള്‍ക്കു സമാധാനം കിട്ടുമെന്നു്. അവര്‍ ഓടി അമ്മയുടെ അടുത്തുവന്നു. […]

കുടുംബത്തിലും സമൂഹത്തിലും ഔദ്യേഗിക ജീവിതത്തിലും പുരുഷന്മാര്‍ സ്ത്രീകള്‍ക്കു് അര്‍ഹിക്കുന്ന സ്ഥാനവും പരിഗണനയും സ്വാതന്ത്ര്യവും നല്കുന്നില്ലെന്നാണു് അവര്‍ പറയുന്നതു്. ആദരിക്കുന്നില്ലെന്നു മാത്രമല്ല അധിക്ഷേപിക്കുകയും ചെയ്യുന്നു എന്നും അവര്‍ പറയുന്നു. ഈ യാഥാര്‍ത്ഥ്യം കേള്‍ക്കാന്‍ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നില്ല. സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം കൂടിപ്പോകുന്നു, കുടുംബത്തെയും കുട്ടികളെയും നോക്കാതെ, അവര്‍ ധിക്കാരികളാകുന്നു എന്നൊക്കെയാണു പുരുഷന്മാരുടെ അഭിപ്രായം. ഇതിന്റെ തെറ്റും ശരിയും അന്വേഷിക്കുന്നതിനു മുന്‍പു്, ഈ അവസ്ഥ എങ്ങനെയുണ്ടായി എന്നറിയണം. അതിന്റെ വേരു കണ്ടെത്തണം. അതു സാധിച്ചാല്‍, പിന്നെ ഈ ധാരണകള്‍ മാറ്റുന്ന കാര്യം […]

ചോദ്യം : ഇന്നത്തെ സാമൂഹികപ്രശ്‌നങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം? അമ്മ: ഇന്നത്തെ സാമൂഹികപ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ആശങ്കയുളവാക്കുന്നവയാണു്. അവയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണേണ്ടതു തീര്‍ത്തും ആവശ്യമാണു്. മാറ്റം വ്യക്തിയില്‍നിന്നുമാണു തുടങ്ങേണ്ടതു്. വ്യക്തികളുടെ മനോഭാവം മാറുന്നതിലൂടെ കുടുംബം ശ്രേയസ്സു് പ്രാപിക്കുന്നു; സമൂഹം അഭിവൃദ്ധിപ്പെടുന്നു. അതിനാല്‍ ആദ്യം നമ്മള്‍ സ്വയം നന്നാകാന്‍ ശ്രമിക്കണം. നമ്മള്‍ നന്നായാല്‍ നമ്മുടെ സമീപമുള്ളവരെയെല്ലാം അതു സ്വാധീനിക്കും. അവരിലും നല്ല പരിവര്‍ത്തനം സംഭവിക്കും. വെറും ഉപദേശംകൊണ്ടോ ശാസനകൊണ്ടോ മറ്റുള്ളവരെ നന്നാക്കുവാന്‍ കഴിയില്ല. നമ്മള്‍ നല്ല മാതൃക […]

ചോദ്യം : ഇക്കാലത്തു് അച്ഛനും അമ്മയും ജോലിക്കു പോകുമ്പോള്‍, എങ്ങനെ അവര്‍ക്കു കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയും? അമ്മ: അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാല്‍ തീര്‍ത്തും സമയം ഉണ്ടാകും. എത്ര ജോലിക്കൂടുതല്‍ ഉണ്ടായാലും രോഗം വന്നാല്‍ അവധി എടുക്കാറില്ലേ? കുട്ടിയെ ഗര്‍ഭത്തില്‍ വഹിക്കുന്ന സമയം മുതല്‍, അമ്മമാര്‍ ശ്രദ്ധിക്കേണ്ടതുണ്ടു്. അവര്‍, ടെന്‍ഷന്‍ അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. കാരണം അമ്മയുടെ ടെന്‍ഷന്‍, വയറ്റില്‍ കിടക്കുന്ന കുട്ടിക്കു രോഗങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കും. അതിനാലാണു ഗര്‍ഭിണിയായിരിക്കുന്ന സമയം, സ്‌ത്രീകള്‍ സന്തോഷവതികളായിരിക്കണം, […]