‘ആനന്ദം ഉള്ളിലാണു്. അതു പുറത്തു് അന്വേഷിക്കേണ്ട വസ്തുവല്ല’ എന്നും മറ്റും അമ്മ എത്ര പറഞ്ഞാലും അനുഭവതലത്തില്‍ വരുന്നതുവരെ അതു പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല എന്നു് അമ്മയ്ക്കറിയാം. ഒരു വീട്ടില്‍ എലിയുടെ വലിയ ശല്യം. അവിടെ ഒരു തള്ളയും മകനും കൂടിയാണു താമസം. എലികളെ എങ്ങനെ കൊന്നൊടുക്കാം എന്നതിനെക്കുറിച്ചു മകന് ആലോചനയായി. ആദ്യം ഒരു പൂച്ചയെ വളര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീടു് ആ തീരുമാനം മാറി. എലിപ്പത്തായം വാങ്ങിവയ്ക്കുന്നതാണു നല്ലതെന്നു തോന്നി. പക്ഷേ, അതിനു പണം തികയില്ലെന്നു് അറിഞ്ഞപ്പോള്‍ […]
Tag / പ്രതിബന്ധം
ചോദ്യം : ഈ ലോകത്തു ജീവിച്ചുകൊണ്ടുതന്നെ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുമോ? (തുടർച്ച) അമ്മ: ഇൻ്റര്‍വ്യൂവിനു പോകുന്നവൻ്റെയും ജോലി കിട്ടി പോകുന്നവൻ്റെയും മനോഭാവങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടു്. ഇൻ്റര്‍വ്യൂവിനു പോകുന്നവനു്, എന്തു ചോദ്യങ്ങളാണു ചോദിക്കുക? അവയ്ക്കുത്തരം പറയുവാന്‍ കഴിയുമോ? ജോലി കിട്ടുമോ? എന്നിങ്ങനെയുള്ള ടെന്‍ഷനെപ്പോഴും കൂടെ ഉണ്ടാകും. എന്നാല്‍ ജോലിക്കു ചേരാന്‍ പോകുന്നവനതില്ല. ജോലി അവനു കിട്ടിക്കഴിഞ്ഞു. അതിൻ്റെ ആഹ്ളാദം അവനില്‍ കാണാന്‍ കഴിയും. ഇതുപോലെയാണു് ആദ്ധ്യാത്മികത അറിഞ്ഞുള്ള ജീവിതം. അതു ജോലി കിട്ടി പോകുന്നവനെപ്പോലെയാണു്, ടെന്‍ഷൻ്റെ കാര്യമില്ല. അമിട്ടു പൊട്ടാന്‍ […]
ജനനമരണങ്ങൾ ഇല്ലാത്ത സർവ്വേശ്വരൻ ഒരു മനുഷ്യ ശിശുവായി മധുരയിൽ വന്നുപിറന്ന പുണ്യദിനമാണ് അഷ്ടമി രോഹിണി. ഭഗവാൻ അവതരിക്കുന്ന സമയത്ത് ചുറ്റും പ്രകാശം പരന്നു, ദിക്കുകൾ തെളിഞ്ഞു, മനുഷ്യ മനസ്സുകൾ പ്രസന്നമായി, ചെടികളും വൃക്ഷങ്ങളും പുഷ്പിച്ചു, വസുദേവരുടെ കാലുകളിലെ ചങ്ങലക്കെട്ടുകൾ താനെ അഴിഞ്ഞു, തടവറയുടെ കവാടങ്ങൾ തുറന്നു, ഉണ്ണിക്കണ്ണനുമായി മുന്നോട്ടു നടന്ന വസുദേവർക്കുവേണ്ടി യമുനാനദി വഴിമാറിക്കൊടുത്തു എന്നെല്ലാമാണ് ഭാഗവതത്തിൽ പറയുന്നത്. ഭഗവാൻ അവതരിക്കുമ്പോൾ ബാഹ്യമായ മാറ്റങ്ങളോടൊപ്പം നമ്മുടെ ഉള്ളിലും ജ്ഞാനത്തിൻ്റെ പ്രകാശം പരക്കുകയാണ്. വസുദേവരെ പോലെ ഭഗവാനേ ഹൃദയത്തോട് […]
ചോദ്യം : പ്രയത്നംകൊണ്ടു വിധിയെ മാറ്റുവാന്‍ സാധിക്കുമോ? അമ്മ: ഈശ്വരാര്‍പ്പണമായി കര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ വിധിയെയും മറികടക്കാം. വിധിയെ പഴിക്കാതെ, അലസന്മാരായി ഇരിക്കാതെ പ്രയത്നിക്കുവാന്‍ തയ്യാറാകണം. യാതൊരു ജോലിയും ചെയ്യാന്‍ തയ്യാറാകാതെ വിധിയെ പഴിചാരുന്നതു മടിയന്മാരുടെ സ്വഭാവമാണു്. രണ്ടു സുഹൃത്തുക്കള്‍ അവരുടെ ജാതകം തയ്യാറാക്കി. രണ്ടു പേരുടെ ജാതകത്തിലും പാമ്പുകടിയേറ്റു മരിക്കുമെന്നാണു വിധി. ഇതറിഞ്ഞനാള്‍ മുതല്‍ പാമ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചും ചിന്തിച്ചു ചിന്തിച്ചു് ഒരു സുഹൃത്തിനു് ആധിയായി. മാനസികരോഗിയായിത്തീര്‍ന്നു. മകൻ്റെ അസുഖം കാരണം വീട്ടുകാരുടെ മനഃസ്വസ്ഥതയും നഷ്ടമായി. മറ്റേ സുഹൃത്തു […]