1985 ജൂൺ 11, ചൊവ്വ സമയം വൈകുന്നേരം നാലുമണി. അമ്മ ദർശനം നല്കുന്നതിനായി കുടിലിലേക്കു് വരുന്നു. കുടിലിൻ്റെ സമീപത്തു് ഒരു ചേര കിടക്കുന്നു. ഭക്തരും ബ്രഹ്മചാരികളും അതിനെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. അമ്മ അവരുടെ സമീപമെത്തി. ”മക്കളേ, അതിനെ ഉപദ്രവിക്കല്ലേ! പൊടിമണൽകൊണ്ടു് എറിഞ്ഞാൽ മതി.” അമ്മയുടെ വാക്കുകേട്ടെന്നവണ്ണം അതു് ഇഴഞ്ഞുനീങ്ങി.”യാ ദേവീ സർവ്വഭൂതേഷുദയാരൂപേണ സംസ്ഥിതാനമസ്തസ്യൈ നമസ്തസ്യൈനമസ്തസ്യൈ നമോ നമഃ”(യാതൊരു ദേവിയാണോ സർവ്വഭൂതങ്ങളിലും ദയാരൂപത്തിൽ സ്ഥിതിചെയ്യുന്നതു് ആ ദേവിക്കായിക്കൊണ്ടു വീണ്ടും വീണ്ടും നമസ്‌കാരം.) അമ്മ ഭക്തർക്കു ദർശനം നല്കുന്നതിനായി കുടിലിൽ […]
Tag / മനഃശാന്തി
ചോദ്യം : ആദ്ധ്യാത്മികത ഇത്ര വികസിച്ചിട്ടും ഇന്ത്യ ദരിദ്രരാഷ്ട്രമായിരിക്കുന്നതെന്തുകൊണ്ടാണു്? ഭൗതികശ്രേയസ്സിനു് ആദ്ധ്യാത്മികം തടസ്സമാണോ ? അമ്മ : ഭാരതം ദരിദ്രരാഷ്ട്രമാണെന്നു് ആരു പറഞ്ഞു? ഭൗതികസമ്പത്തില്‍ ഭാരതം ദരിദ്രയാണെന്നു തോന്നാം. എന്നാല്‍ മനഃശാന്തിയില്‍ ഇന്നും ഭാരതം സമ്പന്നംതന്നെ. എത്ര ദാരിദ്ര്യത്തില്‍ക്കഴിയുമ്പോഴും സുഖലോലുപതയില്‍ക്കഴിയുന്ന പല പാശ്ചാത്യരാഷ്ട്രങ്ങളിലുമുള്ള കുറ്റകൃത്യങ്ങള്‍ ഇവിടെ നടക്കുന്നില്ല. മനോരോഗികളുടെ, മയക്കുമരുന്നിന്നടിമകളായവരുടെ എണ്ണം അത്രകണ്ടു് പെരുകുന്നില്ല. കാരണം, ഇവിടെയൊരു ആദ്ധ്യാത്മികസംസ്‌കാരം അവശേഷിച്ചിട്ടുണ്ടു്. ആദ്ധ്യാത്മികതത്ത്വങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ സമൂഹത്തില്‍ ശാന്തി നിലനിര്‍ത്താനാവൂ. താനുണ്ടാക്കിയ സ്വത്തില്‍ തനിക്കു ജീവിക്കാന്‍ വേണ്ടതു മാത്രമെടുത്തിട്ടു […]