ഒരു കാര്യം അമ്മയ്ക്കു പറയുവാനുള്ളതു് ഇന്നത്തെ കുടുംബ പ്രശ്നങ്ങളെക്കുറിച്ചാണു്. മിക്ക കുടുംബവഴക്കുകള്‍ക്കും കാരണം സംശയമാണു്. വെറും സംശയം കാരണം എത്രയോ കുടുംബബന്ധങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. എത്രയോ സ്ത്രീകള്‍ തോരാത്ത കണ്ണുനീരിനു് ഉടമകളായി മാറിയിരിക്കുന്നു. ഭര്‍ത്താവു വെറും സംശയത്തിൻ്റെ പേരില്‍ ഉപേക്ഷിച്ച ഒരു സ്ത്രീ ഈ അടുത്ത കാലത്തിവിടെ വന്നു. ആ സ്ത്രീ തൻ്റെ മൂന്നു മക്കളെയും കൂട്ടി ആത്മഹത്യയ്ക്കൊരുങ്ങിയതായിരുന്നു. അതിനിടെ ആരോ അവരോടു പറഞ്ഞു വള്ളിക്കാവിലൊരമ്മയുണ്ടു്, അവിടെ ചെന്നാല്‍ നിങ്ങള്‍ക്കു സമാധാനം കിട്ടുമെന്നു്. അവര്‍ ഓടി അമ്മയുടെ അടുത്തുവന്നു. […]
Tag / സൃഷ്ടി
ദുഃഖം നമ്മുടെ സൃഷ്ടി മക്കളേ, ചിലര്‍ ചോദിക്കാറുണ്ടു്, ഈശ്വരനെന്താ പക്ഷഭേദമുണ്ടോ എന്നു്. ചിലര്‍ നല്ല ആരോഗ്യവാന്മാര് ചിലര്‍ രോഗികള്‍, ചിലര്‍ ദരിദ്രര്‍, ചിലര്‍ ധനികര്‍. മക്കളേ, കുറ്റം ഈശ്വരൻ്റെതല്ല. നമ്മുടെതുതന്നെ. നമുക്കറിയാം, പണ്ടൊക്കെ തക്കാളിക്കു് എത്ര വലിപ്പമുണ്ടായിരുന്നു എന്നു്. വളരെ ചെറുതായിരുന്നു. എന്നാല്‍ ഇന്നാകട്ടെ അതിൻ്റെ ഇരട്ടിയിലുമധികം വലിപ്പമായി. കാരണം ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങള്‍തന്നെ. ശാസ്ത്രംകൊണ്ടു പല ഗുണങ്ങളും ഉണ്ടെന്നകാര്യം അമ്മ തള്ളിക്കളയുന്നില്ല. പക്ഷേ, തക്കാളിയുടെ വലിപ്പം ഇങ്ങനെ പത്തിരട്ടിയായപ്പോള്‍, അതിൻ്റെ ഗുണം കുറഞ്ഞു. അമ്മമാര്‍ക്കറിയാം ഇഡ്ഡലി മാവില്‍ […]
ചോദ്യം : ആദ്ധ്യാത്മികജീവിതത്തില്‍ മുന്നേറാന്‍ ആദ്യമായി എന്താണു വേണ്ടതു്? അമ്മ: ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍ അതിൻ്റെ പരിമണവും സൗന്ദര്യവും അറിയുവാനാവില്ല. അതു വിടരണം. ക്ഷമയില്ലാതെ അതു വലിച്ചു കീറിയാല്‍ ഒരു പ്രയോജനവുമില്ല. ആ മൊട്ടു സ്വാഭാവികമായി വിടരാന്‍ വേണ്ടി ക്ഷമയോടെ കാത്തിരിക്കണം. അപ്പോള്‍ മാത്രമേ അതിൻ്റെ സൗരഭ്യവും സൗന്ദര്യവും പൂര്‍ണ്ണമായും അനുഭവിക്കുവാന്‍ കഴിയൂ. ഇവിടെ വേണ്ടതു ക്ഷമയാണു്. ഏതു കല്ലിലും വിഗ്രഹം ഒളിഞ്ഞിരിപ്പുണ്ടു്. ശില്പി അതിൻ്റെ വേണ്ടാത്ത ഭാഗങ്ങള്‍ കൊത്തിമാറ്റുമ്പോഴാണു് വിഗ്രഹം തെളിഞ്ഞുവരുന്നതു്. എന്നാല്‍, ആ കല്ലു് […]
ചോദ്യം : ഈശ്വരന് ഈ ശരീരം തന്നിരിക്കുന്നതും വിഷയങ്ങളെ സൃഷ്ടിച്ചിരിക്കുന്നതും അതൊക്കെ അനുഭവിച്ചു സുഖമായി ജീവിക്കാനല്ലേ? അമ്മ: മോനേ, ടാറിട്ട നല്ല റോഡുണ്ടു്, ലൈറ്റുണ്ടു് എന്നുവച്ചു നമ്മള് തോന്നുന്ന രീതിയില്‍ വണ്ടി ഓടിച്ചാല്‍ എവിടെയെങ്കിലും ചെന്നിടിച്ചു മരണം സംഭവിക്കും. അപ്പോള്‍ റോഡുണ്ടെങ്കിലും തോന്നിയ രീതിയില്‍ വണ്ടി ഓടിക്കാന്‍ പറ്റില്ല. റോഡിനു് ഒരു നിയമമുണ്ടു്. അതനുസരിച്ചു യാത്ര ചെയ്യണം. അതുപോലെ ഇതെല്ലാം ഈശ്വരന് സൃഷ്ടിച്ചിരിക്കുന്നെങ്കിലും എല്ലാറ്റിനും ഒരു നിയമമുണ്ടു്. അതനുസരിച്ചു വേണം ജീവിക്കേണ്ടതു്. അല്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും. അതിനാല്‍ […]
ചോദ്യം : ഇന്നു കുഞ്ഞുങ്ങള്‍പോലും രോഗത്തില്‍നിന്നും വിമുക്തരല്ല. അവര്‍ എന്തു തെറ്റാണു ചെയ്തതു്? അമ്മ: അവരുടെ രോഗത്തിനു് ഉത്തരവാദികള്‍ അവരുടെ മാതാപിതാക്കളാണു്. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച അവരുടെ ബീജത്തില്‍നിന്നുമാണല്ലോ കുട്ടികള്‍ ജനിക്കുന്നതു്. പിന്നെ എങ്ങനെ അസുഖം ബാധിക്കാതിരിക്കും? പശുവിൻ്റെ പാലില്‍പ്പോലും വിഷാംശം കലര്‍ന്നിരിക്കുന്നു. കീടനാശിനികള്‍ തളിച്ച പുല്ലും മറ്റുമാണതു കഴിക്കുന്നതു്. ലഹരികള്‍ ധാരാളമായി കഴിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ക്കു രോഗം മാത്രമല്ല, അംഗവൈകല്യം വരെ സംഭവിക്കാം. കാരണം അവരുടെ ബീജത്തില്‍ ശരീരനിര്‍മ്മിതിക്കാവശ്യമായ ഘടകങ്ങള്‍ വേണ്ടത്ര കാണില്ല. അധികമായി മരുന്നു […]