മക്കളേ, ആത്മാവിനു ജനനമോ മരണമോ ഇല്ല. വാസ്തവത്തില്‍ ജനിച്ചു എന്ന ബോധം മരിക്കുകയാണു വേണ്ടതു്. അതിനുവേണ്ടിയാണു മനുഷ്യജീവിതം. പിന്നെ എന്തിനു് അമ്മ ഇതിനൊക്കെ അനുവദിച്ചു എന്നു ചോദിച്ചാല്‍, മക്കളെയെല്ലാം ഒരുമിച്ചു കാണുന്നതില്‍ അമ്മയ്ക്കു സന്തോഷമുണ്ടു്. മക്കളെ എല്ലാവരെയും ഒരുമിച്ചിരുത്തി നാമം ജപിപ്പിക്കുവാനും കഴിയും. എല്ലാവരും ഒന്നിച്ചിരുന്നുള്ള ജപത്തിനു പ്രത്യേക പ്രാധാന്യമുണ്ടു്. പിന്നെ, മക്കളുടെ ആഗ്രഹം സാധിച്ചു കിട്ടുമ്പോള്‍ മക്കള്‍ക്കും സന്തോഷമാകുമല്ലോ. മക്കളുടെ സന്തോഷം കാണുന്നതു് അമ്മയ്ക്കും സന്തോഷമാണു്. കൂടാതെ ഇന്നത്തെ ദിവസം ത്യാഗത്തിൻ്റെ ദിനമാണു്. മക്കളുടെ വീട്ടിലെപ്പോലെ […]
Tag / പണം
മിതത്വം പാലിക്കുക ഇവിടെ വരുന്ന മിക്ക മക്കള്‍ക്കും എത്തിക്കഴിഞ്ഞാല്‍ തിരിയെ പോകുന്നതിനെക്കുറിച്ചാണു ചിന്ത. പോകേണ്ട ബസ്സിനെക്കുറിച്ചാണു് ആലോചന. അമ്മയെക്കാണുന്ന ഉടനെ എങ്ങനെയെങ്കിലും ഒന്നു നമസ്കരിച്ചിട്ടു തിരിയെപ്പോകുവാനാണു ധൃതി. ‘അമ്മേ, വീട്ടിലാരുമില്ല. ഉടനെപ്പോകണം, ബസ്സിന്റെ സമയമായി’ ഇതാണു പലര്‍ക്കും പറയുവാനുള്ളതു്. സമര്‍പ്പണം വായകൊണ്ടു പറയേണ്ടതല്ല; പ്രവൃത്തിയിലാണു കാണേണ്ടതു്. ഇവിടെ വരുന്ന ഒരു ദിവസമെങ്കിലും പൂര്‍ണ്ണമായി ആ തത്ത്വത്തിനുവേണ്ടി സമര്‍പ്പണം ചെയ്യുവാന്‍ കഴിയുന്നില്ല. അമ്മയെക്കണ്ടാല്‍ത്തന്നെ മുന്നില്‍ നിരത്തുന്ന ആവശ്യങ്ങളുടെയും ആവലാതികളുടെയും കൂട്ടത്തില്‍ ഈശ്വരദര്‍ശനത്തിനുള്ള ഉപായം അന്വേഷിക്കുന്നവര്‍ വിരളം. ഭൗതികകാര്യങ്ങളെക്കുറിച്ചു ചോദിക്കരുതെന്നല്ല […]
9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം64 അമൃതപുരി: സംസ്കാരത്തിനോടും പ്രകൃതിയോടുമുള്ള ആദരവ് ഓരോ ഭാരതീയന്റെയും ജീവശ്വാസമായി മാറണമെന്ന് ശ്രീ മാതാ അമൃതാനന്ദമയി ദേവി. അതു കൊണ്ട് തന്നെ സംസ്കാരത്തെയും പ്രകൃതിയേയും നിലനിര്‍ത്തിക്കൊുള്ള വികസനമാണ് നമ്മള് നടത്തേതെന്നും അമ്മ പറഞ്ഞു. 64 ാം ജന്മദിനാഘോഷ ചടങ്ങില്‍ ജന്മദിന സന്ദേശം നല്‍കുകയായിരുന്നു അമ്മ. കര്‍മ്മങ്ങളെ മുന്‍ നിര്‍ത്തി ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതും പണം സമ്പാദിക്കുന്നതും തെറ്റല്ലെങ്കിലും പണത്തിനു വേണ്ടി ജീവിക്കരുതെന്നും അമ്മ ഓര്‍മ്മിപ്പിച്ചു. സമൂഹത്തില്‍ വളര്‍ന്നു വരുന്ന വിഷാദവും ഒറ്റപ്പെടലും ലഹരിയും യുദ്ധത്തെക്കാല്‍ […]
ചോദ്യം : അമ്മ ചെറുപ്പത്തിൽ വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ളതായി പലരും പറഞ്ഞു കേട്ടു. കഷ്ടതയനുഭവിക്കുന്നവരെ ഇന്നു കാണുമ്പോൾ, ആ പഴയ കാലം ഓർക്കാറുണ്ടോ? അമ്മ: ആരുടെ ജീവിതത്തിലാണു കഷ്ടപ്പാടുകൾ ഇല്ലാതിരുന്നിട്ടുള്ളതു്? അമ്മയ്ക്കു ചെറുപ്പത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു എന്നതു ശരിയാണു്. എന്നാൽ അതൊന്നും ഒരു കഷ്ടപ്പാടായി തോന്നിയിരുന്നില്ല. ദമയന്തിയമ്മയ്ക്കു സുഖമില്ലായിരുന്നു. ഒരു ജോലിയും ചെയ്യാൻ കഴിയില്ല. ആ സാഹചര്യത്തിൽ ഒരാളുടെ പഠിത്തം മുടങ്ങിയാലും മറ്റു സഹോദരങ്ങൾക്കു വിദ്യാഭ്യാസം തുടരാൻ കഴിയുമല്ലോ എന്നു് അമ്മ ആശ്വസിച്ചു. അമ്മയ്ക്കു വീട്ടുജോലികളുടെ […]
ആത്മീയത ധനത്തിനോ കീര്ത്തിയ്ക്കോ എതിരല്ല, അവ നേടുന്നതിന് തടസ്സവുമല്ല. എന്നാല്‍ അതിനായി സ്വീകരിക്കുന്ന മാര്‍ഗ്ഗം ധാര്‍മ്മികമായിരിക്കണമെന്നു മാത്രമാണ് ആദ്ധ്യാത്മികാചാര്യന്മാര് പറയുന്നത്. – അമ്മ