Tag / ആദ്ധ്യാത്മികം

ദേവീഭാവദര്‍ശനം തീര്‍ന്നതായി അറിയിച്ചുകൊണ്ടു് ശംഖനാദം മുഴങ്ങി, ക്ലോക്കില്‍ മണി രണ്ടടിച്ചു. പകല്‍ മുഴുവന്‍ കായല്‍ നികത്തുന്നതിനു മണ്ണു ചുമക്കുന്ന ജോലിയിലായിരുന്നു ആശ്രമാന്തേവാസികള്‍. അവര്‍ക്കു് ഉത്സാഹം പകര്‍ന്നുകൊണ്ടു രാവിലെ അമ്മയും ജോലിയില്‍ പങ്കുചേര്‍ന്നിരുന്നു. പകല്‍ കുടിലില്‍ ഭക്തജനങ്ങള്‍ക്കു ദര്‍ശനം നല്കിക്കഴിഞ്ഞു കഷ്ടിച്ചു രണ്ടുമണിക്കൂറിനു ശേഷം അഞ്ചുമണിക്കു ഭജനയ്ക്കു കയറിയ അമ്മയ്ക്കു് ഇപ്പോഴാണു് അവസാനത്തെ ആളിനും ദര്‍ശനം നല്കിക്കഴിഞ്ഞു് എഴുന്നേല്ക്കുവാന്‍ സാധിച്ചതു്. ഭാവദര്‍ശനം കഴിഞ്ഞു മുറിയിലേക്കു പോകാതെ നേരെ കായല്‍ക്കരയിലേക്കാണു് അമ്മ നടന്നതു്. കൊണ്ടുവന്നിറക്കിയ മണല്‍ മുഴുവന്‍ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. […]

ചോദ്യം : ഭഗവാനു ദുര്യോധനൻ്റെ മനസ്സു് മാറ്റി യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ? അമ്മ: ഭഗവാന്‍ പാണ്ഡവരെയും കൗരവരെയും ദിവ്യരൂപം കാണിച്ചു. അര്‍ജ്ജുനനു ഭഗവാൻ്റെ മഹത്ത്വം അറിയാന്‍ കഴിഞ്ഞു. ദുര്യോധനനു സാധിച്ചില്ല. മാജിക്കാണെന്നു പറഞ്ഞു പാപം ഏറ്റു വാങ്ങി. സമര്‍പ്പണം ഇല്ലാത്തവരെ എന്തുകാണിച്ചാലും പ്രയോജനമില്ല. അര്‍ഹതയും സ്വഭാവവും അനുസരിച്ചേ ആദ്ധ്യാത്മികം ഉപദേശിക്കാന്‍ കഴിയൂ. ദുര്യോധനനു ശരീര സാക്ഷാത്കാരമായിരുന്നു പ്രധാനം. സത്സംഗത്തെ ചെവിക്കൊള്ളുവാനുള്ള മനസ്സില്ല. ഭഗവാന്‍ എന്തു പറഞ്ഞാലും അതു തൻ്റെ നന്മയ്ക്കു വേണ്ടിയല്ല, പാണ്ഡവപക്ഷം ചേര്‍ന്നു പറയുകയാണു് എന്നുള്ള ഭാവമാണു്. […]

ചോദ്യം: അമ്മേ, ആദ്ധ്യാത്മികം, ഭൗതികം എന്നിങ്ങനെ ജീവിതത്തെ രണ്ടായി തിരിക്കുന്നവാന്‍ കഴിയുമോ, ഏതാണു് ആനന്ദദായകം? അമ്മ: മക്കളേ, ആദ്ധ്യാത്മികജീവിതം, ഭൗതികജീവിതം എന്നിങ്ങനെ ജീവിതത്തെ രണ്ടായി തരംതിരിച്ചു വ്യത്യസ്തമായി കാണേണ്ട കാര്യമില്ല. മനസ്സിന്റെ ഭാവനയിലുള്ള വ്യത്യാസം മാത്രമാണുള്ളതു്. ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിതം നയിക്കണം. അപ്പോള്‍ മാത്രമേ ജീവിതം ആനന്ദപ്രദമാകുകയുള്ളൂ. ആനന്ദപ്രദമായ ജീവിതം എങ്ങനെ നയിക്കാം എന്നു പഠിപ്പിക്കുകയാണു് ആദ്ധ്യാത്മികം ചെയ്യുന്നതു്. ഭൗതികം അരിയാണെങ്കില്‍ ആദ്ധ്യാത്മികം ശര്‍ക്കരയാണു്. പായസത്തിനു മധുരം നല്കുന്ന ശര്‍ക്കരപോലെയാണു് ആദ്ധ്യാത്മികം. ആദ്ധ്യാത്മികം മനസ്സിലാക്കിയുള്ള ജീവിതം, ജീവിതത്തെ […]

ഇന്നു നമ്മള്‍ കനകം കൊടുത്തു കാക്കപ്പൊന്നു സമ്പാദിക്കുകയാണു്. ഈ മണ്ണിന്റെ ആത്മീയസംസ്‌കാരം കളഞ്ഞുകുളിക്കാതെതന്നെ നമുക്കു സമ്പത്തു നേടാന്‍ കഴിയും. ആദ്ധ്യാത്മികവും ഭൗതികവും പരസ്പരവിരുദ്ധങ്ങളല്ല. ഒന്നിനുവേണ്ടി മറ്റൊന്നു തള്ളേണ്ടതില്ല.

വ്യക്തിബോധം മറന്നു്, നല്ല കര്‍മ്മങ്ങളില്‍ മുഴുകി അവയിലാനന്ദിക്കുമ്പോള്‍ മാത്രമാണു ജീവിതം ഉത്സവമായി മാറുന്നതു്. ഉല്ലാസവും സംസ്‌കാരവും കൂടി ഒന്നുചേരണം. അതാണു ജീവിതത്തെ ഉത്സവമാക്കി മാറ്റുന്നതു്