മുരളി കൈമള്‍ ജനനമരണങ്ങള്‍ക്കിടയിലെ ചെറിയ ജീവിതത്തെക്കുറിച്ചു മാത്രമാണു നാം പറയാറുള്ളതു്. എന്നാല്‍, ഇതിനിടയില്‍ ഒരു രാഷ്ട്രത്തിൻ്റെ, ഒരു സംസ്‌കാരത്തിൻ്റെ വാതിലുകള്‍ മറ്റൊരു രാഷ്ട്രത്തിനു്, സംസ്‌കാരത്തിനു തുറന്നുകൊടുക്കുന്നതു വളരെ അപൂര്‍വ്വമായി തോന്നിയേക്കാം. ഭാരതസംസ്‌കാരത്തിൻ്റെ പതാകവാഹകനായി 1893ല്‍ ചിക്കാഗോയില്‍ എത്തിയ വിവേകാനന്ദസ്വാമികള്‍ തൻ്റെ പ്രസംഗത്തിൻ്റെ ആദ്യവരികളിലൂടെ പാശ്ചാത്യലോകത്തിൻ്റെ മനംകവര്‍ന്നു. ‘അമേരിക്കയിലെ എൻ്റെ സഹോദരീസഹോദരന്മാരേ…’ എന്നു തുടങ്ങിയ പ്രസിദ്ധമായ ആ വരികള്‍ ഇന്നും നമ്മുടെ മനസ്സില്‍ അലയടിക്കുന്നു. വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞു…തൊണ്ണൂറ്റിനാലു വര്‍ഷത്തിനു ശേഷം പാശ്ചാത്യലോകം നിസ്സീമമായ കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും അവതാരമായ […]