അമ്മയുടെ ആശ്രമത്തിൽ സേവനത്തിനു വളരെയേറെ പ്രാധാന്യം നല്കുന്നുണ്ടല്ലോ. ശരിയായ ആത്മവിചാരത്തിനു കർമ്മം തടസ്സമല്ലേ? അമ്മ: മുകളിലേക്കുള്ള പടികൾ കെട്ടിയിരിക്കുന്നതു സിമന്റും കട്ടയും ഉപയോഗിച്ചാണു്. മുകൾത്തട്ടു വാർത്തിരിക്കുന്നതും സിമന്റും കട്ടയും കൊണ്ടാണു്. മുകളിൽ എത്തിയാലേ അതും ഇതും തമ്മിൽ വ്യത്യാസമില്ലെന്നു് അറിയാൻ കഴിയൂ. മുകളിൽ കയറാൻ പടികൾ എങ്ങനെ ആവശ്യമായി വന്നുവോ, അതുപോലെ അവിടേക്കു് എത്തുവാൻ ഈ ഉപാധികൾ ആവശ്യമാണു്. ഒരാൾ, കുറെ വസ്തുവും കൊട്ടാരം പോലുള്ള വീടും വാടകയ്ക്കു് എടുത്തിട്ടു്, അവിടുത്തെ രാജാവായി അഭിമാനിച്ചു കഴിഞ്ഞു. ഒരു […]
Tag / സംസ്കാരം
ഈശ്വരന്‍ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും കനിഞ്ഞനുഗ്രഹിച്ച് നല്‍കിയ അമൂല്യമായൊരു പൂങ്കാവനമണ് ഈ ലോകം. സകല ജീവജാലങ്ങള്‍ക്കും സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും ജീവിക്കാനുള്ള സകല വിഭവങ്ങളും സമ്പത്തുക്കളും ഈശ്വരന്‍ ഇതിലൊരുക്കി. എടുക്കുന്നതനുസരിച്ച് കൊടുക്കണം എന്ന് മാത്രം കല്പിച്ചു. ബാക്കി ആവോളം ആസ്വദിക്കാനും അനുഭവിക്കാനുമുള്ള അനുവാദവും അനുഗ്രഹവും നമുക്കു നല്‍കി. ഈ പൂങ്കാവനവും ഇതിലെ വിഭവങ്ങളും കോട്ടം വരാതെ ഭംഗിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈശ്വരന്‍ നമ്മെ വിശ്വസിച്ചേല്പിച്ചു. പക്ഷെ, ബുദ്ധിയും തിരിച്ചറിവുമുള്ള മനുഷ്യന്‍ ഈശ്വരനോട് കൂറുകാട്ടിയില്ലെന്നു പറയേണ്ടിവരുന്ന ഒരവസ്ഥ ഇപ്പോള്‍ […]
ചോദ്യം : പണ്ടത്തെപ്പോലെ ഗുരുകുലങ്ങളില്‍ അയച്ചു കുട്ടികളെ പഠിപ്പിക്കാന്‍ ഇന്നു് എല്ലാവര്‍ക്കും കഴിയുമോ? അമ്മ: മുന്‍കാലങ്ങളില്‍, ആദ്ധ്യാത്മികസംസ്‌കാരത്തിനായിരുന്നു മുന്‍തൂക്കമെങ്കില്‍ ഇന്നു് ആ സ്ഥാനം ഭൗതികസംസ്‌കാരം കൈയടക്കിയിരിക്കുകയാണു്. ഇനി ഒരു തിരിച്ചുപോക്കു സാദ്ധ്യമല്ലാത്തവണ്ണം ഇവിടെ ഭോഗസംസ്‌കാരം വേരുറച്ചു കഴിഞ്ഞു. നമ്മുടെ പൂര്‍വ്വസംസ്‌കാരത്തിന്റെ ഇരട്ടി ശക്തി, അതു നേടിക്കഴിഞ്ഞു. ഭൗതിക സംസ്‌കാരത്തെ പിഴുതെറിഞ്ഞിട്ടു്, പഴയ ജീവിതരീതി കൊണ്ടുവരാം എന്നു് ഇനി ചിന്തിക്കുന്നതുകൊണ്ടു് അര്‍ത്ഥമില്ല. ആ ശ്രമം നിരാശയേ്ക്ക കാരണമാകൂ. ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ശരിയായ സംസ്‌കാരം നശിക്കാതെ എങ്ങനെ മുന്നോട്ടു […]
സംസ്‌കാരവും സയൻസും രണ്ടും നമുക്കാവശ്യമാണ്. മനുഷ്യജീവിതത്തിനു ലക്ഷ്യബോധവും അർത്ഥവും പകരുന്നതു നല്ല സംസ്‌കാരമാണ്. സംസ്‌കാരം ശാസ്ര്തത്തിന്‍റെ കണ്ണാകണം. സയൻസു സംസ്‌കാരത്തിന്‍റെ കൈകളായിത്തീരണം
വ്യക്തിബോധം മറന്നു്, നല്ല കര്‍മ്മങ്ങളില്‍ മുഴുകി അവയിലാനന്ദിക്കുമ്പോള്‍ മാത്രമാണു ജീവിതം ഉത്സവമായി മാറുന്നതു്. ഉല്ലാസവും സംസ്‌കാരവും കൂടി ഒന്നുചേരണം. അതാണു ജീവിതത്തെ ഉത്സവമാക്കി മാറ്റുന്നതു്