മധുവനം ഭാര്‍ഗ്ഗവന്‍പിള്ള വേദവേദാന്തമാകെ നിന് വൈഖരീ-നാദധാരയായ് താളമായ് തന്നു നീവേദനകളകറ്റിടുന്നു; സ്നേഹ-ദായിനീ സദാ കൈതൊഴാം കൈതൊഴാം. സ്നേഹമന്ത്രം പകര്‍ന്ന നിന് പാട്ടിലൂ-ടാരു കോരിത്തരിക്കില്ല കേള്‍ക്കുകില്‍!മോഹമെല്ലാമകലുന്നു മേല്ക്കുമേല്‍സ്നേഹരൂപീ സുഹാസിനീ കൈതൊഴാം. ‘അമ്മ’യെന്ന രണ്ടക്ഷരാര്‍ത്ഥങ്ങളില്‍ഇമ്മഹിയിലൊന്നില്ല നീയെന്നിയേധര്‍മ്മകര്‍മ്മപ്രവാഹപ്രപഞ്ചമായ്നിന്മഹിമകള്‍ വാഴ്ത്തുന്നു, കൈതൊഴാം. ജീവിതാങ്കണസംഗരഭൂവിലെആയുധങ്ങളുമൂര്‍ജ്ജവും നീയൊരാള്‍ഭൂവിലാരുണ്ടു നിന് പരമാര്‍ത്ഥസം-ഭാവനകളളക്കുവാന്‍, കൈതൊഴാം. ഭൂവിലും മഹാദ്യോവിലും മാനവ-ക്കോവിലിലും വിലസ്സിടുന്നമ്മ നീ.ആവുകില്ല നിന്മുന്നില് വന്നാര്‍ക്കുമേപോകുവാന്‍, അമൃതേശ്വരീ, കൈതൊഴാം.
Tag / ശാന്തി
ഹരിപ്രിയ പണ്ടു് കടലില്‍ ഉപ്പുണ്ടായിരുന്നില്ല. എന്നാല്‍ അന്നും മുക്കുവന്മാരുണ്ടായിരുന്നു. ഒരു ദരിദ്രനായ മുക്കുവന് അന്നൊരിക്കല്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയി. വലയെറിഞ്ഞപ്പോള്‍ വലയില്‍ പെട്ടതൊരു ഭൂതം. മുക്കുവന് ഭൂതത്തിനെ വലയില്‍നിന്നു മോചിപ്പിച്ച ശേഷം ആവശ്യപ്പെട്ടു, ”പൊന്നു ഭൂതത്താനേ, എൻ്റെ ദാരിദ്ര്യം തീര്‍ത്തു് അനുഗ്രഹിക്കണേ.”ഭൂതം ഒരു തിരികല്ലു മുക്കുവൻ്റെ വള്ളത്തില്‍ വച്ചിട്ടു പറഞ്ഞു, ”ഈ കല്ലിനോടു ചോദിച്ചാല്‍ നിനക്കു ധനം കിട്ടാനുള്ള ഒരു വസ്തു അതു തരും. വിലയുള്ളതെന്തെങ്കിലും ചോദിക്കൂ” എന്നു് ആശീര്‍വ്വദിച്ചു ഭൂതം മറഞ്ഞു. മുക്കുവൻ്റെ ബുദ്ധിയില്‍ […]
മുൻപുണ്ടായിട്ടുള്ള ഭൂകമ്പത്തെക്കുറിച്ചു വീണ്ടും ഓര്‍ത്തുപോകുന്നു. ഇനി അതിനെക്കറിച്ചു പറഞ്ഞിട്ടെന്തു ഫലം. ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കുകയാണു് ഇപ്പോഴത്തെ ആവശ്യം. ഭക്തര്‍ മക്കള്‍ ഓരോരുത്തരും ആവുംവിധം സഹായം ചെയ്യാന്‍ തയ്യാറാകണം. ഗൃഹസ്ഥാശ്രമജീവിതത്തില്‍ ദാനധര്‍മ്മം അത്യാവശ്യമാണു്. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ത്തുപോകുകയാണു്. ഒരിക്കല്‍ ഒരാള്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ പോയി. കൂട്ടുകാരന് പറഞ്ഞു, നിങ്ങള്‍ ഈ രാഷ്ട്രീയത്തില്‍ ചേരരുതു്. ചേര്‍ന്നാല്‍ നിങ്ങള്‍ക്കുള്ളതു ധര്‍മ്മം ചെയ്യേണ്ടിവരും. ‘ചെയ്യാമല്ലോ?’ ‘നിങ്ങള്‍ക്കു രണ്ടു കാറുണ്ടെങ്കില്‍ ഒരു കാറു ദാനം ചെയ്യണം’. ‘അതിനെന്താ ചെയ്യാമല്ലോ? തീര്‍ച്ചയായും ചെയ്യും.’ […]
സിസിലി വില്ലകാമ്പ് തോബെ എൻ്റെ ആദ്യദർശനം കഴിഞ്ഞ വർഷം അമ്മയുടെ പ്രോഗ്രാം പെനാങിൽ നടക്കുമ്പോൾ ഞാൻ മാതൃവാണി കൗണ്ടറിലേക്കു ചെന്നു. മാതൃവാണി വരിക്കാരിയാകണം എന്നതായിരുന്നു എൻ്റെ ആവശ്യം. ഷാങ്ഹായിലെ എൻ്റെ അഡ്രസ്സു് കൊടുത്തിട്ടു ഞാൻ അവിടെ ഇരിക്കുന്നവരോടു ചോദിച്ചു, ”ചൈനയിൽ എനിക്കു തീർച്ചയായും മാതൃവാണി ലഭിക്കുമല്ലോ?” മാതൃവാണി ചൈനയിലും ലഭിക്കും എന്നു് അവരെനിക്കു് ഉറപ്പു തന്നു. അവർ പറഞ്ഞതുപോലെ ചൈനയിൽ എനിക്കു മാതൃവാണി ലഭിക്കുകതന്നെ ചെയ്തു. ഷാങ്ഹായിലെ വീട്ടിൽ എനിക്കു് ആദ്യമായി മാതൃവാണി ലഭിച്ചപ്പോൾ ഞാൻ വളരെ […]
ചന്ദ്രൻ പെരുമുടിയൂർ പത്രങ്ങളിൽ എല്ലാ ദിവസങ്ങളിലും പ്രത്യേകിച്ചു ഞായറാഴ്ചകളിൽ പരസ്യപ്പേജുകൾ കൈയടക്കുന്ന സ്ഥിരക്കാരുണ്ടു്. ഇത്തരക്കാർക്കു് ഒരു പത്രവും നിഷിദ്ധവുമല്ല. പുരോഗമനമെന്നും വാർത്തയുടെ സത്യസന്ധമായ തീച്ചൂളയെന്നും സ്വയം വീമ്പിളക്കുന്ന പത്രങ്ങൾപോലും നിലനില്പിൻ്റെ തത്ത്വശാസ്ത്രം പറഞ്ഞു് ഈ പരസ്യങ്ങളെ നിലനിർത്തുകയും ചെയ്യുന്നു. നീറുന്ന പ്രശ്നങ്ങൾക്കു പൂജാകർമ്മങ്ങൾകൊണ്ടു് ഉത്തമ പരിഹാരം നല്കുന്നവരാണു് ഒരു കൂട്ടർ. ഉഗ്രദേവതയുടെ അനുഗ്രഹത്താൽ സർവ്വദോഷപരിഹാരം വാഗ്ദാനം ചെയ്യുന്നു മറ്റൊരു കൂട്ടർ. ചിലർ കൈവിഷദോഷം അകറ്റുന്നു. സർവ്വമതസ്ഥർക്കും ബന്ധപ്പെടാം എന്ന ഒരു വിശാലതകൂടി ചിലർ പ്രകടിപ്പിക്കുന്നുണ്ടു്. ചിലരുടെ ഏലസ്സുകൾക്കു് […]

Download Amma App and stay connected to Amma