കത്തിനു നമുക്കു തരാന് കഴിയാത്തതെന്തോ, അതാണു മതം നമുക്കു നല്കുന്നതു്. എന്താണു മനുഷ്യന് നിരന്തരം ആഗ്രഹിക്കുന്നതു്? ഇന്നു ലോകത്തില് ദുര്ല്ലഭമായിരിക്കുന്ന വസ്തു ഏതാണു്? ‘ശാന്തി’യാണതു്. ഇന്നു ശാന്തിയെന്നതു ലോകത്തെവിടെയും കാണാന് കിട്ടുന്നില്ല. അകത്തുമില്ല ശാന്തി, പുറത്തുമില്ല ശാന്തി. പൂര്ണ്ണമായൊരു ജീവിതം നയിക്കണമെങ്കില് ശാന്തി വേണം. സ്നേഹം വേണം. ശാന്തി എന്നതു് എല്ലാ ആഗ്രഹങ്ങളും സഫലമായ ശേഷം കിട്ടുന്ന ഒന്നല്ല. മനസ്സുള്ളിടത്തോളം കാലം ആഗ്രഹങ്ങള് ഉയര്ന്നു വരുകയും അവ പ്രശ്നങ്ങള് സൃഷ്ടിക്കുകയും ചെയ്യും. ശാന്തി ഉണ്ടാകുന്നതു്, എല്ലാ ചിന്തകളും […]
Tag / സ്നേഹം
നാം ഏതു പരിസ്ഥിതിയിലും അതിനെ നേരിടാനാവശ്യമായ മനോധൈര്യത്തിനു വേണ്ടി മാത്രമേ പ്രാര്ത്ഥിക്കാവൂ. സീതയുടെ സ്വയംവര മണ്ഡപത്തിലേക്കു ശ്രീരാമന് കയറി വരുകയാണു്. മിഥിലാവാസികള് രാമനെക്കണ്ട മാത്രയില്ത്തന്നെ, ”ഓ! ഇദ്ദേഹം എത്രയോ സുന്ദരന്, കരുത്തന്, ഗുണവാന്! ഈശ്വരാ, ആ വില്ലുകുലയ്ക്കുവാനായി ഇദ്ദേഹത്തിനു ശക്തി കൊടുക്കണേ” എന്നാണു പ്രാര്ത്ഥിച്ചതു്. ശ്രീരാമന് അകത്തേക്കു കടന്നപ്പോള്, സ്വയംവരത്തില് സീതയെ നേടാനുള്ള ആഗ്രഹത്തോടെ അവിടെ എത്തിയിരുന്ന രാജാക്കന്മാരെല്ലാം അദ്ദേഹത്തെ മനസാ ഇങ്ങനെ ശപിച്ചു, ”ഇയാളെ എന്തിനാണു് ഇവിടേക്കു വരുത്തിയതു്? ഇങ്ങേരു വന്നതു കാരണം നമുക്കുള്ള അവസരം […]
ജീവിത അനുഭവങ്ങൾ നമ്മള് മൂന്നു തരത്തില് നേരിടുന്നു. വരുന്ന സാഹചര്യങ്ങളെ ശപിച്ചു കൊണ്ടു മുന്നോട്ടു പോകുക എന്നതും ഒരു രീതിയാണ്. പരിസ്ഥിതി മാറ്റിയതുകൊണ്ടു പ്രശ്നങ്ങള് അവസാനിക്കുന്നില്ല. ഒരു ഭാര്യയും ഭര്ത്താവും സ്ഥിരം വഴക്കടിക്കും. ഒരുമിച്ചു താമസിക്കുവാന് വയ്യെന്ന സ്ഥിതിയായി. അങ്ങനെ, ആ വിവാഹ ബന്ധം ഒഴിഞ്ഞു. കുറച്ചുനാള് കഴിഞ്ഞു രണ്ടു പേരും വേറെ കല്യാണം കഴിച്ചു. അധികം താമസിയാതെ തന്നെ രണ്ടുപേര്ക്കും മനസ്സിലായി, ആദ്യത്തെ ഭാര്യയും ഭര്ത്താവും തന്നെയാണു വേറൊരു രൂപത്തില് വന്നിരിക്കുന്നതെന്നു്. ആളുമാറി, പക്ഷേ, മനസ്സു് […]
ക്ഷേത്രത്തിലും പള്ളിയിലും പോയി ആരാധന നടത്തുന്നതു കൊണ്ടു മാത്രം മതവിശ്വസവും ഭക്തിയും പൂര്ണ്ണമാകുന്നില്ല. സര്വ്വ ജീവജാലങ്ങളിലും ആത്മാവിനെ, ഈശ്വരനെ ദര്ശിക്കുവാന് സാധിക്കണം. അതാണു യഥാര്ത്ഥ ഭക്തി. പ്രകൃതിയുടെ ഏകോദ്ദേശ്യം സകല ചരാചരങ്ങളെയും സംരക്ഷിക്കുക എന്നതാണു്. നമുക്കു് ഇക്കാര്യത്തില് പൂര്ണ്ണവിശ്വാസം വേണം. ജീവിക്കാന് വേണ്ടി ഒന്നിനെയും ദ്രോഹിക്കാതെ സമാധാനപരമായ മാര്ഗ്ഗങ്ങള് നമ്മള് കണ്ടെത്തണം. സ്വന്തം ഉയര്ച്ചയ്ക്കു വേണ്ടി മറ്റുള്ളവരെ നശിപ്പിക്കാന് നാം തുനിയരുതു്. ഇതു 21ാം നൂറ്റാണ്ടിൻ്റെ തുടക്കമാണു്. ഈ മത മഹാസമ്മേളനത്തിൻ്റെ വിജയത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രയത്നിച്ച സന്ന്യാസിവര്യന്മാരും […]
സനാതന ധര്മ്മം ഏതെങ്കിലും ജാതിക്കോ വര്ഗ്ഗത്തിനോ വേണ്ടിയുള്ളതല്ല. ലോകം ഇതു മനസ്സിലാക്കണം. മാനവ ലോകത്തിനു മുഴുവന് വീര്യവും പ്രചോദനവും അരുളുന്ന ശക്തി കേന്ദ്രമാണു സനാതന ധര്മ്മം. സനാതനധര്മ്മത്തിൻ്റെ സാരഥികളായ ഋഷികളും സന്ന്യാസികളും ഒരിക്കലും സ്വയം ഒന്നും അവകാശപ്പെട്ടിട്ടില്ല. ആത്മനിഷ്ഠരായിരുന്ന അവര്ക്കു പരമമായ സത്യം പ്രത്യക്ഷാനുഭവമായിരുന്നു. അതു വാക്കുകളിലൂടെ വിവരിക്കുവാന് അവര്ക്കു വിഷമമായിരുന്നു. പരിമിതമായ ഭാഷകൊണ്ടു വാക്കുകള്ക്കതീതമായ സത്യത്തെക്കുറിച്ചു് എങ്ങനെ പറയും? അതുകൊണ്ടു് അവര് സദാ മൗനം ഭജിച്ചു. എങ്കിലും അജ്ഞാനമാകുന്ന ഇരുട്ടില് അലയുന്നവരോടും ഈശ്വരസാക്ഷാത്കാരത്തിനു വ്യാകുലപ്പെടുന്നവരോടും ഉള്ള […]

Download Amma App and stay connected to Amma