Tag / ആത്മസാക്ഷാത്കാരം

ചോദ്യം : അമ്മേ, സാക്ഷാത്കാരം നേടാന്‍ ഏതു മാര്‍ഗ്ഗമാണു് ഇന്നത്തെ കാലഘട്ടത്തില്‍ അനുയോജ്യമായതു്? അമ്മ: മോനേ, ആത്മസാക്ഷാത്കാരം എന്നതു പ്രത്യേകിച്ചു എവിടെയെങ്കിലും ഇരിക്കുകയൊന്നുമല്ല. ‘സമത്വം യോഗമുച്യതേ’ എന്നാണു ഭഗവാന്‍ പറഞ്ഞിരിക്കുന്നതു്. സര്‍വ്വതും ചൈതന്യമായി കാണുവാന്‍ സാധിക്കണം. അപ്പോള്‍ മാത്രമേ പൂര്‍ണ്ണത പറയുവാന്‍ പറ്റുകയുള്ളൂ. സര്‍വ്വതിലും നല്ലതുമാത്രം കാണുവാന്‍ സാധിക്കണം. തേനീച്ച പുഷ്പങ്ങളിലെ തേന്‍ മാത്രം കാണുന്നതുപോലെ, അതിലെ മാധുര്യം നുകരുന്നതുപോലെ, എല്ലായിടത്തും എല്ലായ്‌പ്പോഴും നല്ലതുമാത്രം കാണുന്നവനേ സാക്ഷാത്കാരത്തിനു് അര്‍ഹനാകുന്നുള്ളൂ. സാക്ഷാത്കാരം വേണമെങ്കില്‍ ഈ ശരീരത്തെ പൂര്‍ണ്ണമായും മറക്കുവാന്‍ […]

ചോദ്യം : ആദ്ധ്യാത്മികമാർഗ്ഗത്തിൽ ഗുരു ആവശ്യമാണെന്നു പറയുന്നു. അമ്മയുടെ ഗുരു ആരാണു്? അമ്മ: ഈ ലോകത്തിൽ കാണപ്പെടുന്ന ഓരോ വസ്തുവും അമ്മയ്ക്കു ഗുരുവാണു്. ഗുരുവും ഈശ്വരനും അവരവരുടെ ഉള്ളിൽത്തന്നെ ഉണ്ടു്. പക്ഷേ, അഹങ്കാരം ഇരിക്കുന്നിടത്തോളം കാലം, അവിടുത്തെ അറിയുവാൻ കഴിയില്ല. തന്നിലെ ഗുരുവിനെ മറയ്ക്കുന്ന മറയാണു് അഹങ്കാരം. അവനവനിൽത്തന്നെയുള്ള ഗുരുവിനെ കണ്ടെത്തിയാൽ പിന്നെ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിലും ഗുരുവിനെ കാണാൻ കഴിയും. തൻ്റെ ഉള്ളിൽത്തന്നെ അമ്മയ്ക്ക് ഗുരുവിനെ കാണാൻ കഴിഞ്ഞതിനാൽ, പുറമെയുള്ള ഒരു മൺതരിപോലും അമ്മയ്ക്കു ഗുരുവായിത്തീർന്നു. […]