Tag / മനസ്സ്

നമ്മുടെ വിശ്വാസങ്ങളുമായി ഇന്നു നമുക്കു് ഒരു ഹൃദയബന്ധം ഇല്ല. മക്കളേ, ഇന്നു മനുഷ്യൻ്റെ മത വിശ്വാസം കൃത്രിമ അവയവം പോലെയാണു്. ഉണര്‍വ്വും ഓജസ്സും അതിനു നഷ്ടമായിരിക്കുന്നു. മത വിശ്വാസങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്വാംശീകരിക്കുവാന്‍ നമുക്കു കഴിയാതെ പോയിരിക്കുന്നു. ഇതു ശാസ്ത്രയുഗമാണു്. സയന്‍സിൻ്റെ കാലമാണു്. ഇന്നു പൊതുവെ മനുഷ്യൻ്റെ വിശ്വാസം കാര്‍, ടി.വി, കംപ്യൂട്ടര്‍, ബംഗ്ലാവുകള്‍ തുടങ്ങിയവയിലും അവ നല്കുന്ന അല്പമാത്രമായ സുഖത്തിലുമാണു്. എന്നാല്‍, അവയെല്ലാം ഏതു നിമിഷവും നശിക്കാവുന്നതാണെന്ന സത്യം നാം എപ്പോഴും വിസ്മരിക്കുന്നു. അവയ്ക്കു് എന്തെങ്കിലും […]

സാഹചര്യങ്ങളോടു് ഇണങ്ങണമെങ്കില്‍ നമ്മുടെ ഹൃദയത്തില്‍ ശാന്തി ഉണ്ടാകണം. ഇതിനു കഴിയുന്നതു് ആദ്ധ്യാത്മികത അറിയുന്നതിലൂടെയാണു്. ഈ രീതിയില്‍ ശാന്തി ഉള്ള മനസ്സിനേ സാഹചര്യത്തോടു് ഒത്തുപോകുവാന്‍ കഴിയൂ. ധ്യാനത്തില്‍നിന്നു മാത്രമേ ശരിയായ ശാന്തി ലഭിക്കൂ. ജീവിതത്തില്‍ ഏതു സാഹചര്യത്തോടും ഇണങ്ങിപ്പോകാന്‍ കഴിയുന്ന ഒരു മനസ്സിനെയാണു നാം വളര്‍ത്തിയെടുക്കേണ്ടതു്. നമ്മുടെ ജീവിതം കണ്ണുപോലെയാകണം എന്നുപറയും. കാരണം, കണ്ണിനു കാഴ്ചശക്തി ക്രമപ്പെടുത്താന്‍ കഴിയും. ഒരു വസ്തു ദൂരെയാണെങ്കിലും അടുത്താണെങ്കിലും കണ്ണു് അതിനനുയോജ്യമായി കാഴ്ച ക്രമപ്പെടുത്തും. അതിൻ്റെ ഫലമായാണു നമുക്കവയെ കാണുവാന്‍ കഴിയുന്നതു്. സാധാരണ […]

മക്കളേ, പുറത്തു പൂര്‍ണ്ണത തേടിയാല്‍ എന്നും നിരാശയായിരിക്കും ഫലം. മനസ്സിൻ്റെ വിദ്യയാണു് യഥാര്‍ത്ഥവിദ്യ. എന്താണു മനുഷ്യരെല്ലാം തേടുന്നതു്? ശാന്തിയും സന്തോഷവും അല്ലേ? ഒരിറ്റു ശാന്തിക്കു വേണ്ടി മനുഷ്യന്‍ പരക്കം പായുകയാണു്. പക്ഷേ ഭൂമുഖത്തു നിന്നു ശാന്തിയും സമാധാനവും അപ്രത്യക്ഷമായിരിക്കുന്നു. പുറം ലോകം സ്വര്‍ഗ്ഗമാക്കാന്‍ നമ്മള്‍ പാടുപെടുകയാണു്. എന്നാല്‍ നമ്മുടെ ആന്തരിക ലോകം നരകതുല്യമായി തീര്‍ന്നിരിക്കുന്നതു നാമറിയുന്നില്ല. ഇന്നത്തെ ലോകത്തില്‍ സുഖഭോഗ വസ്തുക്കള്‍ക്കു് ഒരു ക്ഷാമവുമില്ല. എയര്‍ കണ്ടീഷന്‍ഡു് മുറികളും എയര്‍ കണ്ടീഷന്‍ഡു് കാറുകളും എല്ലാം ആവശ്യത്തിലേറെ ഉണ്ടു്. […]

”ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കില്‍ എന്തു കൊണ്ടു നമുക്കു് അവിടുത്തെ കാണാന്‍ കഴിയുന്നില്ല?” എന്നു ചോദിക്കാം. വൈദ്യുതിയെ നമ്മുടെ കണ്ണുകള്‍കൊണ്ടു കാണുവാന്‍ കഴിയുമോ? ഇല്ല. എന്നാല്‍ നമ്മുടെ വിരല്‍ കറണ്ടുള്ള ഒരു വയറില്‍ തൊട്ടുനോക്കുക, അപ്പോള്‍ അതനുഭവിക്കാം. ഈശ്വരതത്ത്വം അനുഭവമാണു്. അനുഭവത്തിലൂടെയാണു് അവിടുത്തെ അറിയേണ്ടതു്.  നാം ഒരു വൃക്ഷത്തിൻ്റെ മറവില്‍ നില്ക്കുമ്പോള്‍ ആകാശത്തില്‍ ജ്വലിച്ചുനില്ക്കുന്ന സൂര്യനെ കാണാന്‍ നമുക്കു കഴിയുന്നില്ല. വൃക്ഷം സൂര്യനെ മറച്ചിരിക്കുകയാണെന്നു മക്കള്‍ പറഞ്ഞേക്കാം. എന്നാല്‍ സത്യമതല്ല. വൃക്ഷത്തിനു സൂര്യനെ മറയ്ക്കുവാനുള്ള ശക്തി ഇല്ല. എന്നാല്‍ സൂര്യനെ […]

പ്രകൃതിസംരക്ഷണത്തിനെക്കുറിച്ചു നാം വ്യാകുലരാണു്. എന്നാൽ, പ്രകൃതി നല്കുന്ന പാഠങ്ങൾ നാം കാണാതെ പോകുന്നു. മഞ്ഞുകാലത്തു പ്രകൃതിയെ നോക്കൂ. വൃക്ഷങ്ങൾ അതിൻ്റെ പഴയ തൊലിയും ഇലയും കൊഴിച്ചു. അതിൽ കായോ, ഫലമോ ഒന്നും ഉണ്ടാകുന്നില്ല. പക്ഷികൾപോലും അപൂർവ്വമായി മാത്രമേ അതിൽ വന്നിരിക്കാറുള്ളൂ. പക്ഷേ, ശരത്കാലം വരുന്നതോടുകൂടി പ്രകൃതിക്കു മാറ്റമുണ്ടാകുന്നു. വൃക്ഷങ്ങളിലും ലതകളിലും പുതിയ ഇലകൾ തളിർക്കുന്നു. ക്രമേണ, അതിൽ പൂവും കായും ഫലവും ഉണ്ടാകുന്നു. എവിടെയും പാറിനടക്കുന്ന പക്ഷികൾ. അവയുടെ ചിറകടിയും കളഗാനവും എല്ലായിടവും കേൾക്കാം. അന്തരീക്ഷത്തിനൊരു പ്രത്യേക […]