Tag / ശാന്തി

അമ്മ ആരാണെന്നും അമ്മയുടെ മഹത്ത്വമെന്താണെന്നും അറിയുവാന്‍ ആര്‍ക്കാകുന്നു. അനന്തമായ ആകാശത്തിൻ്റെ അതിരറിയുവാന്‍ ആര്‍ക്കെങ്കിലുമാകുമോ? അഗാധമായ മഹാസമുദ്രത്തിൻ്റെ ആഴമറിയുവാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? ഇല്ല. അമ്മയുടെ മഹച്ചൈതന്യം അറിയുവാനുള്ള ശ്രമവും അതേ പോലെയാണെന്നേ പറയാനാവൂ. അല്ലെങ്കില്‍ത്തന്നെ അല്പജ്ഞരായ നാമെന്തറിയുന്നു! ഈ പ്രപഞ്ചത്തെപ്പറ്റി, പ്രാപഞ്ചികജീവിത്തിൻ്റെ രഹസ്യങ്ങളെപ്പറ്റി, ആദിമദ്ധ്യാന്തവിഹീനമായ മഹാകാലത്തെപ്പറ്റി വല്ല തുമ്പും ആര്‍ക്കെങ്കിലുമുണ്ടോ? പിന്നെ എന്തൊക്കെയോ നാം ധരിച്ചു വച്ചിരിക്കുന്നു. എന്തൊക്കെയോ പഠിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. ബുദ്ധിയും ശക്തിയും സിദ്ധിയുമുള്ള മനുഷ്യന്‍ കുറെയേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടു ണ്ടെന്നുള്ളതു നേരുതന്നെ. പക്ഷേ, ആ […]

ഭക്ത: അറിഞ്ഞുകൊണ്ടു് ഈ മനുഷ്യര്‍ ഇങ്ങനെ സ്വയം നശിപ്പിക്കുന്നത് എന്താണമ്മേ? അമ്മ: മക്കളേ, മനുഷ്യന്‍ സ്വാര്‍ത്ഥസുഖംമാത്രം നോക്കി പോകുന്നതുകൊണ്ടാണു കുടിയും പുകവലിയുമൊക്കെ ശീലിക്കുന്നത്. ഇതിലൊക്കെയാണു സുഖമെന്നവര്‍ കരുതുന്നു. ഇങ്ങനെയുള്ളവര്‍ക്കു് ആദ്ധ്യാത്മികതത്ത്വങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അതിനു് ആദ്യം നമ്മളോരോരുത്തരും ആ തത്ത്വമനുസരിച്ചു ജീവിക്കുവാന്‍ തയ്യാറാകണം. അപ്പോള്‍ മറ്റുള്ളവര്‍ അതുകണ്ടു പഠിക്കും. അവരുടെ മനസ്സു് വിശാലമായിത്തീരും. സ്വാര്‍ത്ഥതകള്‍ കൊഴിയും. അമിതമായ സുഖസൗകര്യങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും വേണ്ടി ആയിരവും പതിനായിരവും രൂപ ചെലവാക്കുന്നവരെ കാണാം.അതേസമയം അയലത്തെ വീട്ടുകാര്‍ ആഹാരത്തിനു വകയില്ലാതെപട്ടിണി കിടക്കുകയായിരിക്കും. ആയിരംരൂപ […]

അമ്മേ! ജഗന്മനോമോഹനാകാരമാര്‍-ന്നുണ്മയായ്, വെണ്മതിപോലെ ചിദാകാശനിര്‍മ്മല സ്നേഹപ്രകാശമായ്, ഞങ്ങള്‍ക്കുകണ്ണിന്നുകണ്ണായി, കാവലായ് നില്ക്കുന്നൊ-രമ്മേ! കൃപാമൃതവാരിധേ കൈതൊഴാം… നിന്‍ മാതൃഭാവമനന്തമചിന്ത്യ,മേ-തന്ധമാം ജന്മാന്തരത്തിലും വാത്സല്യമന്ദാരപുഷ്പമായ് മക്കള്‍ക്കു ശാന്തിയുംസന്തോഷവും നല്കിയെത്തുന്നൊരാസൗമ്യ-മന്ദസ്മിതത്തിന്നു കൈതൊഴാം കൈതൊഴാം… നിന്‍ മൃദുരാഗമധുനിസ്വനങ്ങളോപഞ്ചമംപാടും കിളിച്ചുണ്ടിലൂറുന്നു!നിന്‍മധുരാമൃതപ്രേമസൗന്ദര്യമോവെണ്‍പനീര്‍പൂക്കള്‍ നിറഞ്ഞൊഴുകീടുന്നു…നിൻ്റെ ഹൃത്താളം പകര്‍ത്തി നില്ക്കുന്നുവോമന്ദസമീരന്‍നുണഞ്ഞിലച്ചാര്‍ത്തുകള്‍… എന്തു സമ്മോഹനമമ്മേ! പ്രകൃതിയില്‍നിന്നില്‍നിന്നന്യമായില്ലൊന്നുമൊന്നുമേ…പൊന്നുഷസ്സമ്മയെ സ്വാഗതം ചെയ്യുവാന്‍എന്നും വിളക്കുതെളിച്ചെത്തിടുമ്പോഴുംനിന്നനഘാനന്ദസന്ദോഹലക്ഷ്മിയില്‍മൃണ്‍മയലോകമലിഞ്ഞു നില്ക്കുമ്പൊഴുംനിന്നപദാനങ്ങള്‍ പാടും കടലല-തന്നോടു ചേരാന്‍ പുഴ കുതിക്കുമ്പൊഴുംനിന്നെയല്ലാതെ മറ്റാരെയോര്‍ക്കുന്നു, സ-ച്ചിന്മയേ മായേ മഹാപ്രപഞ്ചാത്മികേ… നിന്നെത്തൊഴുതുവണങ്ങി സ്തുതിക്കുവാന്‍ജന്മം കനിവാര്‍ന്നുതന്ന കാരുണ്യമേകണ്ണിലും കാതിലും നാവിലും, പിന്നക-ക്കണ്ണിലും നീ കളിയാടുവാനാപ്പാദപുണ്യത്തിലെല്ലാം മറന്നു സമര്‍പ്പിച്ചു-നിന്നുകൊള്ളാന്‍ നീയനുജ്ഞ നല്‌കേണമേ… […]

മക്കളേ നമ്മളില്‍ പലരും ദാനം ചെയ്യുമ്പോള്‍പ്പോലും പിശുക്കു കാട്ടുന്നവരാണു്. മക്കള്‍ ഇതോര്‍ക്കണം. എത്രയധികം സമ്പത്തിനുടമയായാലും അവയൊന്നും എന്നും നമ്മുടെ കൂടെയുണ്ടാവില്ല. പിന്നെ എന്തിനു പിശുക്കുകാട്ടണം. കഷ്ടപ്പെടുന്നവര്‍ക്കു നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണം. അതാണു യഥാര്‍ത്ഥ സമ്പത്തു്. ശാന്തിയുടെയും സമാധാനത്തിൻ്റെയും മാര്‍ഗ്ഗമതാണു്. മക്കളേ, നമ്മുടെ മനസ്സിനെ ഈശ്വരനില്‍ സമര്‍പ്പിക്കുവാന്‍ കഴിയണം. പക്ഷേ, അതത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മനസ്സു് എടുത്തു സമര്‍പ്പിക്കുവാന്‍ പറ്റിയ വസ്തുവല്ല. എന്നാല്‍ മനസ്സു് ഏതൊന്നില്‍ ബന്ധിച്ചു നില്ക്കുന്നുവോ ആ വസ്തുവിനെ സമര്‍പ്പിക്കുമ്പോള്‍ മനസ്സിനെ സമര്‍പ്പിച്ചതിനു […]

ഒരു സ്ത്രീ തൻ്റെ കൈക്കുഞ്ഞുമായിവന്നു് അമ്മയെ നമസ്‌കരിച്ചു.മുഷിഞ്ഞവസ്ത്രം, പാറിപ്പറക്കുന്ന മുടി, വിഷാദം തളംകെട്ടി നില്ക്കുന്ന മുഖം. അമ്മ : മോളിന്നു പോകുന്നുണ്ടോ?സ്ത്രീ : ഉണ്ടമ്മേ മൂന്നു ദിവസമായില്ലേ വീട്ടില്‍ നിന്നിറങ്ങിയിട്ട്.അവര്‍ അമ്മയുടെ മാറില്‍ തലചായ്ച്ചു വിതുമ്പിക്കരഞ്ഞു. അമ്മ അവരുടെ മുഖമുയര്‍ത്തി സ്വന്തം കൈകൊണ്ടു കണ്ണുനീര്‍ തുടച്ചു. ”മോളു വിഷമിക്കാതെ എല്ലാം നേരെയാകും.” അമ്മയെ ഒരിക്കല്‍ക്കൂടി നമസ്‌കരിച്ചശേഷം അവര്‍ വെളിയിലേക്കു പോന്നു. ഒരു ഭക്ത: ആ കുട്ടിയെ ഞാനറിയുന്നതാണ്. എത്ര മാറിപ്പോയി. അമ്മ : ആ മോളുടെ ഭര്‍ത്താവിനു […]