Tag / മതം

അമൃതപ്രിയ 2012 ജീവിതത്തിൻ്റെ അർത്ഥം കുഞ്ഞായിരിക്കുമ്പോൾ മുതലേ ഈ ജീവിതത്തിൻ്റെ അർത്ഥത്തെക്കുറിച്ചു ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ‘ഈശ്വരനിൽ ഞാൻ വിശ്വസിച്ചിരുന്നില്ല. ഈശ്വരനുണ്ടായിരുന്നെങ്കിൽ ലോകം ഇങ്ങനെയാകുമായിരുന്നില്ല; ഈ ക്രൂരതയും ദുഃഖവും ചൂഷണവും ഒന്നുമുണ്ടാകുമായിരുന്നില്ല. എന്നാലും ഈ സുന്ദരമായ പ്രകൃതിയും മനുഷ്യൻ കണ്ടുപിടിച്ച കലാരൂപങ്ങളും മനുഷ്യർക്കിടയിലെ അപൂർവ്വമായുള്ള സ്നേഹവുമൊക്കെ ക്രൂരത നിറഞ്ഞ ഈ ലോകത്തെ സുന്ദരമാക്കുന്നുണ്ടു് എന്നു ഞാൻ വിശ്വസിച്ചു. സംഗീതം, സാഹിത്യം, കവിത എല്ലാം എനിക്കിഷ്ടമായിരുന്നു. 1985 ജൂണിൽ ഒരു ദിവസം ഞാൻ ഫ്രാൻസിൽ ട്രെയിൻ കാത്തുനില്ക്കുകയായിരുന്നു. അന്നെനിക്കു് ഇരുപത്തിയേഴു […]

ശ്രീകുമാരന്‍ തമ്പി കാണാതെ കാണുന്നുനമ്മള്‍ പരസ്പരംഅറിയുന്നു നീയെന്നു-മെന്നാത്മനൊമ്പരം! കാരുണ്യമാണു നിന്‍മതമെന്ന ബോധത്തില്‍ഞാനെൻ്റെയില്ലായ്മആനന്ദമാക്കുന്നു! കാവി വസ്ത്രത്താ-ലുടല്‍ മറയ്ക്കാതെ ഞാന്‍ആ മഹാസത്യത്തിന്‍സാരാംശമറിയുന്നു… കാണുന്നു നീ മാത്ര-മെന്നെയീ യാത്രയില്‍നയനങ്ങള്‍ തോല്ക്കുന്നുനിൻ്റെയുള്‍ക്കാഴ്ചയില്‍! ഉയിരിൻ്റെ ബന്ധനംഉടലറിയുന്നുവോ…?കടലിൻ്റെ ഗര്‍ജ്ജനംഅഴല്‍തന്നെയല്ലയോ…! അകലെയാണെങ്കിലുംആലിംഗനത്തില്‍ ഞാന്‍അരികിലില്ലെങ്കിലുംകാതില്‍ നിന്‍ തേന്‍മൊഴി! പറയാതെയറിയുന്നുനീയെന്‍ പ്രതീക്ഷകള്‍ഒരു തെന്നലായ്‌വന്നുതഴുകുന്നിതെന്നെ നീ. ഉടലിൻ്റെ പരിരംഭണംവേണ്ട, യീയിരുളില്‍പ്രിയതമം നിന്‍ ചിരി-യെന്‍ ലക്ഷ്യതാരകം!

(സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിക്കുന്ന ഭവനരഹിതര്‍ക്ക്‌ മഠം ഏര്‍പ്പെടുത്തിയിട്ടുള്ള ഭവനദാന പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൻ്റെയും അമൃതാ ചാരിറ്റബിള്‍ ഹോസ്പ്പിറ്റലിൻ്റെയും ഉത്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട്‌ അമ്മയുടെ തിരു അവതാരദിനത്തില്‍ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ ശ്രീ ടി.എന്‍.ശേഷന്‍ നടത്തിയ പ്രഭാഷണത്തിൻ്റെ ആദ്യഭാഗം.) പരമ വാത്സല്യത്തിൻ്റെ സ്വരൂപമായ അമ്മേ, ഇവിടെ കൂടിയിരിക്കുന്ന അമ്മയുടെ മക്കളേ, അമ്മയെ കാണുമ്പോള്‍, ദിവസേന രാവിലെ തിരുപ്പതിയില്‍ ചൊല്ലുന്ന ശ്ലോകത്തിൻ്റെ ഒരംശമാണ്‌ ഓര്‍മ്മയില്‍ വരുന്നത്‌. “വാത്സല്യാദി ഗുണോജ്ജ്വലാം ഭഗവതീം വന്ദേ ജഗന്മാതരം.” അമ്മയുടെ പിറന്നാളായ ഇന്ന്‌, സൗജന്യ ആശുപത്രിയുടെയും, […]

ഭക്ത: അറിഞ്ഞുകൊണ്ടു് ഈ മനുഷ്യര്‍ ഇങ്ങനെ സ്വയം നശിപ്പിക്കുന്നത് എന്താണമ്മേ? അമ്മ: മക്കളേ, മനുഷ്യന്‍ സ്വാര്‍ത്ഥസുഖംമാത്രം നോക്കി പോകുന്നതുകൊണ്ടാണു കുടിയും പുകവലിയുമൊക്കെ ശീലിക്കുന്നത്. ഇതിലൊക്കെയാണു സുഖമെന്നവര്‍ കരുതുന്നു. ഇങ്ങനെയുള്ളവര്‍ക്കു് ആദ്ധ്യാത്മികതത്ത്വങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അതിനു് ആദ്യം നമ്മളോരോരുത്തരും ആ തത്ത്വമനുസരിച്ചു ജീവിക്കുവാന്‍ തയ്യാറാകണം. അപ്പോള്‍ മറ്റുള്ളവര്‍ അതുകണ്ടു പഠിക്കും. അവരുടെ മനസ്സു് വിശാലമായിത്തീരും. സ്വാര്‍ത്ഥതകള്‍ കൊഴിയും. അമിതമായ സുഖസൗകര്യങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും വേണ്ടി ആയിരവും പതിനായിരവും രൂപ ചെലവാക്കുന്നവരെ കാണാം.അതേസമയം അയലത്തെ വീട്ടുകാര്‍ ആഹാരത്തിനു വകയില്ലാതെപട്ടിണി കിടക്കുകയായിരിക്കും. ആയിരംരൂപ […]

ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………) മിലിട്ടറിയിലും പൊലീസിലും ഓഫീസിലും ജോലിക്കുവേണ്ട യോഗ്യതകള്‍ വ്യത്യസ്തമാണു്. അതുപോലെ, വിഭിന്നതരക്കാര്‍ക്കു പറഞ്ഞുകൊടുത്തിട്ടുള്ള തത്ത്വങ്ങളാണു മതത്തിലുള്ളതു്. എല്ലാംകൂടി ഒരുമിച്ചുകിടക്കുമ്പോള്‍, ചിലതൊന്നും ചില സമയം നമുക്കു യോജിക്കാതെ വരും. എന്നാല്‍ ഓരോന്നും അതു് ഉദ്ദേശിച്ചിട്ടുള്ളവര്‍ക്കു വേണ്ടതാണു്. മതതത്ത്വങ്ങളെ സമീപിക്കുമ്പോള്‍ ഈ ഒരു വിശ്വാസം നമ്മിലുണ്ടായിരിക്കണം. വിശ്വാസമില്ലാതെ ആര്‍ക്കെങ്കിലും ജീവിക്കുവാന്‍ പറ്റുമോ ? എത്രയോ പേരു് അപകടത്തിലും മറ്റുമായി മരിക്കുന്നു! സംസാരിച്ചു നില്ക്കുന്നതിനിടയില്‍ മരിച്ചുവീഴുന്നു! എന്നാലും […]