Tag / സാധന

പത്രലേ: ഗുരുവിനെ അന്ധമായി അനുസരിക്കുന്നതു അടിമത്തമല്ലേ? അമ്മ: മോനേ, സത്യത്തെ അറിയണമെങ്കിൽ ഞാനെന്ന ഭാവം പോയിക്കിട്ടണം. സാധനകൊണ്ടു മാത്രം ഞാനെന്ന ഭാവം നഷ്ടപ്പെടുവാൻ പ്രയാസമാണ്. ‘അഹംഭാവം’ നീങ്ങണമെങ്കിൽ ഗുരുവിൻ്റെ നിർദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം. ഗുരുവിൻ്റെ മുമ്പിൽ തല കുനിക്കുമ്പോൾ നമ്മൾ ആ വ്യക്തിയെയല്ല, ആ വ്യക്തിയിലെ ആദർശത്തെയാണു വണങ്ങുന്നത്. നമുക്കും ആ തലത്തിൽ എത്തുന്നതിനു വേണ്ടിയാണത്. വിനയത്തിലൂടെയേ ഉന്നതിയുണ്ടാവുകയുള്ളൂ. വിത്തിൽ വൃക്ഷമുണ്ട്. പക്ഷേ അതുംപറഞ്ഞു പത്തായത്തിൽ കിടന്നാൽ എലിക്കാഹാരമാകും. അതു മണ്ണിനടിയിൽപ്പോകുമ്പോൾ അതിൻ്റെ സ്വരൂപം പുറത്തുവരുന്നു. […]

പത്രലേ: എല്ലാം നമ്മളിൽത്തന്നെയുണ്ടെന്നല്ലേ ശാസ്ത്രങ്ങൾ പറയുന്നത്. പിന്നെ ഈ സാധനയുടെ ആവശ്യമെന്താണ്. അമ്മ: നമ്മളിൽ എല്ലാമുണ്ടെങ്കിലും അതിനെ അനുഭവതലത്തിൽ കൊണ്ടുവരാതെ യാതൊരു പ്രയോജനവുമില്ല. അതിനു സാധന കൂടാതെ പറ്റില്ല. തത്ത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ മഹാവാക്യങ്ങൾ പറഞ്ഞിരുന്ന ഋഷിമാർ ആ തലത്തിൽ എത്തിയവരായിരുന്നു. അവരുടെ സ്വഭാവരീതി നമ്മുടേതിൽനിന്നു് എത്രയോ ഭിന്നമായിരുന്നു. അവർ സകലജീവരാശികളെയും ഒരുപോലെ കണ്ടു് സ്നേഹിക്കുകയും സേവിക്കുകയും ചെയ്തിരുന്നു. അവർക്കു പ്രപഞ്ചത്തിൽ യാതൊന്നും അന്യമായിരുന്നില്ല. അവർക്കു് ഈശ്വരീയഗുണങ്ങളാണു് ഉണ്ടായിരുന്നതെങ്കിൽ, നമുക്കു് ഈച്ചയുടെ ഗുണമാണുള്ളതു്. ഈച്ചയുടെ വാസം […]

അമ്മ സേവനത്തിനു് ഇത്ര പ്രാധാന്യം കൊടുക്കുന്നതു് എന്തിനാണു്? തപസ്സും സാധനയുമല്ലേ പ്രധാനം എന്നു പലരും ചോദിക്കാറുണ്ടു്. മക്കളേ, തപസ്സും സാധനയും വേണ്ടെന്നു് അമ്മ ഒരിക്കലും പറയുന്നില്ല. തപസ്സു് ആവശ്യംതന്നെ. സാധാരണക്കാരന്‍ ഒരു ഇലക്ട്രിക്ക്‌ പോസ്റ്റാണെങ്കില്‍ തപസ്വി ഒരു ട്രാന്‍സ്‌ഫോര്‍മര്‍ പോലെയാണു്. അത്രയും കൂടുതല്‍ പേര്‍ക്കു പ്രയോജനം ചെയ്യുന്നു. അതിനു വേണ്ടത്ര ശക്തി തപസ്സിലൂടെ നേടാന്‍ കഴിയും. എന്നാല്‍ പത്തറുപതു വയസ്സായി, ശക്തിയും ആരോഗ്യവും നശിക്കുമ്പോള്‍ ആരംഭിക്കേണ്ട കാര്യമല്ല അതു്. നല്ല ആരോഗ്യവും ഉന്മേഷവും ഉള്ളപ്പോള്‍തന്നെ വേണം, തപസ്സു […]

നമ്മളിലെ ഈശ്വരത്വത്തെ ഉണര്‍ത്തിക്കൊണ്ടുവരുവാനുള്ള ശ്രമമാണു മന്ത്രജപത്തിലൂടെ നടക്കുന്നതു്. പയര്‍ മുളപ്പിക്കുമ്പോള്‍ അതിൻ്റെ ഗുണവും വിറ്റാമിനുകളും കൂടുന്നു. അതുപോലെ നമ്മുടെ ഉള്ളിലുള്ള ശക്തിയെ ഉണര്‍ത്തിയെടുക്കുന്ന ഒരു ക്രിയയാണു ജപം. അതുമാത്രമല്ല ജപത്തിൻ്റെ തരംഗങ്ങളിലൂടെ അന്തരീക്ഷവും ശുദ്ധമാകുന്നു. നമ്മള്‍ കണ്ണൊന്നടച്ചാല്‍ അറിയാം മനസ്സു് എവിടെയാണിരിക്കുന്നതെന്നു്, ഇവിടെയിരിക്കുമ്പോഴും ചിന്ത വീട്ടില്‍ ചെന്നിട്ടു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചായിരിക്കും. തിരിയെ പോകുവാന്‍ ഏതു ബസ്സാണുണ്ടാവുക, അതില്‍ തിരക്കു കാണുമോ, നാളെ ജോലിക്കു പോകുവാന്‍ കഴിയുമോ, കടം കൊടുത്ത കാശു തിരിയെ കിട്ടുമോ? ഇങ്ങനെ നൂറു കൂട്ടം […]

അമൃതപ്രിയ – 2012 വീണ്ടും കാണാന്‍ ആദ്യദര്‍ശനം അങ്ങനെ കഴിഞ്ഞു. ഞാന്‍ എൻ്റെ ലോകത്തിലേക്കു മടങ്ങി. അല്ലെങ്കില്‍ ഞാന്‍ അങ്ങനെ കരുതി. എന്നാല്‍ അമ്മയാകട്ടെ എൻ്റെ ഹൃദയത്തിലേക്കു കൂടുതല്‍ കൂടുതല്‍ കടന്നുവരാന്‍ തുടങ്ങി. അമ്മയെക്കുറിച്ചുള്ള സ്മരണകള്‍, അമ്മയെ കാണണമെന്ന ആഗ്രഹം, ഒന്നും എനിക്കു് അടക്കാന്‍ വയ്യാതെയായി. ഒരു വര്‍ഷം അവധിയെടുത്തു് അമ്മയുടെ ആശ്രമത്തില്‍ പോയാലോ എന്നായി എൻ്റെ ചിന്ത. എനിക്കാണെങ്കില്‍ ഭാരതത്തില്‍ എവിടെയാണു് അമ്മയുടെ ആശ്രമം എന്നുപോലും അറിയില്ല. ഒറ്റയ്ക്കു്, തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്തു പോകാന്‍ […]