കിളികള്‍ ഉണക്കചുള്ളിക്കമ്പിലിരുന്നു് ഇര കഴിക്കും ഉറങ്ങും എന്നാല്‍ അതിനറിയാം, ഒരു കാറ്റുവന്നാല്‍ ചുള്ളിക്കമ്പു കാറ്റിനെ ചെറുത്തുനിന്നു് അതിനു താങ്ങാവില്ല, അതൊടിഞ്ഞുവീഴും എന്നു്. അതിനാല്‍ കിളി എപ്പോഴും ജാഗ്രതയോടെയിരിക്കും. ഏതു നിമിഷവും പറന്നുയരാന്‍ തയ്യാറായിരിക്കും. പ്രാപഞ്ചികലോകവും ഈ ഉണക്കചുള്ളിക്കമ്പുപോലെയാണു്. ഏതു നിമിഷവും അവ നഷ്ടമാകും. ആ സമയം ദുഃഖിച്ചു തളരാതിരിക്കണമെങ്കില്‍ നമ്മള്‍ എപ്പോഴും ആ പരമതത്ത്വത്തെ വിടാതെ മുറുകെ പിടിക്കണം. വീടിനു തീ പിടിച്ചാല്‍, നാളെ അണയ്ക്കാം എന്നു പറഞ്ഞു് ആരും കാത്തു നില്ക്കാറില്ല. ഉടനെ അണയ്ക്കും. ഇന്നു […]
Tag / ദുഃഖം
അശോക് നായര്‍ അമ്മയോടു പലരും ചോദിച്ചിട്ടുണ്ടു്, ”അമ്മേ, അമ്മ എന്താണു് അദ്ഭുതങ്ങളൊന്നും പ്രവര്‍ത്തിക്കാത്തതു്?” അമ്മ പുഞ്ചിരിച്ചുകൊണ്ടു പറയും, ”മക്കളേ, ആദ്ധ്യാത്മികത എന്നുപറഞ്ഞാല്‍ അദ്ഭുതപ്രവൃത്തികളല്ല. ഒരിക്കല്‍ അദ്ഭുതമെന്തെങ്കിലും പ്രവര്‍ത്തിച്ചു കാണിച്ചാല്‍ മക്കള്‍ അതു തന്നെ വീണ്ടുംവീണ്ടും കാണണമെന്നാഗ്രഹിക്കും. അമ്മ മക്കളുടെ ആഗ്രഹങ്ങള്‍ വളര്‍ത്താന്‍ വന്നതല്ല. മക്കളുടെ ആഗ്രഹങ്ങള്‍ ഇല്ലാതാകണം എന്നാണു് അമ്മയുടെ ആഗ്രഹം.” അമ്മയുടെ വാക്കുകള്‍ ഏറ്റു പറയാന്‍ ശ്രമിക്കുന്നുവെങ്കിലും ഒന്നെനിക്കറിയാം, അമ്മയെ മനസ്സിലാക്കാന്‍ ഈ ഒരു ജന്മം മതിയാകില്ല. അതുകൊണ്ടു് അനന്തമായ ഒന്നിൻ്റെ അവസാനം കണ്ടു പിടിക്കാനുള്ള […]
അമ്പലപ്പുഴ ഗോപകുമാര്‍ അമ്മ അറിയാത്ത ലോകമുണ്ടോഅമ്മ നിറയാത്ത കാലമുണ്ടോഅമ്മ പറയാത്ത കാര്യമുണ്ടോഅമ്മ അരുളാത്ത കര്‍മ്മമുണ്ടോ? അമ്മ പകരാത്ത സ്നേഹമുണ്ടോഅമ്മ പുണരാത്ത മക്കളുണ്ടോഅമ്മ അലിയാത്ത ദുഃഖമുണ്ടോഅമ്മ കനിയാത്ത സ്വപ്‌നമുണ്ടോ…? അമ്മ തെളിക്കാത്ത ബുദ്ധിയുണ്ടോഅമ്മ ഒളിക്കാത്ത ചിത്തമുണ്ടോഅമ്മ വിളക്കാത്ത ബന്ധമുണ്ടോഅമ്മ തളിര്‍ത്താത്ത ചിന്തയുണ്ടോ…? ഒന്നുമില്ലൊന്നുമില്ലമ്മയെങ്ങുംഎന്നും പ്രകാശിക്കുമാത്മദീപംമണ്ണിലും വിണ്ണിലും സത്യമായിമിന്നിജ്ജ്വലിക്കുന്ന പ്രേമദീപം! കണ്ണിലുള്‍ക്കണ്ണിലാദീപനാളംകണ്ടുനടക്കുവാന്‍ ജന്മമാരേതന്നതാക്കാരുണ്യവായ്പിനുള്ളംഅമ്മേ! സമര്‍പ്പിച്ചു നിന്നിടട്ടെ…!
ഒരു ബ്രഹ്മചാരി തപാലിൽ വന്ന കത്തുകൾ ഓഫീസിൽനിന്നു കൊണ്ടുവന്നു. അമ്മ അതു വാങ്ങി വായിക്കാൻ ആരംഭിച്ചു. ഇടയ്ക്കു ഭക്തരോടായി പറഞ്ഞു.ഈ കത്തുകൾ വായിച്ചാൽ മതി ജീവിതം മുഴുവൻ നമുക്കു കാണാം. മിക്കതും കഷ്ടപ്പാടിൻ്റെ കഥകൾ മാത്രം. ബ്രഹ്മചാരി: ആദ്ധ്യാത്മികകാര്യങ്ങൾ ചോദിച്ചുകൊണ്ടു കത്തു വരാറില്ലേ?’അമ്മ: ഉണ്ട്. പക്ഷേ, കൂടുതലും കണ്ണീരിൻ്റെ കഥകളാണ്. കഴിഞ്ഞ ദിവസം ഒരു കത്തു വന്നു. ഒരു മോളുടെതാണ്. അവരുടെ ഭർത്താവു കുടിച്ചിട്ടുവന്നു ദിവസവും അവരെ ഇടിക്കും. ഒരു ദിവസം അവരുടെ രണ്ടുവയസ്സു പ്രായമുള്ള കുട്ടി […]
ശരീരത്തിലോ ബാഹ്യസുഖത്തിലോ ബാഹ്യവസ്തുക്കളെയോ മാത്രം ആശ്രയിച്ചല്ല നമ്മുടെ ജീവിതം; യഥാര്‍ത്ഥ ജീവിതസുഖം മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നതു്. ആ മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ സകലതും നമ്മുടെ കൈകളില്‍ ഒതുങ്ങും. മനസ്സിനെ അധീനതയില്‍ നിര്‍ത്തുവാനുള്ള വിദ്യയാണു ശരിയായ വിദ്യ. അതാണു് ആദ്ധ്യാത്മികവിദ്യ. ആദ്യം ഈ വിദ്യ അഭ്യസിച്ചാല്‍ മാത്രമേ നമ്മള്‍ നേടിയിട്ടുള്ള മറ്റു വിദ്യകളെ ശരിയായ രീതിയില്‍ പ്രയോഗിക്കുവാന്‍ കഴിയൂ. പണ്ടു ചില കുടുംബങ്ങളില്‍ മുപ്പതും നാല്പതും അന്‍പതും പേരുണ്ടാകും. പരസ്പരം എത്ര ഐക്യത്തോടും സ്നേഹത്തോടും കീഴ്‌വഴക്കത്തോടും കൂടിയാണവര്‍ കഴിഞ്ഞിരുന്നതു്. […]