അമ്മ സേവനത്തിനു് ഇത്ര പ്രാധാന്യം കൊടുക്കുന്നതു് എന്തിനാണു്? തപസ്സും സാധനയുമല്ലേ പ്രധാനം എന്നു പലരും ചോദിക്കാറുണ്ടു്. മക്കളേ, തപസ്സും സാധനയും വേണ്ടെന്നു് അമ്മ ഒരിക്കലും പറയുന്നില്ല. തപസ്സു് ആവശ്യംതന്നെ. സാധാരണക്കാരന് ഒരു ഇലക്ട്രിക്ക് പോസ്റ്റാണെങ്കില്‍ തപസ്വി ഒരു ട്രാന്‍സ്ഫോര്‍മര്‍ പോലെയാണു്. അത്രയും കൂടുതല്‍ പേര്‍ക്കു പ്രയോജനം ചെയ്യുന്നു. അതിനു വേണ്ടത്ര ശക്തി തപസ്സിലൂടെ നേടാന്‍ കഴിയും. എന്നാല്‍ പത്തറുപതു വയസ്സായി, ശക്തിയും ആരോഗ്യവും നശിക്കുമ്പോള്‍ ആരംഭിക്കേണ്ട കാര്യമല്ല അതു്. നല്ല ആരോഗ്യവും ഉന്മേഷവും ഉള്ളപ്പോള്‍തന്നെ വേണം, തപസ്സു […]
Tag / തപസ്സ്
ഇന്ന് ശിവരാത്രിയാണ്. പരമമായ മംഗളത്തെ തരുന്ന രാത്രിയാണ് ശിവരാത്രി. ത്യാഗം, തപസ്സ്, വ്രതം, ഭക്തി, ജ്ഞാനം എല്ലാം ഒത്തുചേരുന്ന ഒരു ആഘോഷമാണ് ശിവരാത്രി.ഇവയെല്ലാം ഒത്തുചേർന്ന ശിവാരാധനയിലൂടെ നമ്മൾ പരമമായ മംഗളത്തെ പ്രാപിക്കുന്നു. അഥവാ ഈശ്വരനുമായി ഒന്നു ചേരുന്നു. സംഹാരമൂർത്തിയായിട്ടാണ് ശിവൻ അറിയപ്പെടുന്നത്. തുടക്കമുണ്ടെങ്കിൽ ഒടുക്കവും ഉണ്ട്. ഇവ രണ്ടുമുണ്ടെങ്കിൽ ഇടയിൽ സ്ഥിതിയും ഉണ്ടാകും. സൃഷ്ടിസ്ഥിതിലയങ്ങൾ വേറിട്ട് നിൽക്കുകയില്ല. ഒരു പൂ വിടരണമെങ്കിൽ മൊട്ട് ഇല്ലാതാകണം. കായ് ഉണ്ടാകണമെങ്കിൽ പൂ കൊഴിഞ്ഞു വീഴണം. അപ്പോൾ സൃഷ്ടിസ്ഥിതിലയങ്ങൾ ഒന്നിൻ്റെ തന്നെ […]