വിദേശയാത്രകളുടെ വെള്ളിത്തിളക്കം (…തുടർച്ച ) 1995 ഒക്ടോബറില്‍ ന്യൂയോര്‍ക്കിലെ സെൻറ് ജോണ്‍ കത്തീഡ്രലില്‍ ഐക്യരാഷ്ട്രസഭയുടെ 50-ാമതു വാര്‍ഷികസമ്മേളനത്തെ അമ്മ അഭിസംബോധന ചെയ്തു. മതനേതാക്കന്മാരും നയതന്ത്രപ്രതിനിധികളും സര്‍ക്കാരിതരസംഘടനകളും (NGOs) വിദ്യാഭ്യാസവിചക്ഷണന്മാരുമൊക്കെ ‘അടുത്ത നൂറ്റാണ്ടില്‍ വിശ്വാസത്തില്‍കൂടിയെങ്ങനെ ലോകത്തെ സംരക്ഷിക്കാമെ’ന്നാണു് ഉറക്കെ ചിന്തിച്ചതു്. ഐക്യരാഷ്ട്രസഭപോലെയുള്ള സ്ഥാപനങ്ങള്‍ക്കു സാമ്പത്തികരാഷ്ട്രീയ അടിസ്ഥാനത്തിലുപരി മൂല്യാടിസ്ഥാനത്തിലുള്ള പരിഗണനകൂടി നല്‍കണമെന്നാണു സമ്മേളനാദ്ധ്യക്ഷന്‍ ശ്രീ ജോനാഥന് ഗ്രാനോഫ് അഭിപ്രായപ്പെട്ടതു്. അമ്മയുടെ അഭിപ്രായവും ഇതിനെ സാധൂകരിക്കുന്ന വിധത്തിലായിരുന്നു. 1995 ഒക്ടോബര്‍ 21ാം തീയതി ന്യൂയോര്‍ക്കിലെ സെൻറ് ജോണ്‍ കത്തീഡ്രലിൻ്റെ വിശാലമായ വേദിയിലേക്കു […]
Tag / സമത്വം
മക്കള്‍ എല്ലാവരും കണ്ണടച്ചു മനസ്സു് ശാന്തമാക്കുക. എല്ലാ ചിന്തകളും വെടിഞ്ഞു മനസ്സിനെ ഇഷ്ടമൂര്‍ത്തിയുടെ പാദങ്ങളില്‍ കേന്ദ്രീകരിക്കുക. വീടിനെക്കുറിച്ചോ ജോലിയെക്കുറിച്ചോ ചിന്തിക്കാതെ, തിരിയെ പോകേണ്ട സമയത്തെക്കുറിച്ചോ ബസ്സിനെക്കുറിച്ചോ ഓര്‍ക്കാതെ, ഇഷ്ടമൂര്‍ത്തിയെക്കുറിച്ചു മാത്രം ചിന്തിക്കുക. മറ്റു വര്‍ത്തമാനങ്ങളെല്ലാം ഉപേക്ഷിച്ചു ഭഗവദ്മന്ത്രം മാത്രം ജപിക്കുക. വൃക്ഷത്തിൻ്റെ ശിഖരത്തില്‍ എത്ര വെള്ളം ഒഴിച്ചാലും പ്രയോജനമില്ല. അതേസമയം ചുവട്ടിലാണു് ആ വെള്ളമൊഴിക്കുന്നതെങ്കില്‍ അതു വൃക്ഷത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തും. അതിനാല്‍ ഈശ്വരപാദം മാത്രം സ്മരിക്കുക. മറ്റെന്തു ചിന്തിക്കുന്നതും വൃക്ഷത്തിൻ്റെ ശിഖരത്തില്‍ വെള്ളമൊഴിക്കുന്നതുപോലെ വ്യര്‍ത്ഥമാണു്. വള്ളം […]
14 സെപ്തംബര്‍ 2016 – ഓണാഘോഷം, അമൃതപുരി – അമ്മയുടെ തിരുവോണ സന്ദേശത്തില്‍ നിന്ന് കഷ്ടകാലം കഴിഞ്ഞ് നല്ല കാലം വരുന്നതിന്റെ ശുഭസൂചനയായിട്ടാണ് നമ്മള് തിരുവോണത്തെ കാണുന്നത്. മൂടിക്കെട്ടിയ കര്‍ക്കിടകം കഴിഞ്ഞ് ഐശ്വര്യത്തിന്റെ സന്ദേശവുമായാണ് ചിങ്ങം വരുന്നത്. ആ പൊന്നിന് ചിങ്ങത്തിന്റെ തിലകക്കുറിയാണ് പൊന്നോണം. മലയാളനാടിന്റെ സംസ്ക്കാരത്തിന്റെ മഹോത്സവം. ഒരു നല്ല നാളെയുടെ പ്രതീക മാണത്. എല്ലാ സൃഷ്ടിയും ആദ്യം നടക്കുന്നത് മനസ്സിലാണല്ലോ. മനസ്സില്‍ ഒരു നല്ല സങ്കല്പം വിരിഞ്ഞാല്‍ പിന്നെ അത് യാഥാര്‍ത്ഥ്യമാകാന്‍ അധികം താമസമില്ല. […]
ഓണം, മനുഷ്യന് ഈശ്വനിലേയ്ക്ക് ഉയര്‍ന്നതിന്റെ, നരന് നാരായണനിലേയ്ക്ക് ഉയര്‍ന്നതിന്റെ സന്ദേശം കൂടിയാണ്. എല്ലാം സമര്പ്പിക്കുന്നവന് എല്ലാം നേടുമെന്ന വലിയ സത്യത്തിന്റെ വിളമ്പരമാണ് തിരുവോണം.