ശ്രീകുമാരന്‍ തമ്പി അമ്മയെന്ന രണ്ടക്ഷരം ആകാശംഎന്നറിയാന്‍ വിവേകമുണ്ടാകണേ!ശബ്ദബിന്ദുവാണാദിമസ്പന്ദമെ-ന്നുച്ചരിക്കുവാനെന്‍ നാവിനാകണേ! പഞ്ചഭൂതങ്ങളില്‍നിന്നുമുണ്ടായപിണ്ഡമാണെന്‍ ശരീരമാം മാധ്യമംആദിശക്തിതന്‍ ആന്ദോളനത്തിലീ-മാംസശില്പം ചലിക്കാന്‍ പഠിച്ചതും പിന്നെ ഞാനെന്ന ഭാവം വളര്‍ന്നതുംജന്മനന്മകള്‍ തിന്മയായ്ത്തീര്‍ന്നതുംഒക്കെയിന്നു തിരിച്ചറിഞ്ഞേന്‍; ഇനിയെത്ര ദൂരം? പറയൂ ജനനീ നീ! എത്ര രോഷം എരിഞ്ഞടങ്ങീടുവാന്‍എത്ര ദേശങ്ങള്‍ കീഴടങ്ങീടുവാന്‍?എത്ര രാഗങ്ങള്‍ പാഴ്ശ്രുതിയാകുവാന്‍എത്ര കാമം, ചതിച്ചൂടറിയുവാന്‍?
Tag / അമ്മ
രാജശ്രീ കുമ്പളം ഉച്ചയ്ക്കുശേഷം ഓഫീസില്‍ പൊതുവെ തിരക്കു കുറവായിരിക്കും. ഊണു കഴിഞ്ഞു കാബിനില്‍ ഒറ്റയ്ക്കിരുന്നു പത്രം വായിക്കുന്നതു് ഒരു രസമാണു്. ആരുടെയും ശല്യമില്ലാതെ ശാന്തമായ ഒരന്തരീക്ഷം. എൻ്റെ കാബിനില്‍ സെക്ഷന്‍ ഓഫീസര്‍ തോമസ് സാര്‍ ഉള്‍പ്പെടെ ഞങ്ങള്‍ അഞ്ചു പേരെയുള്ളൂ. ലഞ്ച്‌ബ്രേക്കു് ആയതുകൊണ്ടു് അവരെല്ലാം ഊണു കഴിക്കാന്‍ കാന്റീനില്‍ പോയിരിക്കുകയാണു്. മേശപ്പുറത്തു് എപ്പോഴും രണ്ടുമൂന്നു പത്രങ്ങള്‍ ഉണ്ടാകും. പതിവുപോലെ സീറ്റിനരികിലെ ചെറിയ ജനാലയിലൂടെ ഇളംകാറ്റു വീശുന്നുണ്ടു്. ഭക്ഷണം കഴിഞ്ഞു് ഈ കാറ്റും കൊണ്ടു തനിച്ചിരിക്കുമ്പോഴാണു പത്രം വായന. […]
പലപ്പോഴും നമ്മളെക്കാള്‍ ഉയര്‍ന്നവരുമായി, പണക്കാരുമായി കൂട്ടുകൂടുവാനാണു നമ്മള്‍ ശ്രമിക്കുന്നതു്. അതെപ്പോഴും ദുഃഖത്തിനു കാരണമായിത്തീരുന്നു. നമ്മളെക്കാള്‍ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ ആയിരങ്ങളുണ്ടു്. എന്തുകൊണ്ടു് അവരെക്കുറിച്ചു ചിന്തിക്കുന്നില്ല? അവരുടെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍, നമ്മുടെതു സ്വര്‍ഗ്ഗമാണെന്നു കാണുവാന്‍ സാധിക്കും. നമ്മളെക്കാള്‍ ഉയര്‍ന്നവരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമ്മള്‍ ഇത്ര പാവങ്ങളാണല്ലോ അവരെപ്പോലെ സമ്പത്തില്ലല്ലോ എന്നു ചിന്തിച്ചു ദുഃഖിക്കേണ്ടി വരുന്നു. എന്തെങ്കിലും ഒരസുഖം വരുമ്പോഴാകട്ടെ, അയ്യോ എനിക്കിത്ര വലിയ അസുഖം വന്നല്ലോ എന്ന ചിന്തയായി. എന്നാല്‍ നമ്മളെക്കാള്‍ എത്രയോ വലിയ അസുഖങ്ങള്‍ വന്നു […]
സതീഷ് ഇടമണ്ണേല്‍ ഞങ്ങള്‍ പറയകടവുകാര്‍ ചെറിയ മനുഷ്യരാണു്. പരസ്പരം കൈകോര്‍ക്കുന്ന ചെറിയ കരകളില്‍നിന്നു വിശാലമായ കടല്പരപ്പിനെയും അകലങ്ങളിലെ ചക്രവാളത്തെയും നോക്കിനില്ക്കുവാന്‍ ഞങ്ങള്‍ പഠിച്ചു. തെങ്ങിന്‍തലപ്പുകളെ ആകെയുലയ്ക്കുന്ന കാറ്റിൻ്റെ ദീര്‍ഘസഞ്ചാരവും ആകാശമേഘങ്ങളുടെ ഒടുങ്ങാത്ത യാത്രയും ഞങ്ങളുടെ മനസ്സില്‍ വിസ്മയത്തിൻ്റെ ചലനങ്ങള്‍ സൃഷ്ടിച്ചു. ഞങ്ങളുടെ കണ്ണുകളില്‍ മുഴുവന്‍ പ്രകൃതിയുടെ അദ്ഭുതങ്ങളായിരുന്നു. പക്ഷേ, മനുഷ്യനു കടല്പരപ്പുപോലെ വിശാലമാകുവാനും ചക്രവാളത്തെപ്പോലെ ഭൂമിയെ ആകെ ആശ്ലേഷിക്കാനും ആകുമെന്നും ഞങ്ങള്‍ വിശ്വസിച്ചിരുന്നില്ല. കാറ്റിൻ്റെയും ആകാശ മേഘങ്ങളുടെയും ദീര്‍ഘസഞ്ചാരങ്ങള്‍ ഞങ്ങളുടെ ചെറിയ കരയിലേക്കുള്ള തീര്‍ത്ഥാടനങ്ങളായിരുന്നെന്നു് അറിഞ്ഞിരുന്നില്ല. കായല്പരപ്പും […]
അമ്പലപ്പുഴ ഗോപകുമാര്‍ മുനിഞ്ഞുകത്തുന്ന വെയിലില്‍നിന്നൊരുതണല്‍മരത്തിൻ്റെ ചുവട്ടിലെത്തുമ്പോള്‍,ഒഴുകിയെത്തുന്ന കുളിരിളംകാറ്റിന്‍വിരലുകള്‍ നമ്മെത്തഴുകിനില്ക്കുമ്പോള്‍പറയുവാനാമോ മനസ്സിലുണ്ടാകുംപരമസന്തോഷം, ഉണര്‍വ്വുമൂര്‍ജ്ജവും! അവിടിളനീരു പകര്‍ന്നുനല്കുവാന്‍അരികിലേയ്‌ക്കൊരാള്‍ വരുന്നുവെങ്കിലോ,വയറു കത്തുന്ന വിശപ്പടക്കുവാന്‍ തരൂഫലമേറെത്തരുന്നുവെങ്കിലോ,മനം മയക്കുന്ന മധുമൊഴികളാല്‍മധുരസൗഹൃദം പകരുന്നെങ്കിലോ,മതിമറന്നുപോമറിയാതെ, സ്വര്‍ഗ്ഗംമഹിയിലേക്കു വന്നിറങ്ങിയപോലെ…സുകൃതസൗഭാഗ്യമരുളിടും സര്‍ഗ്ഗ-പ്രകൃതിയിലലിഞ്ഞുണരുന്നപോലെ…ഇവിടെയാസ്വര്‍ഗ്ഗമൊരുക്കുവാന്‍ ജന്മ-മുഴിഞ്ഞുവച്ചാരേ തപസ്സുചെയ്യുന്നു!ഇവിടെയാസ്നേഹമഹിതസൗഭാഗ്യ-മരുളുവാനാരേയുലകു ചുറ്റുന്നു! അനാദികാലംതൊട്ടനന്തവൈചിത്ര്യ-പ്രഭാവമാര്‍ന്നെഴുമനഘമാതൃത്വംപ്രപഞ്ചശക്തിയായ് പിറന്നനുഗ്രഹംചൊരിഞ്ഞു മക്കളെ വിളിച്ചുണര്‍ത്തുന്നുവരദയായ്, ധര്‍മ്മനിരതയായ്, കര്‍മ്മ-ചരിതയായ്, പ്രേമപയസ്വിനിയായിഅമൃതകാരുണ്യക്കടമിഴികളാല്‍അഖിലലോകവും തഴുകിനില്ക്കുന്നു! അറിയില്ലാ ഞങ്ങള്‍ക്കറിയില്ലാ, ഞങ്ങള്‍അഹംകൃതിയുടെ കയത്തില്‍ മുങ്ങിയും ജനിമൃതികള്‍തന്‍ ഭയത്തില്‍ പൊങ്ങിയുംഅലയുന്നോര്‍, നിൻ്റെ അനര്‍ഘസാന്നിദ്ധ്യമറിയാത്തോര്‍, അമ്മേ അനുഗ്രഹിക്കുമോഅകമിഴി നന്നായ് തുറക്കുവാന്‍, നിന്നെഅറിയുവാന്‍ കൃപ ചൊരിയുമോ…?

Download Amma App and stay connected to Amma